കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല ഹാരിസിന് ഇന്ത്യന്‍ ഐക്യദാര്‍ഢ്യം... ഇന്ദ്ര നൂയി മുതല്‍ പ്രിയങ്ക ചോപ്ര വരെ

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ േെമാക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുക എന്നത് ചെറിയ കാര്യമല്ല. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വംശജ ആ സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യന്‍ വംശജയായ കമല ഹാരിസ്.

തമിഴ് ബ്രാഹ്മണ്യമല്ല, കറുപ്പാണ് കരുത്ത്!!! കമല ഹാരിസിന്റെ ജാതി തേടി പോകണ്ട, ആ കരുത്ത് അറിയാം...തമിഴ് ബ്രാഹ്മണ്യമല്ല, കറുപ്പാണ് കരുത്ത്!!! കമല ഹാരിസിന്റെ ജാതി തേടി പോകണ്ട, ആ കരുത്ത് അറിയാം...

ചരിത്രമെഴുതിയ ഇന്ത്യൻ വംശജ, ആരാണ് യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്?ചരിത്രമെഴുതിയ ഇന്ത്യൻ വംശജ, ആരാണ് യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്?

ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കമല ഹാരിസിനെ. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ നിന്നൊഴികെ, കമലയ്ക്ക് ലഭിക്കുന്നത് അഭിനന്ദന പ്രവാഹം ആണ്. ശ്യാമള ഗോപാലന്‍ എന്ന ചെന്നൈ സ്വദേശിനിയാണ് കമല ഹാരിസിന്റെ അമ്മ. 1960 കളില്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ് ശ്യാമള.

പ്രമുഖരുടെ പ്രതികരണങ്ങള്‍....

വെറും ഒരു ഇന്ത്യന്‍ വംശജ മാത്രമല്ല

കമല ഹാരിസിന് അവകാശവാദം ഉന്നയിച്ച് ഇന്ത്യന്‍ സമൂഹങ്ങള്‍ ആഘോഷിച്ച് തിമിര്‍ക്കും. എന്നാല്‍ നാം ഒരു കാര്യം തിരിച്ചറിയം- അവര്‍ ഒരു ഇന്ത്യന്‍ വംശജയ മാത്രമല്ല എന്നത്. അതിരില്ലാത്തതും ജാതിരഹതിവും ആയ ഒരു ലോകം എങ്ങനെ ആയിരിക്കണം എന്നതിന്റെ ചുരുക്കം കൂടിയാണ് അവര്‍- ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.

അത്രയേറെ സന്തോഷം

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസിനെ ജോ ബൈഡന്‍ തിരഞ്ഞെടുത്തത് അത്രയേറെ സന്തോഷമുണ്ടാക്കുന്ന ഒന്നാണെന്നാണ് ഇന്ദ്ര നൂയി ട്വിറ്ററില്‍ പ്രതികരിച്ചത്. കമല ഹാരിസുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും അവര്‍ പറഞ്ഞു.

അഭിമാന നിമിഷം

ഇത് എല്ലാ സ്ത്രീകള്‍ക്കും ചരിത്രപരവും പരിവര്‍ത്തനത്തിന്റേയും അഭിമാനത്തിന്റേയും നിമിഷം ആണെന്നാണ് പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ പ്രതികരിച്ചത്. നിക്ക് ജോണ്‍സുമായുള്ള വിവാഹ ശേഷം പ്രിയങ്ക ചോപ്ര ഇപ്പോള്‍ ലോസ് ആഞ്ജലീസില്‍ ആണ് താമസിക്കുന്നത്.

പുതിയ അമേരിക്കയുടെ ഉദയം

കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്നു. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല ഒരു ഇന്ത്യന്‍ വംശജനെ പ്രസിഡന്‍ഷ്യല്‍ ടിക്കറ്റില്‍ കാണാന്‍ പറ്റുമെന്ന്- ഷെഫ് വികാസ് ഖന്ന പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ഇത് പുതിയ അമേരിക്കയുടെ ഉദയം ആണെന്നും അദ്ദേഹം പ്രതികരിച്ചു.

ബരാക്ക് ഒബാമയും

മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ആയ ബരാക്ക് ഒബായും കമല ഹാരിസിനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇത് ഈ രാജ്യത്തിന്റെ ഒരു നല്ല ദിനമാണ് എന്നായിരുന്നു ജോ ബൈഡന്റെ പ്രഖ്യാപനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...

English summary
Kamala Harris gets Vice President nod! World congratulates her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X