കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് കളി തുടങ്ങി, ചൗഹാന് തുറന്ന് കത്ത്, കര്‍ഷകരെ ഒപ്പം നിര്‍ത്തും, സിന്ധ്യയും കളത്തില്‍!!

Google Oneindia Malayalam News

ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. കമല്‍നാഥ് തന്നെ മുന്നില്‍ നിന്ന് നയിക്കുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. കര്‍ഷക പ്രശ്‌നങ്ങളുമായി അദ്ദേഹം കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഒരേസമയം ശിവരാജ് സിംഗ് ചൗഹാനെയും ജ്യോതിരാദിത്യ സിന്ധ്യയെയും പൂട്ടാനാണ് തീരുമാനം. കൊറോണവൈറസിനെ തുടര്‍ന്ന് തുടര്‍ച്ചയായ പിഴവുകള്‍ ചൗഹാന്‍ സംഭവിക്കുമ്പോഴാണ് കമല്‍നാഥ് തിരിച്ചടിക്കുന്നത്.

മോദിയുടെ ലോക്ഡൗണ്‍ നിര്‍ദേശങ്ങളും ജനതാ കര്‍ഫ്യൂവും നടപ്പാക്കുന്നതില്‍ ചൗഹാന്‍ വന്‍ പരാജയമായിരുന്നു. ഇതിന് പുറമേ കര്‍ഷകരെ കാണാനോ അവര്‍ക്ക് വേണ്ട പ്രഖ്യാപനങ്ങള്‍ നടത്താനോ ചൗഹാന്‍ തയ്യാറായിട്ടില്ല. ഈ സമയത്ത് രാഹുല്‍ ഗാന്ധി മോഡല്‍ പോരാട്ടമാണ് കമല്‍നാഥ് നയിക്കുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് ഈ തന്ത്രങ്ങളായിരുന്നു.

കമല്‍നാഥ് കളത്തില്‍

കമല്‍നാഥ് കളത്തില്‍

പോര്‍മുഖം തുറന്ന് കളത്തില്‍ ഇറങ്ങിയിരിക്കുകയാണ് കമല്‍നാഥ്. ശിവരാജ് സിംഗ് ചൗഹാന് രണ്ട് കത്തുകളും കമല്‍നാഥ് അയച്ചു. കാര്‍ഷിക വിളകള്‍ക്കുണ്ടായ നാശം അടിയന്തരമായി പുനപരിശോധിക്കണമെന്നാണ് കമല്‍നാഥ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഈ അവസരത്തില്‍ ബിജെപിയില്‍ നിന്ന് ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണിത്. നടക്കാത്ത സാധ്യതയില്ലാത്ത കാര്യത്തില്‍ ബിജെപിയെ പ്രതിരോധിക്കാനുള്ള നീക്കമാണിത്. കാറ്റിലും പ്രളയത്തിലും വിവിധ ജില്ലകളില്‍ കാര്‍ഷിക വിളകള്‍ നശിച്ചിരിക്കുകയാണ്.

സിന്ധ്യക്ക് ആപ്പ് വെക്കും

സിന്ധ്യക്ക് ആപ്പ് വെക്കും

കര്‍ഷകര്‍ക്ക് കമല്‍നാഥ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നില്ലെന്ന കാരണത്താലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. കമല്‍നാഥിന്റെ ആവശ്യം സിന്ധ്യ അടങ്ങുന്ന ബിജെപി എങ്ങനെ പരിഗണിക്കുമെന്നാണ് ഇനി കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നത്. ബിജെപിക്ക് കര്‍ഷക വായ്പ എഴുതി തള്ളാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ സിന്ധ്യയുടെ ഇരട്ടത്താപ്പ് പൊളിയും. ബിജെപിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയെന്ന മാര്‍ഗമാവും പിന്നെ സിന്ധ്യക്കുള്ളത്. കമല്‍നാഥിന്റെ നീക്കങ്ങളും സിന്ധ്യയുടെ പ്രതികരണത്തിന് വേണ്ടിയാണ്.

രണ്ടാമത്തെ പണി

രണ്ടാമത്തെ പണി

രണ്ടാമത്തെ കത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷനുകള്‍ നല്‍കണമെന്നാണ് ആവശ്യം. അന്യസംസ്ഥാന തൊഴിലാളികളില്‍ പലരും സംസ്ഥാനം വിട്ടുപോവുകയാണ്. ആവശ്യത്തിന് ഭക്ഷണം പോലുമില്ല. മധ്യപ്രദേശ് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ള സംസ്ഥാനമാണ്. ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. ഇവര്‍ക്കായി നിരവധി പദ്ധതികള്‍ കമല്‍നാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യാപാര മേഖലകളില്‍. എന്നാല്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇവരെ പുറത്താക്കണമെന്ന ആവശ്യക്കാരാണ്. ബിജെപിയെ രണ്ടാമത് പ്രതിസന്ധിയിലാക്കുന്ന ഘടകമാണ് ഇതെന്ന് കമല്‍നാഥിനറിയാം. ഇവര്‍ സംസ്ഥാനം വിട്ടുപോയാല്‍ പല ചെറുകിട കച്ചവടക്കാരും ചൗഹാന്റെ സര്‍ക്കാരിനെതിരാവും.

