കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചരണത്തിന് പണമില്ല; യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും കമല ഹാരിസ് പിന്മാറി

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് 2020ലെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറി. മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന കാര്യം കമല തന്നെയാണ് പ്രഖ്യാപിച്ചത്. പ്രചാരണത്തിന് ആവശ്യമായ പണം ഇല്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് പോസ്റ്റില്‍ കമല തന്നെയാണ് അറിയിച്ചത്.

നിയമ നിർമാണ സഭകളിലെ എസ് സി- എസ് ടി സംവരണ കാലാവധി നീട്ടാൻ കേന്ദ്രം, ബിൽ കൊണ്ടുവരുംനിയമ നിർമാണ സഭകളിലെ എസ് സി- എസ് ടി സംവരണ കാലാവധി നീട്ടാൻ കേന്ദ്രം, ബിൽ കൊണ്ടുവരും

തന്റെ പ്രചാരണ ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍ കോളിലാണ് 55കാരിയായ കമല ഇക്കാര്യം ആദ്യം അറിയിച്ചത്. വളരെയധികം ദു:ഖത്തോടെയും നന്ദിയോടെയുമാണ് താന്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിപ്പിക്കുന്നതെന്ന് കമല ട്വീറ്റ് ചെയ്തു. എന്നാല്‍ എന്ത് കാര്യത്തിന് വേണ്ടിയാണോ പ്രചാരണം നടത്തിയത് അതേ വിഷയത്തില്‍ എല്ലാ ജനങ്ങള്‍ക്കും നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കമല കൂട്ടിച്ചേര്‍ത്തു.

kamala-harris-

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ തീരുമാനങ്ങളിലൊന്നാണ് ഇതെന്നും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിനായുള്ള പ്രചാരണത്തിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ തനിക്കില്ലെന്നും കമല പറയുന്നു. മത്സരത്തില്‍ നിന്നും പിന്‍മാറിയെങ്കിലും നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനും രാജ്യത്തിന്റെ ഭാവിക്കുവേണ്ടി പോരാടാനും തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്നും കമല കൂട്ടിച്ചേര്‍ത്തു.


ഇന്ത്യന്‍- ആഫ്രിക്കന്‍ വംശജയായ കമല ഹാരിസിന്റെ പോളിംഗ് കഴിഞ്ഞ കുറേ ആഴ്ചയായി മോശമായിരുന്നു. തിങ്കളാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കമലയ്ക്കുള്ള പിന്തുണ വെറും മൂന്ന് ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രഖ്യാപിച്ച ആദ്യത്തെ പ്രമുഖ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ ഒരാളായിരുന്നു കമല.

വന്‍ ജനക്കൂട്ടത്തിനൊപ്പം 20,000 ത്തിലധികം അനുയായികള്‍ അന്ന് കമലയ്‌ക്കൊപ്പമുണ്ടായിരുന്നു. ആദ്യ ഡെമോക്രാറ്റിക് പാര്‍ട്ടി ചര്‍ച്ചയ്ക്കിടെ മുന്‍ ഉപരാഷ്ട്രപതി ജോ ബിഡനെതിരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചെങ്കിലും തുടര്‍ന്നുള്ള സംവാദങ്ങളില്‍ കമലയ്ക്ക് കാര്യമായി മുന്നേറാനായില്ല. അവസാനമായി നടന്ന ചര്‍ച്ചയില്‍, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് വനിത തുളസി ഗബ്ബാര്‍ഡുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

English summary
Kamala Harris Drops Out of 2020 US Presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X