കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പാര്‍ട്ടിയെ ഇഷ്ടമല്ല നേതാക്കളുമായി കൂടിക്കാഴ്ച്ചയുമില്ല രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

നാളെ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായിട്ടാണ് കമല്‍ അണ്ണാഡിഎംകെയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള കാരണത്തിന് പിന്നില്‍ ഒരു അപ്രിയ സത്യമുണ്ടെന്ന് കമല്‍ഹാസന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കാരണമാണ് താനിവിടെ നില്‍ക്കുന്നത്. അത് എഐഎഡിഎംകെയാണ്. വളരെ മോശം പാര്‍ട്ടിയാണ് അവര്‍. അതുകൊണ്ട് അവരെയും അതിന്റെ നേതാക്കളെയും ഇഷ്ടമേയല്ലെന്നും കമല്‍ പറഞ്ഞു. ആ പാര്‍ട്ടിയിലെ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്നും കമല്‍ വ്യക്തമാക്കി.

1

മദ്യം വിൽക്കുന്നത് സർ‌ക്കാരിന്റെ പണിയല്ല; കാര്യങ്ങളെ കുറിച്ച് യുവാക്കൾക്ക് വ്യക്തത വേണമെന്ന് കമൽമദ്യം വിൽക്കുന്നത് സർ‌ക്കാരിന്റെ പണിയല്ല; കാര്യങ്ങളെ കുറിച്ച് യുവാക്കൾക്ക് വ്യക്തത വേണമെന്ന് കമൽ

നാളെ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായിട്ടാണ് കമല്‍ അണ്ണാഡിഎംകെയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന്റെ സംസ്ഥാന പര്യടനം നടത്താനൊരുങ്ങുകയാണ് കമല്‍. ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കും പ്രത്യേക ക്ഷണമുണ്ട്. ചടങ്ങിന് പിണറായി നേരിട്ട് എത്തില്ലെന്ന് സൂചനയുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി സംസാരിക്കും.

2

അതേസമയം കമല്‍ഹാസന്റെ അടുത്ത സുഹൃത്തായ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി, എംകെ സ്റ്റാലിന്‍ എന്നിവരും ചടങ്ങിനെത്തും. നാളെ മധുരയില്‍ വച്ചാണ് പാര്‍ട്ടിയെ പ്രഖ്യാപിക്കുക. പിന്നീട് കമല്‍ താന്‍ പഠിച്ച സ്‌കൂള്‍ സന്ദര്‍ശിക്കും. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം സ്വപ്‌നം കണ്ടത് പോലെയുള്ള തമിഴ്‌നാടാണ് തന്റെ ലക്ഷ്യമെന്ന് കമല്‍ പറഞ്ഞിരുന്നു.

കെ സുധാകരൻ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; തലസ്ഥാനം ചോരക്കളം, പ്രതിഷേധം ശക്തമാകുന്നു...കെ സുധാകരൻ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; തലസ്ഥാനം ചോരക്കളം, പ്രതിഷേധം ശക്തമാകുന്നു...

ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..

English summary
kamalhaasan criticise aiadmk and its leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X