Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും, സിന്ധ്യക്ക് ഉപമുഖ്യമന്ത്രി പദം... രാഹുല്‍ തീരുമാനിച്ചു

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യമന്ത്രിമാരെ കണ്ടെത്തുന്നതിന് ചേര്‍ന്ന കോണ്‍ഗ്രസ് യോഗം സമാപിച്ചതായി സൂചന. മുഖ്യമന്ത്രിമാരെയും തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും. ഇവിടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജോതിരാദിത്യ സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. സിന്ധ്യക്ക് വേണ്ടി വലിയൊരു വിഭാഗം തന്നെ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനും മികച്ച പദവി തന്നെ ലഭിക്കുന്നത്. അതേസമയം രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പിച്ചു. തീരുമാനം അറിഞ്ഞതോടെ അദ്ദേഹം രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്.

1

അതേസമയം അശോക് ഗെലോട്ട് മുഖ്യമന്ത്രിയാവുന്നതില്‍ സച്ചിന്‍ പൈലറ്റ് എതിര്‍പ്പ് അറിയിച്ചിട്ടില്ല. മികച്ച പരിചയസമ്പത്തും ഭരണമികവുമാണ് ഗെലോട്ടിന് ഗുണം ചെയ്തത്. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവണമെന്നാണ് രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. എന്നാല്‍ സ്വതന്ത്രരുടെയും ബിഎസ്പിയുടെയും പിന്തുണ ഗെലോട്ടിനാണ്. പൈലറ്റിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഛത്തീസ്ഗഡില്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പ്രവര്‍ത്തകര്‍ക്കും സ്വീകാര്യമാണ്. അദ്ദേഹം മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഒരുമിച്ച് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+