കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പാന്‍റ് ഉടുക്കാന്‍ പഠിക്കുന്നതിന് മുമ്പ് നെഹ്രുവും ഇന്ദിരയും സൈന്യത്തെ ശക്തിപ്പെടുത്തി

Google Oneindia Malayalam News

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനുവമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. സൈന്യത്തെ കൂട്ടുപിടിച്ച് മോദി നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാമ് കമല്‍നാഥ് വിമര്‍ശനം ഉന്നയിച്ചത്. മോദി പാന്‍റ് ഉടുക്കാന്‍ പഠിക്കുന്നതിന് മുമ്പേ നെഹ്രുവും ഇന്ദിരാഗാന്ധിയും ചേര്‍ന്ന് രാജ്യത്തെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് കമല്‍ നാഥ് പറഞ്ഞു.

<strong>യുപിയില്‍ 74, കേന്ദ്രത്തില്‍ 400 ന് മുകളില്‍: രാജ്യത്ത് വീണ്ടും മോദി സര്‍ക്കാറെന്ന് ആദിത്യനാഥ്</strong>യുപിയില്‍ 74, കേന്ദ്രത്തില്‍ 400 ന് മുകളില്‍: രാജ്യത്ത് വീണ്ടും മോദി സര്‍ക്കാറെന്ന് ആദിത്യനാഥ്

മോദിജി ദേശീയ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു. എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്, അദ്ദേഹത്തിന് പാന്റ് ധരിക്കാനറിയാത്ത കാലത്ത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജ്യത്ത് സൈന്യത്തെ വികസിപ്പിച്ചിട്ടുണ്ടെന്നായിരുന്നു രത്ലാമില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് കമല്‍നാഥ് പറഞ്ഞത്.

kamalnath

<strong>പെരിയ ഇരട്ടക്കൊലപാതകം: ഏരിയാ സെക്രട്ടറി അടക്കം രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍</strong>പെരിയ ഇരട്ടക്കൊലപാതകം: ഏരിയാ സെക്രട്ടറി അടക്കം രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

ബിജെപിയുടെ ഭരണകാലത്ത് ഒരുപാട് തീവ്രവാദ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2002 ല്‍ പാര്‍ലമെന്റ് അക്രമിക്കപ്പെടുമ്പോഴും ഇപ്പോള്‍ പുല്‍വാമ ആക്രമണം നടക്കുമ്പോഴും ബിജെപിയാണ് ഭരണത്തിലിരിക്കുന്നതെന്ന കാര്യം ഓര്‍മ്മവേണം. പ്രിയങ്ക ഗാന്ധിക്കൊപ്പം പ്രചരണം നടത്തവേയായിരുന്നു ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കമല്‍നാഥ് ആഞ്ഞടിച്ചത്.

<strong>വീണ്ടും പേരും കൊടിയും മാറാനൊരുങ്ങി വീരേന്ദ്ര കുമാര്‍ വിഭാഗം: ആര്‍ജെഡി ലയനത്തില്‍ ഭിന്നത</strong>വീണ്ടും പേരും കൊടിയും മാറാനൊരുങ്ങി വീരേന്ദ്ര കുമാര്‍ വിഭാഗം: ആര്‍ജെഡി ലയനത്തില്‍ ഭിന്നത

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നരേന്ദ്രമോദി ജോലി ഒന്നും ചെയ്യുന്നില്ലെന്നും വാചകം മാത്രമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കുറ്റപ്പെടുത്തി. അഹങ്കാരിയാണ് നരേന്ദ്രമോദിയെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന തിരിച്ചടി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് പ്രിയങ്ക പ്രചരണത്തിനായി മധ്യപ്രദേശില്‍ എത്തുന്നത്.

English summary
kamalnath against narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X