കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിനച്ചാല്‍ ഞാനൊരു മുഖ്യമന്ത്രി!! ഉലകനായകന്‍ രണ്ടും കല്‍പിച്ചു തന്നെ...

  • By Anoopa
Google Oneindia Malayalam News

ചെന്നൈ: പ്രേക്ഷകര്‍ നെഞ്ചേറ്റിയ രണ്ട് പ്രമുഖ സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ഉലകനായകന്‍ കമലഹാസനും സ്റ്റൈല്‍ മന്നന്‍ രജനീകാന്തുമാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കുന്നത്.

ശനിയാഴ്ച ലോകാവസാനമോ..? പ്രവചനങ്ങള്‍ക്കു പിന്നില്‍..? ശാസ്ത്രലോകത്തിന്റെ ഉത്തരം ഇതാ...ശനിയാഴ്ച ലോകാവസാനമോ..? പ്രവചനങ്ങള്‍ക്കു പിന്നില്‍..? ശാസ്ത്രലോകത്തിന്റെ ഉത്തരം ഇതാ...

ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇടക്ക് ഉയര്‍ന്നിരുന്നുവെങ്കിലും കമലിന്റെ പുതിയ പാര്‍ട്ടിയില്‍ രജനി ഉണ്ടാകില്ലെന്നും ഇരു പാര്‍ട്ടികളാണെങ്കിലും തങ്ങള്‍ മാതൃകാ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നുമാണ് കമല്‍ അറിയിച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ താരം മറച്ചുവെച്ചുമില്ല. തമിഴ്‌നാടിന്റെ മുഖ്യമന്ത്രി വരെയാകാന്‍ താന്‍ തയ്യാറാണെന്നാണ് കമലഹാസന്‍ ഇന്ത്യ ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മുഖ്യമന്ത്രിയാകാന്‍ താത്പര്യം

മുഖ്യമന്ത്രിയാകാന്‍ താത്പര്യം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഇന്ത്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ തനിക്കാഗ്രഹം ഉണ്ടെന്ന് കമല്‍ വെളിപ്പെടുത്തിയത്. ചെന്നൈയിലെ എല്‍ദാംസിലുള്ള കമലിന്റെ വീട്ടിലെത്തിയാണ് കെജ്‌രിവാള്‍ കമലഹാസനെ സന്ദര്‍ശിച്ചത്.

ആരെങ്കിലും നേതാവിന്റെ തൊപ്പിയണിയണം

ആരെങ്കിലും നേതാവിന്റെ തൊപ്പിയണിയണം

തനിക്ക് അധികാര മോഹമില്ലെന്നും എന്നാല്‍ ആരെങ്കിലുമൊക്കെ നേതാവിന്റെ തൊപ്പിയണിയണമെന്നും കമലഹാസന്‍ ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അതൊരു മുള്‍ക്കിരീടമായിരിക്കും. എങ്കിലും ആരെങ്കിലുമൊരാള്‍ നേതാവിന്റെ തൊപ്പിയണിയണം.

ഇപ്പോള്‍ ചെളിക്കുണ്ടില്‍

ഇപ്പോള്‍ ചെളിക്കുണ്ടില്‍

തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ ഉള്ളത് ഒരു ചെളിക്കുണ്ടിലാണ്. അത് വൃത്തിയാക്കണം. ഇത് ജനങ്ങള്‍ക്ക് താമസിക്കാന്‍ കൊള്ളാവുന്ന സ്ഥലമാക്കി മാറ്റണം. താന്‍ അധികാരത്തിനു വേണ്ടി വിശക്കുന്ന ആളല്ല. എങ്കിലും ജനങ്ങളെ സേവിക്കാന്‍ അധികാരം ആവശ്യമാണെങ്കില്‍ ആ വഴിയേ പോകുമെന്നും കമല്‍ പറയുന്നു.

സംസ്ഥാനം പരിതാപകരമായ അവസ്ഥയില്‍

സംസ്ഥാനം പരിതാപകരമായ അവസ്ഥയില്‍

ഏറെ പരിതാപകരമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ളത്. ഇവിടുത്തെ രാഷ്ട്രീയക്കാര്‍ സംസ്ഥാനത്തെ ദുര്‍ബലമായ അവസ്ഥയിലേക്ക് എത്തിച്ചു. ഘട്ടം ഘട്ടമായി താന്‍ ജനങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് അവര്‍ക്ക് കൃത്യമായൊരു ദിശാബോധം നല്‍കാന്‍ ഉദ്ദേശിക്കുകയാണെന്നും കമലഹാസന്‍ പറഞ്ഞു.

നിനച്ചാല്‍ ഞാനൊരു മുഖ്യമന്ത്രി

നിനച്ചാല്‍ ഞാനൊരു മുഖ്യമന്ത്രി

'മരിച്ചാല്‍ താനൊരു തീവ്രവാദി, നിനച്ചാല്‍ താനൊരു മുഖ്യമന്ത്രി' എന്നാരംഭിക്കുന്ന ട്വിറ്ററിലെ എട്ടുവരി കവിതയാണ് കമലഹാസന്‍ രാഷട്രീയത്തില്‍ അങ്കം കുറിക്കാനിറങ്ങുന്നു എന്ന ആദ്യ സൂചന നല്‍കിയത്. 'നാളെ പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാകും എന്ന അടിക്കുറിപ്പും കവിതക്കു താഴെ ഉണ്ടായിരുന്നു.

സ്‌റ്റൈല്‍ മന്നനും

സ്‌റ്റൈല്‍ മന്നനും

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും കമലഹാസന്‍ പരോക്ഷ സൂചന മാത്രമേ ആദ്യം നല്‍കിയിരുന്നുള്ളൂ. അനുയോജ്യമായ സമയം വരുമ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് രജനി പരസ്യമായി പ്രഖ്യാപിച്ചെങ്കിലും ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

English summary
Kamal ready to serve T.N. as Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X