കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കളി മാറ്റി കമല്‍നാഥ്, സിന്ധ്യ പൊളിയുന്നു. 2 പേരെത്തി, ഇനിയുള്ളത്, മാസ്റ്റര്‍ പ്ലാന്‍!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്ന് തരിപ്പണമാകുന്നു. ജ്യോതിരാദിത്യ സിന്ധ്യ ഗ്രൂപ്പിനെ ഒന്നൊഴിയാതെ തിരികെയെത്തിക്കുകയാണ് കമല്‍നാഥ്. രണ്ട് പ്രമുഖ നേതാക്കളാണ് തിരിച്ചെത്തിയിരിക്കുന്നത്. വളരെ പ്രമുഖനായ നേതാവ് സത്യേന്ദ്ര യാദവ് ബിജെപിയില്‍ നിന്ന് മടങ്ങിയെത്തിയത് വലിയൊരു അണുബോംബുമായിട്ടാണ്. നിരവധി കാര്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ തന്നെ ബിജെപിയില്‍ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ഏത് നിമിഷവും അദ്ദേഹം നിലപാട് മാറ്റുമെന്നും യാദവ് പറയുന്നു.

തിരിച്ചെത്തി സേവാദള്‍ നേതാവ്

തിരിച്ചെത്തി സേവാദള്‍ നേതാവ്

കോണ്‍ഗ്രസിലെ കരുത്തനും സിന്ധ്യയുടെ കടുത്ത അനുയായിയുമായിരുന്നു സത്യേന്ദ്ര യാദവ്. ഇയാള്‍ സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇയാള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ബിജെപി നിന്ന് അതൃപ്തിയുള്ള നിരവധി പേര്‍ വരുമെന്ന് കമല്‍നാഥ് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് സത്യേന്ദ്ര യാദവിന്റെ തിരിച്ചുവരവ്. ഇയാള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സമിതിയില്‍ എത്തിയാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുന്നത്. സേവാദളിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയാണ് യാദവ്.

വെട്ടിത്തുറന്ന് പറഞ്ഞ കാര്യങ്ങള്‍

വെട്ടിത്തുറന്ന് പറഞ്ഞ കാര്യങ്ങള്‍

മഹാരാജ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ശ്വാസം മുട്ടിയാണ് തുടരുന്നതെന്ന് സത്യേന്ദ്ര യാദവ് പറഞ്ഞു. വൈകാതെ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും യാദവ് വ്യക്തമാക്കി. അതേസമയം യാദവിന്റെ വരവ് സിന്ധ്യ ഗ്രൂപ്പ് പൊളിഞ്ഞെന്നാണ് സൂചിപ്പിക്കുന്നത്. സിന്ധ്യക്ക് അദ്ദേഹത്തിന്റെ വിശ്വസ്തരുടെ തന്നെ വിശ്വാസം സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ല. ബിജെപിയുടെ സംസ്‌കാരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കാത്തതും, ആര്‍എസ്എസിന്റെ ആധിക്യവും ഇവരെ വല്ലാതെ അലട്ടിയിരുന്നു.

കമല്‍നാഥിന്റെ മാസ്റ്റര്‍ ഗെയിം

കമല്‍നാഥിന്റെ മാസ്റ്റര്‍ ഗെയിം

കമല്‍നാഥ് നിശബ്ദനായി നടത്തിയ ഗെയിമാണ് സിന്ധ്യയെ പൊളിക്കുന്നതിലേക്ക് നയിച്ചത്. തനിക്ക് ബിജെപിയില്‍ നില്‍ക്കാനാവില്ലെന്ന് സത്യേന്ദ്ര യാദവ് പറയുന്നു. കാരണം സേവാദളിന്റെ മൊത്തം ടീമും കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ വല്ലാത്തൊരു അവസ്ഥയിലാണ്. കുറച്ചുദിവസമായി അദ്ദേഹം ആരെയും കാണാന്‍ പോലും തയ്യാറല്ല. ബിജെപി നേതൃത്വവുമായി ഇടഞ്ഞിരിക്കുകയാണ് അദ്ദേഹം. വൈകാതെ തന്നെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്നും യാദവ് വ്യക്തമാക്കി.

