ജോതിരാദിത്യ സിന്ധ്യ പിന്‍വാങ്ങി; മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും?, ഇന്ന് തന്നെ തീരുമാനം
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് മുഖ്യമന്ത്രിയായേക്കും. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടേയും തീരുമാനം. കമല്‍നാഥിനെ മധ്യമപ്രദേശ് മുഖ്യമന്ത്രിയാക്കാനുള്ള അന്തിമ തീരുമാനം ഇന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കും.തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് മധ്യപ്രദേശില്‍ എഐസിസി നിയോഗിക്ക നിരീക്ഷകന് എകെ ആന്റണിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തും.
ബുധനാഴ്ച്ച വൈകിട്ട് നാലോടെയായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം തുടങ്ങിയത്. വൈകിട്ടോടെ ഏകെ ആന്റണിയും ഭോപ്പാലിലെത്തി.കമല്‍നാഥിന് പുറമെ ജോതിരാദിത്യ സിന്ധ്യയായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് സിന്ധ്യ ഇതിനകം തന്നെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്. കോണ്‍ഗ്രസ്സിന് തനിച്ച ഭൂരിപക്ഷമില്ലാത്ത സംസ്ഥാനത്ത് പാര്‍ട്ടിയില്‍ യാതൊരു വിള്ളലും ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിലപാടാണ് ഹൈക്കമാന്‍ഡിന് ഉള്ളത്. അതേസമയം സമവായം എന്ന നിലയില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ജോതിരാദിത്യ സിന്ധ്യ സമ്മതം അറിയിച്ചതായും സൂചനയുണ്ട്. പകരം പിസിസി അധ്യക്ഷ സ്ഥാനമോ മന്ത്രിസഭയിലേ ഉന്നത സ്ഥാനങ്ങളോ അദ്ദേഹം ആവശ്യപ്പെട്ടേക്കും.
ഇതോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച് വിജയിത്തെലെത്തിച്ച കമല്‍നാഥിനെ രാഹുല്‍ ഗാന്ധി മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിലും വെള്ളിയാഴ്ച്ച തന്നെ സത്യപ്രതിജ്ഞ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
-
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications