കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ നിന്നുള്ള തമിഴരെയും മുസ്ലീങ്ങളെയും ഒഴിവാക്കിയത് എന്തുകൊണ്ട്?സര്‍ക്കാരിനെതിരെ കമലഹാസന്‍

Google Oneindia Malayalam News

ചെന്നൈ: മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് ആശങ്കയുമായി മക്കള്‍ നീതി മയ്യം നേതാവ് കമലഹാസന്‍ രംഗത്ത്. ശ്രീലങ്കയില്‍ നിന്നുള്ള തമിഴരെയും മുസ്ലീങ്ങളെയും ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന് കമല്‍ഹാസന്‍ ചോദിച്ചു. വംശഹത്യ നേരിടേണ്ടി വന്ന തമിഴരെയും വിവേചനം അഭിമുഖീകരിക്കുന്ന മുസ്ലീങ്ങളെയും ബില്ലില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണ്? ഇത് ആത്മാര്‍ഥമായും ജനങ്ങള്‍ക്ക് വേണ്ടിയുള്ള ബില്‍ ആണെങ്കില്‍ എന്തുകൊണ്ടാണ് ഒറ്റപ്പെട്ടു പോയ തമിഴരെയും ദുരിതത്തിലായ ശ്രീലങ്കയില്‍ നിന്നുള്ള മുസ്ലീങ്ങളെയും ഒഴിവാക്കുന്നതെന്നും കമല്‍ഹാസന്‍ ട്വീറ്റില്‍ ചോദിച്ചു.

kamal600-


സര്‍ക്കാര്‍ ക്യാമ്പുകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രീലങ്കന്‍ തമിഴര്‍ നിരവധിയാണ്. 1980 കളിലെ വംശീയ കലാപത്തിനിടെയാണ് ഇവരില്‍ പലരും ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയത്. അതേസമയം മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്ത് താമസിക്കുന്ന ലങ്കന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുണമെന്നാവശ്യപ്പെട്ട് ആത്മീയ ഗുരു രവിശങ്കറും ഗാനരചയിതാവ് വൈരമുത്തും നേരത്തെ രംഗത്തെത്തിയിരുന്നു.

നിര്‍ദ്ദിഷ്ട നിയമപ്രകാരം, മതപരമായ പീഡനങ്ങളെ തുടര്‍ന്ന് 2014 ഡിസംബര്‍ 31നകം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ അംഗങ്ങളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല. മാത്രമല്ല ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും ചെയ്യും. ലോക്സഭ തിങ്കളാഴ്ച പാസാക്കിയ പൗരത്വ (ഭേദഗതി) ബില്‍ ബുധനാഴ്ച രാജ്യസഭ പരിഗണിക്കും. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

English summary
Kamala hassan against CAB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X