കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രവേശനത്തിന് ശേഷം എല്ലാം നഷ്ടപ്പെട്ടു: ബിബിസി അഭിമുഖത്തിൽ കനക ദുർഗയുടെ വെളിപ്പെടുത്തൽ

Google Oneindia Malayalam News

ചെന്നൈ: ശബരിമല പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷമുള്ള അനുഭവം വെളിപ്പെടുത്തി മലകയറിയ കനക ദുർഗ. ശബരിമലയിൽ പോയതിന് ശേഷം എല്ലാം നഷ്ടപ്പെട്ടെന്നാണ് ബിബിസി തമിഴ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ കനക ദുർഗ വെളിപ്പെടുത്തിയത്. ശബരിമല പ്രവേശനത്തിന് ശേഷം എല്ലാവരും തന്നെ വെറുക്കുന്നുവെന്നും കുടുംബം തനിക്കൊപ്പമില്ലെന്നും കനക ദുർഗ സാക്ഷ്യപ്പെടുത്തുന്നു.

കണക്കിൽപ്പെടാത്ത സമ്പാദ്യത്തിനായി ഉപയോഗിക്കുന്നത് 2000 നോട്ടുകൾ: ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്കണക്കിൽപ്പെടാത്ത സമ്പാദ്യത്തിനായി ഉപയോഗിക്കുന്നത് 2000 നോട്ടുകൾ: ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്

തിരിച്ചെത്തിയ ശേഷം നടന്നത്

തിരിച്ചെത്തിയ ശേഷം നടന്നത്


ശബരിമലയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഭർത്താവിന്റെ അമ്മ മർദിച്ചെന്നും ഇതേത്തുടർന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്നു. എന്നാൽ അനുകൂല കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഭർത്താവും മക്കളും മറ്റൊരു വാടക വീട്ടിലേക്ക് മാറിയെന്നും കനക ദുർഗ പറയുന്നു. ആഴ്ചയിൽ രണ്ട് ദിവസം മക്കളെ കാണാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും കോടതി ഉത്തരവിൽ സ്റ്റേ വാങ്ങി ഈ അവസരവും ഇല്ലാതാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടുകാർ മാത്രമാണ് ഇപ്പോൾ പിന്തുണ നൽകുന്നതെന്നും കനക ദുർഗ പറയുന്നു

 വീട്ടിലും സമൂഹത്തിലും പ്രതിഷേധം

വീട്ടിലും സമൂഹത്തിലും പ്രതിഷേധം

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിൽ പ്രവേശിച്ച കനക ദുർഗക്ക് നേരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. അനൂകൂല വിധിക്ക് ശേഷം പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും ബിന്ദു തങ്കവുമായിരുന്നു ശബരിമലയിൽ പ്രവേശിച്ചത്. ആദ്യം പോലീസ് സംരക്ഷണയിൽ അജ്ഞാത കേന്ദ്രങ്ങളിൽ കഴിഞ്ഞുവെങ്കിലും പിന്നീട് ഇവർ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭർതൃ വീട്ടിലേക്ക് മടങ്ങിയെത്തിയ കനക ദുർഗയും ഭർതൃമാതാവും തമ്മിലുള്ള തർക്കത്തിനിടെ ഇവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

പോലീസ് സംരക്ഷണത്തിൽ

പോലീസ് സംരക്ഷണത്തിൽ

ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയോടെ ജനുവരി രണ്ടിനാണ് ബിന്ദുതങ്കവും കനക ദുർഗയും ശബരിമലയിൽ പ്രവേശിക്കുന്നത്. ശക്തമായ പ്രതിഷേധങ്ങൾക്കൊപ്പം സംഖ്പരിവാർ ഭീഷണി കൂടി ആയതോടെയാണ് ഇവർക്ക് പോലീസ് സംരക്ഷണം ഒരുക്കിയത്. പരിക്കേറ്റ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷവും ഇവരെ വീട്ടിൽ താമസിപ്പിക്കാൻ ഭർതൃ മാതാവ് തയ്യാറായിരുന്നില്ല. തുടർന്ന് സ്ത്രീകൾക്ക് വേണ്ടിയുള്ള സഖിയിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. കനക ദുർഗയെ വീട്ടിൽ കയറ്റാൻ കഴിയില്ലെന്നാണ് പോലീസ് ഇടപെട്ട് നടത്തിയ ചർച്ചയിൽ ഭർത്താവ് പ്രതികരിച്ചത്.

 ആചാരലംഘനമെന്ന് തന്ത്രി

ആചാരലംഘനമെന്ന് തന്ത്രി

42 കാരിയായ കനക ദുർഗയും 44 കാരിയായ ബിന്ദു ദുർഗയും പോലീസ് സംരക്ഷണത്തിലാണ് ശബരില ദർശനത്തിനെത്തിയത്. സുപ്രീം കോടതി വിധിക്ക് ശേഷം ഇവർ ശബരിമലയിൽ പ്രവേശിച്ചത് ഏറെ ചർച്ചയായിരുന്നു. എന്നാൽ സ്ത്രീ പ്രവേശനമുണ്ടായതോടെ ആചാരലംഘനമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ശബരിമല തന്ത്രി നടയടച്ച് ശുദ്ധിക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുകയും ചെയ്തിരുന്നു.

 സ്റ്റേ ഇല്ലെങ്കിൽ വീണ്ടുമെത്തും

സ്റ്റേ ഇല്ലെങ്കിൽ വീണ്ടുമെത്തും

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇത്തവണയും ശബരിമലയിൽ ദർശനം നടത്തുമെന്ന് കനക ദുർഗ പ്രതികരിച്ചിരുന്നു. ശബരിമലയുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്നും വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും കനക ദുർഗ പ്രതികരിച്ചിരുന്നു. സുപ്രീം കോടതി ശബരിസ്ത്രീ പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹർജികൾ പരിശോധിച്ച വേളയിലായിരുന്നു അവരുടെ പ്രതികരണം.

അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം

അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം

ശബരിമല സ്ത്രീ പ്രവേശനം സ്ത്രീകളുടെ അവകാശത്തിനുള്ള പോരാട്ടമായിരുന്നു. ശബരിമല പ്രവേശനത്തിന് ശേഷമുള്ള തന്റെ അവസ്ഥ കണ്ടതോടെ ശബരിമലയ്ക്ക് പോകാൻ തീരുമാനമെടുത്തവർ പോലും പിന്മാറിയെന്നും കനക ദുർഗ പറയുന്നു. എന്നാൽ ഇത്തവണ ശബരിമല ദർശനം സംബന്ധിച്ച് തീരുമാനമെടുത്തില്ലെന്നും കനക ദുർഗ കൂട്ടിച്ചേർത്തു.

English summary
Kanaka Durga reveals ordeals after Sabarimala entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X