മൂന്നാമത്തെ നേതാവ്

മൂന്നാമത്തെ നേതാവ്

ബിജെപിയിലേക്ക് പോയ മൂന്നാം നേതാവാണ് തിരിച്ച് കോണ്‍ഗ്രസിലെത്തുന്നത്. ബാലേന്ദു ശുക്ലയാണ് ഇന്ന് എത്തിയത്. നേരത്തെ പ്രേംചന്ദ് ഗുഡ്ഡുവും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു. ബാലേന്ദു ശുക്ല, മാധവറാവു സിന്ധ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ ജ്യോതിരാദിത്യയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ശുക്ല ബിജെപിയില്‍ ചേരുകയായിരുന്നു. എന്നാല്‍ സിന്ധ്യ ബിജെപിയില്‍ തിരിച്ചെത്തിയത്. ശുക്ലയെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഗ്വാളിയോറില്‍ കളി മാറും

ഗ്വാളിയോറില്‍ കളി മാറും

ബാലേന്ദു ശുക്ല ഗ്വാളിയോര്‍ മേഖലയില്‍ അഗ്രഗണ്യനായ ബ്രാഹ്മണ നേതാവാണ്. ഗ്വാളിയോറില്‍ അദ്ദേഹത്തിന്റെ സ്വാധീനമാണ് മാധവറാവുവുമായി ശുക്ല അടുക്കാനുള്ള കാരണം. സിന്ധ്യ ഗ്വാളിയോറില്‍ കരുത്ത് കാണിക്കാനായി ശുക്ലയെ പലവട്ടം ഒതുക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് ബിജെപിയിലേക്ക് പോവാനുള്ള കാരണമായി മാറിയത്. സിന്ധ്യക്ക് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ കരുത്തുണ്ടെന്നത് തെറ്റായ കാഴ്ച്ചപ്പാടാണ്. ഗുണയിലെ മണ്ഡലത്തില്‍ സിന്ധ്യ ഒരുലക്ഷത്തിലധികം വോട്ടിനാണ് സിന്ധ്യ തോറ്റത്. ഇത് സിന്ധ്യയുടെ ദൗര്‍ബല്യമാണ് കാണിക്കുന്നതെന്നും ശുക്ല പറഞ്ഞു.

ഘര്‍വാപ്പസി ഒരുങ്ങുന്നു

ഘര്‍വാപ്പസി ഒരുങ്ങുന്നു

ബിജെപിയില്‍ ചേര്‍ന്ന നിരവധി സിന്ധ്യ അനുകൂലികള്‍ തിരിച്ചെത്താനുള്ള തിരക്കിലാണ്. ഇവര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേരാന്‍ തിടുക്കം കാണിക്കുകയാണ്. പലരും കമല്‍നാഥിനെ കണ്ട് തിരിച്ചുവരാനുള്ള ആഗ്രഹം അറിയിച്ച് കഴിഞ്ഞു. ബിജെപിയില്‍ ഇവര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് പറയുന്നത്. ബിജെപി ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കിയ വാക്ക് പാലിക്കില്ലെന്ന് പറഞ്ഞതായിട്ടാണ് സൂചന. കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിരുന്നതും ഇക്കാര്യമാണ്.

കമല്‍നാഥിന് ചിരി

കമല്‍നാഥിന് ചിരി

ബാലേന്ദു ശുക്ലയുടെ വീട്ടിലേക്കുള്ള വരവാണ് ഇതെന്ന് കമല്‍നാഥ് പറയുന്നു. ഇനിയും നിരവധി പേര്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. ഗ്വാളിയോറില്‍ ശുക്ലയെ മത്സരിപ്പിക്കാനാണ് കമല്‍നാഥ് പദ്ധതിയിടുന്നത്. അതേസമയം സിന്ധ്യ പത്ത് മന്ത്രിസ്ഥാനമാണ് ശിവരാജ് സിംഗ് ചൗഹാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തരാനാവില്ലെന്ന് ചൗഹാന്‍ പറഞ്ഞിട്ടുണ്ട്. നേരത്തെയുള്ള ആറ് മന്ത്രിമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് ചൗഹാന്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ സിന്ധ്യ ഗ്രൂപ്പിലെ ഇമര്‍തി ദേവി അടക്കമുള്ളവര്‍ ഇതോടെ തഴയപ്പെടും. കമല്‍നാഥ് ബിജെപിയിലെ പ്രശ്‌നങ്ങളെ പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്.

English summary
kamal nath welcomes satyendra yadav after he joined congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X