കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥാണ് ചാണക്യന്‍; ബിജെപി തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി, സര്‍ക്കാര്‍ നില സുക്ഷിതം

Google Oneindia Malayalam News

ഭോപ്പാല്‍: എട്ട് ഭരണപക്ഷ എംല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണം പുറത്തു വന്നതോടെ മധ്യപ്രദേശ് സര്‍ക്കാറിനും കര്‍ണാകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിന്‍റെ അതേ അവസ്ഥയാണ് വിധിച്ചിരിക്കുന്നതെന്നാണ് ഭൂരിപക്ഷം പേരും കരുതിയത്. എംഎല്‍എമാരെ വരുതിയിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ലെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും സംശയത്തിന്‍റെ മുന അവരിലേക്ക് തന്നെയാണ് നീളുന്നത്.

കമല്‍നാഥ് സര്‍ക്കാറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു എംഎല്‍എമാരുടെ അപ്രത്യക്ഷമാകല്‍. എന്നാല്‍ ഘട്ടം ഘട്ടമായി 10 ല്‍ 7 എംഎല്‍എമാരേയും തിരികെ എത്തിക്കാന്‍ കഴിഞ്ഞതോടെ കമല്‍ നാഥിന് തന്‍റെ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് സുരക്ഷിതമാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ ബിജെപി പക്ഷത്ത് നിന്ന് ഒരും എം​എല്‍എയെ അടര്‍ത്തിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചതും നേട്ടമായി. കൂടുതല്‍ വിശദാംശങ്ങളിലേക്ക്...

സഭയിലെ പിന്തുണ

സഭയിലെ പിന്തുണ

കേവല ഭൂരിപക്ഷത്തിന് 115 അംഗങ്ങളുടെ പിന്തുണ വേണ്ട സഭയില്‍ 121 പേരുടെ പിന്തുണയോടെയായിരുന്നു മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കര്‍ അധികാരത്തിലേറ്റത്. എസ്പിയുടെ ഒരു അംഗവും ബിഎസ്പിയുടെ രണ്ട് അംഗങ്ങളും നാല് സ്വതന്ത്രരും കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്നു. മറുപക്ഷത്ത് ബിജെപിക്ക് 108 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.

ബിജെപി തന്ത്രം

ബിജെപി തന്ത്രം

230 അംഗസഭയില്‍ കോണ്‍ഗ്രസിന്‍റേയും ബിജെപിയുടേയും ഓരോ അംഗങ്ങള്‍ മരിച്ചതിനാല്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഈ അവസ്ഥയിലാണ് മധ്യപ്രദേശ് സര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി വീണ്ടും ശ്രമങ്ങള്‍ ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. എംഎല്‍എമാരെ അടര്‍ത്തി മാറ്റുന്നതിലൂടെ ആദ്യം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുക പിന്നീട് സംസ്ഥാന ഭരണം പിടിച്ചെടുക്കുക എന്നതായിരുന്നു ബിജെപി തന്ത്രം.

സിങ്ങിന്‍റെ ആരോപണം

സിങ്ങിന്‍റെ ആരോപണം

രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ദിഗ് വിജയ് സിങ്ങിന്‍റെ ആരോപണത്തിന് പിന്നാലെയാണ് 10 എംഎല്‍എമാര്‍ ഭോപ്പാലില്‍ നിന്നും അപ്രത്യക്ഷമാവുന്നത്. എംഎല്‍എമാരെ ബിജെപി ഹരിയനാനയിലെ റിസോര്‍ട്ട് കടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആരോപണം.

10 എംഎല്‍എമാര്‍ കുറഞ്ഞാല്‍

10 എംഎല്‍എമാര്‍ കുറഞ്ഞാല്‍

10 എംഎല്‍എമാര്‍ കുറഞ്ഞാല്‍ കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമാവും. എങ്കിലും 108 അംഗങ്ങളുള്ള ബിജെപിക്ക് സംസ്ഥാന ഭരണം പിടിക്കാന്‍ കഴിയില്ല. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇവരുടെ പിന്തുണയോടെ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും. പിന്നീട് ഇവരെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയില്‍ എത്തിക്കാനായിരുന്നു ബിജെപി പദ്ധതിയെന്നാണ് വിലയിരുത്തുന്നത്.

ഭരണം പിടിക്കാന്‍

ഭരണം പിടിക്കാന്‍

ഉപതിരഞ്ഞെടുപ്പില്‍ ഏഴിലേറെ സീറ്റുകളില്‍ വിജയിച്ചാല്‍ സംസ്ഥാന ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധിക്കും. കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാള്‍ ശേഷിക്കുന്ന ഒരു സ്വതന്ത്രന്‍റേയും പിന്തുണ ബിജെപിക്ക് പ്രതീക്ഷിക്കാം. എന്നാല്‍ കാണാതായ അന്ന് അര്‍ധരാത്രി തന്നെ 6 എംഎല്‍എമാരെ തിരികെ എത്തച്ച് കമല്‍നാഥ് തന്‍റെ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് ഭദ്രമാക്കി.

ഒരു രാജി

ഒരു രാജി

ശേഷിക്കുന്നത് 4 എംഎല്‍മാരായിരുന്നു. ഇവരെ ബിജെപി കര്‍ണാടകത്തിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം. ഇവരില്‍ ഹര്‍ദീപ് സിങ് എംഎല്‍എ പദവിയും പാര്‍ട്ടി അംഗത്വവും രാജിവെച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇതോടെ സഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 114 ല്‍ നിന്ന് 113 ആയി കുറഞ്ഞെങ്കിലും മറ്റുള്ളവര്‍ പിന്തുണ തുടരന്നതിനാല്‍ സര്‍ക്കാര്‍ നിലനില്‍പ്പ് ഭദ്രമായി.

