കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിടാതെ കമല്‍നാഥ്, ഭൂമി പൂജയ്ക്ക് മുമ്പ് ഹനുമാന്‍ കീര്‍ത്തനം, കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നു!!

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസ് അയോധ്യ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തെ കമല്‍നാഥ് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇത് തുടക്കമാണെന്ന് കമല്‍നാഥ് തെളിയിച്ചിരിക്കുകയാണ്. അയോധ്യയില്‍ ഭൂമി പൂജ നടത്തുന്നതിന് മുമ്പ് ഹനുമാന്‍ ചലിസ ചൊല്ലിയാണ് ഇതിനെ ആഘോഷിക്കാന്‍ കമല്‍നാഥ് ഒരുങ്ങുന്നത്. ഹനുമാന്‍ കീര്‍ത്തന ചടങ്ങ് സംഘടിപ്പിക്കുമെന്ന് കമല്‍നാഥ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ചയാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതിന്റെ അടുത്ത ദിവസമാണ് അയോധ്യയില്‍ ഭൂമി പൂജ നടക്കുക.

1

കോണ്‍ഗ്രസ് മതേതര രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നു എന്ന കൃത്യമായ സൂചനയാണ് കമല്‍നാഥ് നല്‍കുന്നത്. പാര്‍ട്ടിക്കുള്ളിലും അയോധ്യാവിഷയത്തെ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അയോധ്യ സന്ദര്‍ശിക്കാന്‍ വേണ്ടിയുള്ള സമ്മര്‍ദവും ശക്തമാണ്. പ്രിയങ്ക ലോക്ഡൗണ്‍ കഴിഞ്ഞതിന് ശേഷം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളില്‍ ജിതിന്‍ പ്രസാദയും ദീപേന്ദര്‍ ഹൂഡയും ശക്തമായ നിലപാടാണ് അയോധ്യാ സന്ദര്‍ശനത്തില്‍ എടുത്തത്.

അതേസമയം കമല്‍നാഥിന്റെ ഹനുമാന്‍ ഭജനയ്ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. കമല്‍നാഥിന്റെ വീട്ടില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുക. ഹനുമാന്റെ വലിയ ഭക്തനാണ് കമല്‍നാഥ്. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും വീടുകളില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലാന്‍ കമല്‍നാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രാജ്യത്തെ ഓരോ ഇന്ത്യക്കാരന്റെ അനുമതിയോടെയാണ് രാമക്ഷേത്രം നിര്‍മിക്കുന്നതെന്ന് കമല്‍നാഥ് പറഞ്ഞിരുന്നു. ശുഭദിനമായത് കൊണ്ടാണ് ഹനുമാന്‍ കീര്‍ത്തനം ഈ ദിവസം തന്നെ നടത്തുന്നതെന്ന് പാര്‍ട്ടി വക്താവ് ഭൂപേന്ദ്ര ഗുപ്ത വ്യമാക്കി.

ഇത്തരമൊരു ചടങ്ങ് നടത്തുന്നതില്‍ ആരും മറ്റൊരു അര്‍ത്ഥം കാണേണ്ടതില്ല. ഇതൊരു ആത്മീയമായ ചടങ്ങാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഹനുമാന്‍ ജയന്തി നടന്നപ്പോള്‍ വലിയൊരു ചടങ്ങ് നടത്തേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വീണത് കൊണ്ട് അത് നടത്താന്‍ സാധിച്ചില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റ് അംഗമായിരുന്ന സമയത്ത്, 101 അടി നീളമുള്ള ഹനുമാന്റെ പ്രതിമ ചിന്ദ്വാരയില്‍ സ്ഥാപിച്ചിരുന്നു കമല്‍നാഥെന്ന് ഗുപ്ത പറഞ്ഞു. അതേസമയം മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത രീതിയിലുള്ള വര്‍ഗീയ ധ്രുവീകരണം കൂടിയാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്. അയോധ്യ വിഷയത്തിന് മധ്യപ്രദേസില്‍ വലിയ പ്രാധാന്യമുണ്ട്.

English summary
kamal nath will host hanuman chalisa before bhoomi pujan in ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X