കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാംധുനി കൂട്ടബലാത്സംഗം; 3 പ്രതികള്‍ക്ക് വധശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാംധുനിയില്‍ ഇരുപത്തിയൊന്നു വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ 3 പ്രതികള്‍ക്ക് വധശിക്ഷ. 3 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും ലഭിച്ചു. അന്‍സാര്‍ അലി, സയിഫുള്‍ അലി, അമീന്‍ അലി എന്നീ പ്രതികളെയാണ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

അമിനൂര്‍ ഇസ്ലാം, ഇമ്മാനുവേല്‍ ഇസ്‌ലാം, ഭോല നാസ്‌കര്‍, എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു. അഡീഷണല്‍ സിറ്റി സെഷന്‍സ് കോടതി ജഡ്ജ് സഞ്ചിത കര്‍ ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെയായിരുന്നു കുറ്റം ചുമത്തിയിരുന്നത്.

rape

2013 ജൂണിലാണ് കൊല്‍ക്കത്തയ്ക്കു സമീപം കാംധുനിയില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളേജ് വിട്ടുവരികയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയശേഷം ഒരു ഫാം ഹൗസില്‍ എത്തിക്കുകയും അവിടെവെച്ച് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. കാണാതായ പെണ്‍കുട്ടിക്കുവേണ്ടിയുള്ള തിരച്ചിലിനിടെ ഒരു കനാലില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

കേസിലെ ഒരു പ്രതിയായ ഗോപാല്‍ നാസ്‌കര്‍ കേസിന്റെ വിചാരണ വേളയില്‍ കഴിഞ്ഞ ഓഗസ്തില്‍ മരിച്ചിരുന്നു. പ്രതികള്‍ക്കെതിരായ തെളിവുകള്‍ എല്ലാം ശക്തമായിരുന്നെന്ന് കോടതി കണ്ടെത്തി. കൊല്‍ക്കത്തിയില്‍ വലിയ കോളിളക്കമുണ്ടാക്കിയ കേസാണ് കാംധുനി. പ്രതികള്‍ക്കെതിരെ തെരുവുകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

English summary
Kamdhuni gang rape, Kamdhuni murder case, Kamdhuni rape Death penalty for three convicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X