തിരിച്ചു പയറ്റുന്നു

തിരിച്ചു പയറ്റുന്നു

തങ്ങള്‍ക്കെതിരെ ബിജെപി കളിച്ച തന്ത്രം കമല്‍നാഥ് തിരിച്ചു പയറ്റുന്നതാണ് പിന്നീടുള്ള രണ്ട് ദിവസം കണ്ടത്. ചില ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസും സമീക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയുമായി തുടര്‍ച്ചയായി നടത്തിയ കൂടിക്കാഴ്ച്ചകള്‍ക്ക് പിന്നാലെ ബിജെപി എംഎല്‍എമായി നാരായണ്‍ ത്രിപാഠി കഴിഞ്ഞ ദിവസം സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ ആ വാര്‍ത്തകള്‍ ശരിയായി.

തിരിച്ചെത്തിയ ഷേര

തിരിച്ചെത്തിയ ഷേര

ഇതിന് പിന്നാലെയാണ് കര്‍ണാടത്തിലേക്ക് മാറ്റപ്പെട്ടു എന്ന് കരുതിയിരുന്ന സ്വതന്ത്ര എംഎല്‍എ സുരേന്ദ്ര സിങ് ഷേര ഭോപ്പാലില്‍ തിരിച്ചെത്തി സര്‍ക്കാറിന് പിന്തുണ അറിയിക്കുന്നത്. മകളുടെ ചികിത്സയ്ക്കായാണ് ബെംഗളൂരുവില്‍ പോയതെന്നും ബിജെപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പിന്തുണ സര്‍ക്കാറിന് തന്നെയാണെന്നും ഷേര വ്യക്തമാക്കി.

മന്ത്രിയാക്കും

മന്ത്രിയാക്കും

ഹോളിക്ക് മുമ്പെ സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാവുമെന്നും തന്നെ മന്ത്രിയാക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായും അദ്ദേഹം അവകാശപ്പെട്ടു. തന്നെ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങള്‍ നിരസിച്ച് സുരേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. അതേസമയം, തന്നെ ബിസഹുലാല്‍ സിംഗ്, രഘുരാജ് കന്‍സാന എന്നിവരെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല.

നിലവിലെ അംഗബലം

നിലവിലെ അംഗബലം

ബിസഹുലാല്‍ സിംഗ്, രഘുരാജ് കന്‍സാനയും കമല്‍നാഥ് സര്‍ക്കാറിനുള്ള പിന്തുണ തുടര്‍ന്നേക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ രണ്ടുപേരുടേയും രാജിവെച്ച ഹര്‍ദീപിന്‍റെയും പിന്തുണ കുറച്ചാല്‍ 117 പേരുടെ പിന്തുണ സഭയില്‍ കമല്‍നാഥ് സര്‍ക്കാറിനുണ്ട്. നിലവിലെ അവസ്ഥയില്‍ 114 പേരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് വേണ്ടത്.

വെല്ലുവിളി

വെല്ലുവിളി

സര്‍ക്കാറിന്‍റെ നിലനില്‍പ്പ് സുരക്ഷിതമാക്കിയ കോണ്‍ഗ്രസിന് മുന്നില്‍ അടുത്തതായി വരാനിരിക്കുന്ന വെല്ലുവിളി രാജ്യസഭാ തിരഞ്ഞെടുപ്പാണ്. മൂന്ന് സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരമുള്ളത് കൊണ്ട് കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടുമെന്നാണ് വിലയിരുത്തല്‍. രണ്ടാമത്തെ സീറ്റില്‍ ബിജെപിയുമായി ഏഴ് വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയം കിടക്കുന്നത്.

ഒത്തൊരുമയില്‍ മുന്നോട്ടുപോവുക

ഒത്തൊരുമയില്‍ മുന്നോട്ടുപോവുക

ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പുറമെ പാര്‍ട്ടിയിലെ പ്രശ്നങ്ങളും പരിഹരിച്ചാല്‍ മാത്രമെ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു. ദിഗ് വിജയ് സിംഗ്, ജ്യോതി രാധിത്യ സിന്ധ്യ തുടങ്ങിയവരുടെ പേരുകളും രാജ്യസഭയിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. രാജ്യസഭാ തിര‍ഞ്ഞെടുപ്പ് സര്‍ക്കാറിന്‍റെ നിലനില്‍പ്പിനേയും ബാധിക്കുമെന്നതിനാല്‍ മുഴുവന്‍ ആളുകളേയും അനുനയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവാനാണ് എഐസിസി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിക്ക് നല്‍കിയ നിര്‍ദ്ദേശം

 580 ഏക്കര്‍ ഭൂമിയുള്ള തനിക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റില്ല, പിന്നെ ദളിതരും ദരിദ്രരും എന്ത് ചെയ്യും 580 ഏക്കര്‍ ഭൂമിയുള്ള തനിക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റില്ല, പിന്നെ ദളിതരും ദരിദ്രരും എന്ത് ചെയ്യും

 കേരളത്തില്‍ വീണ്ടും കൊറോണ; 5 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, കനത്ത ജാഗ്രത കേരളത്തില്‍ വീണ്ടും കൊറോണ; 5 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, കനത്ത ജാഗ്രത

English summary
Kamalnath government safe for now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X