രാഹുലിന്റെ ഗെയിം

രാഹുലിന്റെ ഗെയിം

രാഹുല്‍ 2018ല്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജാണ് പ്രതിരോധത്തില്‍ നിന്നിരുന്ന കോണ്‍ഗ്രസിന്റെ തലവര മാറ്റിയത്. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ രാഹുലിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു. കോണ്‍ഗ്രസ് ജയിക്കുന്നതിന് മുമ്പ് തന്നെ കര്‍ഷകര്‍ വായ്പ തിരിച്ചടയ്ക്കുന്നതും നിര്‍ത്തിയിരുന്നു. താങ്ങുവില 2500 രൂപയായി ഉയര്‍ത്താനുള്ള പ്രഖ്യാപനവും കാര്‍ഷിക വെയര്‍ഹൗസുകളും വിപ്ലകരമായ മാറ്റമായിരുന്നു. ഇതേ രീതിയാണ് കമല്‍നാഥ് കളിക്കുന്നത്. കത്തില്‍ സിന്ധ്യയുടെ മണ്ഡലങ്ങളെ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

പ്രശ്‌നങ്ങള്‍ ഇങ്ങനെ

പ്രശ്‌നങ്ങള്‍ ഇങ്ങനെ

കാര്‍ഷിക വായ്പ എഴുതി തള്ളാത്ത പ്രശ്‌നങ്ങള്‍ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ശക്തമാണ്. സിന്ധ്യയുടെ കോട്ടയായിട്ടും അദ്ദേഹം ഇതിനായി ഇടപ്പെട്ടിരുന്നില്ല. ജനരോഷം അദ്ദേഹത്തിനെതിരെയുമുണ്ട്. അതുകൊണ്ട് ബിജെപിയില്‍ പോയാലും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ജയം എളുപ്പമാകില്ല. മാല്‍വ, നിമര്‍, ബുന്ധേല്‍ഖണ്ഡ്, ഗ്വാളിയോര്‍ മേഖലയില്‍ പ്രത്യേക ധനസഹായവും കമല്‍നാഥ് ആവശ്യപ്പെട്ടത് സിന്ധ്യക്ക് സാധിക്കാത്തത് നടത്തി കാണിക്കാനാണ്. ഇടക്കാല ആശ്വാസം കര്‍ഷകര്‍ക്കായി നടപ്പാക്കണമെന്ന് ബിജെപി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനാണ് കമല്‍നാഥിന്റെ അടുത്ത ശ്രമം.

കര്‍ഷകരുടെ വോട്ട്

കര്‍ഷകരുടെ വോട്ട്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളും കര്‍ഷകര്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ്. മന്ദ്‌സോറിലെ വെടിവെപ്പിന് ശേഷം കര്‍ഷകര്‍ നേരത്തെ തന്നെ ചൗഹാനുമായി ഇടഞ്ഞതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തന്നെയായിരുന്നു ജയിച്ചത്. സിന്ധ്യക്ക് കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമില്ല. രാഹുല്‍ ഗാന്ധി ഗ്രൂപ്പില്‍ നിന്ന് പുറത്തായതും സിന്ധ്യയെ കര്‍ഷകരില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് ഒരുമാസം 7500 രൂപ ഇടക്കാല ആശ്വാസം എന്ന ആശയവും കമല്‍നാഥ് പങ്കുവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെയും കമല്‍നാഥ് കൈയ്യിലെടുത്തിരിക്കുകയാണ്.

ചൗഹാന് താളം തെറ്റുന്നു

ചൗഹാന് താളം തെറ്റുന്നു

അധികാരം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വെറും സ്ഥലം മാറ്റം മാത്രമാണ് ചൗഹാന്‍ നടത്തിയത്. കര്‍ഷകര്‍ക്ക് കൊറോണ കാലത്ത് സഹായമോ ജനങ്ങള്‍ക്ക് മറ്റ് നിര്‍ദേശങ്ങളോ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇത്രയും ഗുരുതരമായ സാഹചര്യം ക ണക്കിലെടുക്കാതെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയത് ആരോഗ്യ മേഖലയില്‍ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ആരോഗ്യ മേഖലയെയും പ്രവര്‍ത്തകരെയും ഏകോപിപ്പിക്കാന്‍ ചൗഹാന് സാധിച്ചിട്ടില്ല. മോദി സര്‍ക്കാരില്‍ നിന്ന് കടുത്ത അതൃപ്തി ഈ വിഷയത്തില്‍ ചൗഹാന്‍ നേരിടുന്നുണ്ട്.

കളത്തിലിറങ്ങി സിന്ധ്യ

കളത്തിലിറങ്ങി സിന്ധ്യ

സിന്ധ്യ പ്രശ്‌നങ്ങള്‍ നേരത്തെ മനസ്സിലാക്കി കളത്തിലിറങ്ങിയിട്ടുണ്ട്. 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. ചൗഹാന് അദ്ദേഹം കത്തും അയച്ചിട്ടുണ്ട്. അതേസമയം എല്ലാ വിമതരോടും സ്വന്തം മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് മാസത്തേക്ക് വേറൊരു സ്ഥലത്തും പോകേണ്ടെന്നും, മണ്ഡലത്തിലെ ഓരോ പ്രവര്‍ത്തനവും തന്നെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന് സിന്ധ്യ കരുതുന്നുണ്ട്.

English summary
kamal nath writes to shivraj singh chouhan on farmer relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X