കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമസൂത്ര 3ഡി താരം സൈറ ഖാൻ അന്തരിച്ചു!! അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്, നടുക്കം രേഖപ്പടുത്തി സംവിധായകൻ

Google Oneindia Malayalam News

മുംബൈ: കാമസൂത്ര 3ഡി താരം സൈറാ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളിയായ രൂപേഷ് പോൾ സംവിധാനം ചെയ്ത ചിത്രമാണ് കാമസൂത്ര 3ഡി. 2013ൽ റിലീസ് ചെയ്ത ചിത്രം എറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. 2013ൽ കാൻ ചലച്ചിത്ര മേളയിലും കാമസൂത്ര 3ഡി പ്രദർശിപ്പിച്ചിരുന്നു. നടി ഷെർലിൻ ചോപ്രയ്ക്ക് പകരമാണ് സൈറാ ഖാൻ കാമസൂത്രയിൽ എത്തുന്നത്.

അപ്രതീക്ഷിതമായ മരണമെന്നായിരുന്നു സൈറയുടെ വിയോഗത്തെ കുറിച്ച് കാമസൂത്ര 3ഡിയുടെ സംവിധായകൻ രൂപേഷ് പോൾ പ്രതികരിച്ചത്. വാർത്ത കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി. മികച്ച അഭിനേത്രിയാണ് സൈറ, എന്നാൽ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ഇത് വേദനാജനകമാണെന്നും രൂപേഷ് പോൾ പ്രതികരിച്ചു.

saira

കല്ലട ബസിൽ യാത്രക്കാർക്ക് ക്രൂരമർദ്ദനം; 3 ജീവനക്കാർക്കെതിരെ കേസ്, വീഡിയോകല്ലട ബസിൽ യാത്രക്കാർക്ക് ക്രൂരമർദ്ദനം; 3 ജീവനക്കാർക്കെതിരെ കേസ്, വീഡിയോ

ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബാംഗമായിരുന്നു സൈറ. കാമസൂത്രയിൽ അഭിനയിക്കാൻ അവർക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. തുടക്കം മുതലുണ്ടായ വിവാദങ്ങളെ തരണം ചെയ്താണ് സൈറ അഭിനയിച്ചത്. കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്താൻ അവർക്ക് സാധിച്ചു. സൈറയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രൂപേഷ് പോൾ കൂട്ടിച്ചേർത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Kamasutra 3D actress Saira Khan dies of cardiac arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X