തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രി!!! ഉലകനായകൻ രാഷ്ട്രീയത്തിലേക്കോ ?!!!
ട്വിറ്ററിൽ കുറിച്ച 11 വരികവിത
ചെന്നൈ: അണ്ണാ.ഡിഎംകെ നേതാക്കന്മാരുടെ വെല്ലുവിളി കമൽ ഹാസൻ ഏറ്റെടുത്തുവോ? കമലൽ ഹാസൻ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറാകുന്നുവോ?. ട്വിറ്ററിൽ കുറിച്ച 11 വരി കവിതയാണ് ചോദ്യങ്ങളുടെ ആധാരം. കഴിഞ്ഞ ദിവസം താരത്തെ രാഷ്ട്രീയത്തിലേക്ക് വെല്ലുവിളിച്ച് തമിഴ്നാട് ധനമനന്ത്രി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അതിനുഷേഷമാണ് ഇങ്ങനെയൊരു കവിത ട്വിറ്ററിൽ താരം പോസ്റ്റ് ചെയ്തത്.

നമുക്ക് വിമര്‍ശിക്കാം.ആരും ഇപ്പോള്‍ രാജാവല്ല. നമുക്ക് ആഹ്ളാദത്തോടെ കുതിച്ചുയരാം , നമ്മള് അവരെപ്പോലെ രാജാക്കന്മാരല്ലല്ലോ . തുരത്തപ്പെട്ടാല്‍, മരിച്ചാല്‍ ഞാന്‍ ഒരു തീവ്രവാദിയാണ്. ഞാന്‍ നിനച്ചാല്‍,തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാണ്. കുമ്പിടുന്നതുകൊണ്ട് ഞാന്‍ അടിമയാവുമോ? കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാന്‍ നഷ്ടപ്പെടുന്നവനാവുമോ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്." ഇങ്ങനെയാണ് കമലിന്റെ കവിത.

കവിതയിലൂടെ താരം വ്യക്തമാക്കിയത്
കവിതയിലൂടെ താരം തന്റെ രാഷ്ട്രീയ പ്രവേശനമാണോ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് ഏവരും ഉറ്റു നോക്കിയിരിക്കുന്നത്. മുതല്‍വര്‍ എന്ന വാക്ക് കവിതയില്‍ കമല്‍ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. മുതല്‍വര്‍ എന്നാല്‍ തമിഴില്‍ മുഖ്യമന്ത്രി എന്നാണ് അർഥം.അര്ജുന് നായകനായ ശങ്കര്‍ ചിത്രം മുതല്വന് ഓര്‍ക്കുക. '' ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാവും. '' എന്നാണ് കമല്‍ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശനമെന്ന നിലയിലാണ് വ്യാഖ്യാനങ്ങളൾ കത്തിപ്പടരുന്നത്.

കമലിന്റെ പ്രസ്തവന
11 വരി കവിതക്കു മുന്നിൽ ചെറിയൊരു പ്രസ്തവനയും കമൽ നൽകിയിട്ടുണ്ട്. ഈ പ്രസ്താവന ആശങ്ക ഉളവാക്കുന്നതാണ്. നാളെ ഇംഗ്ലീഷ് പത്രങ്ങളിൽ ഒരു സന്ദേശമുണ്ടാകുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്.

അതൊരു കവിതമാത്രം
കമലിന്റെ കവിത ഒന്നും വ്യക്തമാക്കുന്നില്ലെന്നും അതൊരു കടങ്കഥയാണെന്നുമാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രജനികാന്തിനെപ്പോലെ കമലും ഒന്നും വിട്ടുപറയാതെ കളിക്കുകയാണ് എന്ന വിമര്‍ശവും ഇതോടൊപ്പം ഉയരുന്നുണ്ട്.

ബിഗ്ബോസ് റിയാലിറ്റി ഷോക്കെതിരെ
സുപ്പർ ഹിറ്റ് തമിഴ് റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരെ രൂക്ഷമായ വിമർശനമാണ് സർക്കാർ ഉന്നയിക്കുന്നത്. തമിഴ് സംസ്കാരത്തെകരിവാരിത്തേക്കാനാണ് ഈ പരിപാടിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.താരത്തിന് ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങാനും സംസ്ഥാന ധനമന്ത്രി ഡിജയകുമാർ വെല്ലുവിളിച്ചിരുന്നു

റിയാലിറ്റി ഷോ നിരോധിക്കണം
തമിഴ് സംസ്കാരത്തെ തച്ചുടക്കുന്ന തരത്തിലുളള കമൽ ഹാസൻ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോ നിരോധിക്കണമെന്ന് സംസ്ഥാന ധനമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ടായി.

പിന്തുണച്ച് സ്റ്റാലിൻ
കമല്‍ഹാസനെ പിന്തുണച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് രംഗത്തെത്തിട്ടുണ്ട്. സര്‍ക്കാരിനെ വിലയിരുത്തുന്ന ഏതൊരാളും പറയുന്ന കാര്യങ്ങള്‍ മാത്രമേ കമല്‍ഹാസനും പറഞ്ഞിട്ടുള്ളൂ. അതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടേണ്ട കാര്യമില്ലെന്നും സ്റ്റാലിന് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയിൽ വിമര്‍ശനങ്ങളെ പോസിറ്റീവായി സമീപിക്കണമെന്നും സര്‍ക്കാരിന് തെറ്റുകള്‍ മനസ്സിലാക്കാന്‍ ഈ വിമര്‍ശനങ്ങളിലൂടെ സാധിക്കുമെന്നും സ്റ്റാലിന് അഭിപ്രായപ്പെട്ടു

മന്ത്രിമാർ തെറ്റ് തിരുത്താൻ ശ്രമിക്കണം
കമലഹാസന്റെ അഭിപ്രായത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനു പകരം തെറ്റാണെന്ന് തെളിയിക്കാന്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications