കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോതിരാദിത്യ സിന്ധ്യ പിന്‍വാങ്ങി; മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും?, ഇന്ന് തന്നെ തീരുമാനം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് മുഖ്യമന്ത്രിയായേക്കും. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടേയും തീരുമാനം. കമല്‍നാഥിനെ മധ്യമപ്രദേശ് മുഖ്യമന്ത്രിയാക്കാനുള്ള അന്തിമ തീരുമാനം ഇന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കും.തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് മധ്യപ്രദേശില്‍ എഐസിസി നിയോഗിക്ക നിരീക്ഷകന്‍ എകെ ആന്റണിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തും.

ബുധനാഴ്ച്ച വൈകിട്ട് നാലോടെയായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം തുടങ്ങിയത്. വൈകിട്ടോടെ ഏകെ ആന്റണിയും ഭോപ്പാലിലെത്തി.കമല്‍നാഥിന് പുറമെ ജോതിരാദിത്യ സിന്ധ്യയായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് സിന്ധ്യ ഇതിനകം തന്നെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

 kamal-nath

ഇതോടെയാണ് കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്. കോണ്‍ഗ്രസ്സിന് തനിച്ച ഭൂരിപക്ഷമില്ലാത്ത സംസ്ഥാനത്ത് പാര്‍ട്ടിയില്‍ യാതൊരു വിള്ളലും ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിലപാടാണ് ഹൈക്കമാന്‍ഡിന് ഉള്ളത്. അതേസമയം സമവായം എന്ന നിലയില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ജോതിരാദിത്യ സിന്ധ്യ സമ്മതം അറിയിച്ചതായും സൂചനയുണ്ട്. പകരം പിസിസി അധ്യക്ഷ സ്ഥാനമോ മന്ത്രിസഭയിലേ ഉന്നത സ്ഥാനങ്ങളോ അദ്ദേഹം ആവശ്യപ്പെട്ടേക്കും.

ഇതോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച് വിജയിത്തെലെത്തിച്ച കമല്‍നാഥിനെ രാഹുല്‍ ഗാന്ധി മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിലും വെള്ളിയാഴ്ച്ച തന്നെ സത്യപ്രതിജ്ഞ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

English summary
Kamal Nath Will Take Oath as Madhya Pradesh CM on December 14, Say Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X