• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രി!!! ഉലകനായകൻ രാഷ്ട്രീയത്തിലേക്കോ ?!!!

  • By Ankitha

ചെന്നൈ: അണ്ണാ.ഡിഎംകെ നേതാക്കന്മാരുടെ വെല്ലുവിളി കമൽ ഹാസൻ ഏറ്റെടുത്തുവോ? കമലൽ ഹാസൻ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറാകുന്നുവോ?. ട്വിറ്ററിൽ കുറിച്ച 11 വരി കവിതയാണ് ചോദ്യങ്ങളുടെ ആധാരം. കഴിഞ്ഞ ദിവസം താരത്തെ രാഷ്ട്രീയത്തിലേക്ക് വെല്ലുവിളിച്ച് തമിഴ്നാട് ധനമനന്ത്രി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അതിനുഷേഷമാണ് ഇങ്ങനെയൊരു കവിത ട്വിറ്ററിൽ താരം പോസ്റ്റ് ചെയ്തത്.

നമുക്ക് വിമര്‍ശിക്കാം.ആരും ഇപ്പോള്‍ രാജാവല്ല. നമുക്ക് ആഹ്ളാദത്തോടെ കുതിച്ചുയരാം , നമ്മള്‍ അവരെപ്പോലെ രാജാക്കന്മാരല്ലല്ലോ . തുരത്തപ്പെട്ടാല്‍, മരിച്ചാല്‍ ഞാന്‍ ഒരു തീവ്രവാദിയാണ്. ഞാന്‍ നിനച്ചാല്‍,തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാണ്. കുമ്പിടുന്നതുകൊണ്ട് ഞാന്‍ അടിമയാവുമോ? കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാന്‍ നഷ്ടപ്പെടുന്നവനാവുമോ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്." ഇങ്ങനെയാണ് കമലിന്റെ കവിത.

കവിതയിലൂടെ താരം വ്യക്തമാക്കിയത്

കവിതയിലൂടെ താരം വ്യക്തമാക്കിയത്

കവിതയിലൂടെ താരം തന്റെ രാഷ്ട്രീയ പ്രവേശനമാണോ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് ഏവരും ഉറ്റു നോക്കിയിരിക്കുന്നത്. മുതല്‍വര്‍ എന്ന വാക്ക് കവിതയില്‍ കമല്‍ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. മുതല്‍വര്‍ എന്നാല്‍ തമിഴില്‍ മുഖ്യമന്ത്രി എന്നാണ് അർഥം.അര്‍ജുന്‍ നായകനായ ശങ്കര്‍ ചിത്രം മുതല്‍വന്‍ ഓര്‍ക്കുക. '' ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാവും. '' എന്നാണ് കമല്‍ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശനമെന്ന നിലയിലാണ് വ്യാഖ്യാനങ്ങളൾ കത്തിപ്പടരുന്നത്.

കമലിന്റെ പ്രസ്തവന

കമലിന്റെ പ്രസ്തവന

11 വരി കവിതക്കു മുന്നിൽ ചെറിയൊരു പ്രസ്തവനയും കമൽ നൽകിയിട്ടുണ്ട്. ഈ പ്രസ്താവന ആശങ്ക ഉളവാക്കുന്നതാണ്. നാളെ ഇംഗ്ലീഷ് പത്രങ്ങളിൽ ഒരു സന്ദേശമുണ്ടാകുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്.

 അതൊരു കവിതമാത്രം

അതൊരു കവിതമാത്രം

കമലിന്റെ കവിത ഒന്നും വ്യക്തമാക്കുന്നില്ലെന്നും അതൊരു കടങ്കഥയാണെന്നുമാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രജനികാന്തിനെപ്പോലെ കമലും ഒന്നും വിട്ടുപറയാതെ കളിക്കുകയാണ് എന്ന വിമര്‍ശവും ഇതോടൊപ്പം ഉയരുന്നുണ്ട്.

ബിഗ്ബോസ് റിയാലിറ്റി ഷോക്കെതിരെ

ബിഗ്ബോസ് റിയാലിറ്റി ഷോക്കെതിരെ

സുപ്പർ ഹിറ്റ് തമിഴ് റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരെ രൂക്ഷമായ വിമർശനമാണ് സർക്കാർ ഉന്നയിക്കുന്നത്. തമിഴ് സംസ്കാരത്തെകരിവാരിത്തേക്കാനാണ് ഈ പരിപാടിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.താരത്തിന് ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങാനും സംസ്ഥാന ധനമന്ത്രി ഡിജയകുമാർ വെല്ലുവിളിച്ചിരുന്നു

റിയാലിറ്റി ഷോ നിരോധിക്കണം

റിയാലിറ്റി ഷോ നിരോധിക്കണം

തമിഴ് സംസ്കാരത്തെ തച്ചുടക്കുന്ന തരത്തിലുളള കമൽ ഹാസൻ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോ നിരോധിക്കണമെന്ന് സംസ്ഥാന ധനമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ടായി.

പിന്തുണച്ച് സ്റ്റാലിൻ

പിന്തുണച്ച് സ്റ്റാലിൻ

കമല്‍ഹാസനെ പിന്തുണച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തിട്ടുണ്ട്. സര്‍ക്കാരിനെ വിലയിരുത്തുന്ന ഏതൊരാളും പറയുന്ന കാര്യങ്ങള്‍ മാത്രമേ കമല്‍ഹാസനും പറഞ്ഞിട്ടുള്ളൂ. അതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടേണ്ട കാര്യമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയിൽ വിമര്‍ശനങ്ങളെ പോസിറ്റീവായി സമീപിക്കണമെന്നും സര്‍ക്കാരിന് തെറ്റുകള്‍ മനസ്സിലാക്കാന്‍ ഈ വിമര്‍ശനങ്ങളിലൂടെ സാധിക്കുമെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു

മന്ത്രിമാർ തെറ്റ് തിരുത്താൻ ശ്രമിക്കണം

മന്ത്രിമാർ തെറ്റ് തിരുത്താൻ ശ്രമിക്കണം

കമലഹാസന്റെ അഭിപ്രായത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനു പകരം തെറ്റാണെന്ന് തെളിയിക്കാന്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
An 11-line riddle-rhyme from actor Kamal Haasan set twitterati ablaze late on Tuesday night, as it indicated his possible entry into politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more