കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥിന് പൂട്ടിടാന്‍ നീക്കം; ജയിലില്‍ അടയ്ക്കുമെന്ന് മന്ത്രി, ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ മാറുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന് ശക്തമായ കെണി ഒരുക്കാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം തുടങ്ങി. 24 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ നീക്കങ്ങള്‍. ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാല്‍ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാന്‍ സാധിക്കും.

Recommended Video

cmsvideo
Kamal Nath Will be Sent to Jail If Found Guilty Says MP Minister | Oneindia Malayalam

കമല്‍നാഥ് തന്നെയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രം മെനയുന്നതില്‍ മുന്നില്‍. ഈ സാഹചര്യത്തില്‍ കമല്‍നാഥിനെതിരെ നടക്കുന്ന അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

22 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ശിവരാജ് സിങ് ചൗഹാന്‍ കോണ്‍ഗ്രസ് ഭരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പുതിയ അന്വേഷണം നടത്തുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അന്വേഷണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഭരണം പിടിക്കാം

ഭരണം പിടിക്കാം

കോണ്‍ഗ്രസ് വിമതര്‍ രാജിവച്ച 22 സീറ്റിലും നേരത്തെ ഒഴിഞ്ഞു കിടക്കുന്ന രണ്ടു സീറ്റിലുമടക്കം 24 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇത്രയും സീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആശങ്കയുണ്ട്. കാരണം, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ സാധിക്കും.

ബിജെപിയുടെ കണക്കുകൂട്ടല്‍

ബിജെപിയുടെ കണക്കുകൂട്ടല്‍

ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യം തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. എന്നാല്‍ ഇതെല്ലാം മറികടക്കാനുള്ള നീക്കങ്ങള്‍ മറുഭാഗത്ത് കോണ്‍ഗ്രസും നടത്തുന്നു. ഈ സാഹചര്യത്തിലാണ് കമല്‍നാഥിനെ ജയിലില്‍ അടയ്ക്കുമെന്ന മധ്യപ്രദേശ് കൃഷി മന്ത്രി കമല്‍ പട്ടേല്‍ പറഞ്ഞത്.

സംഭരണത്തില്‍ അഴിമതി

സംഭരണത്തില്‍ അഴിമതി

കമല്‍നാഥ് സര്‍ക്കാരിന്റെ കാലത്ത് ഗോതമ്പ് സംഭരണത്തില്‍ അഴിമതി നടത്തിയെന്നാണ് പുതിയ ആരോപണം. ഇക്കാര്യം ബിജെപി സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കമല്‍നാഥിനെ ജയിലില്‍ അടയ്ക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.

അര്‍ഹിക്കാത്ത നേട്ടം

അര്‍ഹിക്കാത്ത നേട്ടം

ഗോതമ്പ് സംഭരിക്കുന്ന മുതലാളിമാര്‍ക്ക് അര്‍ഹിക്കാത്ത നേട്ടമുണ്ടാക്കാന്‍ കമല്‍നാഥ് സര്‍ക്കാര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മാത്രമല്ല, നിലവാരമില്ലാത്ത കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യാനും കമല്‍നാഥ് സര്‍ക്കാര്‍ ശ്രമിച്ചു. ഇതുവഴി കോടികളുടെ അഴിമതിയാണ് നടന്നിരിരിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

അവര്‍ ഇല്ലാക്കഥകള്‍ മെനയുന്നു

അവര്‍ ഇല്ലാക്കഥകള്‍ മെനയുന്നു

ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കമല്‍നാഥിന്റെ അടുത്ത അനുയായി സജ്ജന്‍ സിങ് പറഞ്ഞു. ഇതില്‍ ബിജെപിക്ക് ആശങ്കയുണ്ട്. തുടര്‍ന്നാണ് അവര്‍ ഇല്ലാക്കഥകള്‍ മെനയുന്നത്. കമല്‍നാഥിനെ ബിജെപി വേട്ടയാടുന്നതിന് പിന്നില്‍ മറ്റൊരു സംഭവമുണ്ടെന്നും സജ്ജന്‍ സിങ് പറഞ്ഞു.

മാഫിയ നേതാവ്

മാഫിയ നേതാവ്

മണല്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി എടുത്ത സര്‍ക്കാരാണ് കമല്‍നാഥിന്റേത്. ജ്യോതിരാദിത്യ സിന്ധ്യ മണല്‍ മാഫിയ നേതാവാണ്. കമല്‍നാഥിന്റെ ശക്തമായ നീക്കത്തില്‍ പതറിയാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടതും ബിജെപിയില്‍ ചേര്‍ന്നതും. ഈ സംഭവങ്ങളാണ് കമല്‍നാഥിനെതിരെ അന്വേഷണത്തിന് ബിജെപി സര്‍ക്കാര്‍ കളമൊരുക്കാന്‍ കാരണമെന്നും സജ്ജന്‍ സിങ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം; മുന്‍ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു, പവാറിന് പിന്നാലെമഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം; മുന്‍ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു, പവാറിന് പിന്നാലെ

ചത്ത നായയെ തിന്നു, റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണത്തിന് കൂട്ടത്തല്ല്... ദുരന്ത ചിത്രങ്ങള്‍ വരുന്നുചത്ത നായയെ തിന്നു, റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണത്തിന് കൂട്ടത്തല്ല്... ദുരന്ത ചിത്രങ്ങള്‍ വരുന്നു

ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...

English summary
Kamal Nath Will be Sent to Jail, Says Madhya Pradesh Minister, Congress Reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X