• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുട്ടുമടക്കാതെ കങ്കണ റണൌട്ട്: ഓഫീസ് കെട്ടിടം പൊളിച്ചതിൽ രണ്ട് കോടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ!!

മുംബൈ: മഹാരാഷ്ട്ര സർക്കാരുമായുള്ള വാക്പോരിനിടെ മുംബൈ കോർപ്പറേഷനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് കങ്കണ റണൌട്ട്. കെട്ടിടം പൊളിക്കാൻ ആരംഭിച്ചതോടെ നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കെട്ടിടം പൊളിക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഉത്തരവിടുന്നത്. ഇതോടെയാണ് ഒരു ഭാഗം പൊളിച്ച ശേഷം മണികർണിക ഫിലിംസിന്റെ കെട്ടിടം പൊളിക്കുന്നത് നിർത്തിവെക്കുന്നത്. മുംബൈ ബാന്ദ്രയിലെ പാലി ഹിൽസിൽ കങ്കണയുടെ ബംഗ്ലാവിനോട് ചേർന്നാണ് മുംബൈ കോർപ്പറേഷൻ അനധിക നിർമാണമാണെന്ന് ചൂണ്ടിക്കാണിച്ച് പൊളിച്ച ഓഫീസ് കെട്ടിടം.

ഇസ്രായേല്‍ ബന്ധം; നിലപാട് വ്യക്തമാക്കി ഖത്തര്‍, ഉപരോധത്തില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍

 നഷ്ടപരിഹാരം വേണം

നഷ്ടപരിഹാരം വേണം

മണികർണിക ഫിലിംസിന്റെ ഓഫീസ് കെട്ടിടം മുംബൈ കോർപ്പറേഷൻ പൊളിച്ചതിനെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണൌട്ട്. കെട്ടിടം പൊളിച്ചതോടെ ഉണ്ടായ ഉണ്ടായ നാശനഷ്ടം നികത്തുന്നതിനായി മുംബൈ കോർപ്പറേഷനിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് കങ്കണ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. അനധികൃതമായി ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം. കങ്കണ റണൌട്ടിന്റെ അപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.

നിയമലംഘനങ്ങൾ

നിയമലംഘനങ്ങൾ

കങ്കണ റണൌട്ടിന്റെ ഓഫീസ് 14 നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്നാണ് ബോംബെ കോർപ്പറേഷൻ ചൂണ്ടിക്കാണിക്കുന്നത്. അടുക്കളയ്ക്കായി അടയാളപ്പെടുത്തിയ സ്ഥലത്ത് ശുചി മുറിയും ഒരു ശുചിമുറിയ്ക്കായി അടയാളപ്പെടുത്തിയ സ്ഥലത്ത് ഓഫീസും സ്ഥാപിച്ചു എന്നിങ്ങനെയാണ് മുംബൈ കോർപ്പറേഷൻ ചൂണ്ടിക്കാണിക്കുന്നത്. മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിൽ പാർപ്പിടമെന്ന് പറഞ്ഞ് കങ്കണ വാങ്ങിച്ച കെട്ടിടത്തിൽ കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് നിർമാണ പ്രവർത്തനങ്ങളും ഭേദഗതിയും വരുത്തിയിട്ടുള്ളതെന്നാണ് മുംബൈ കോർപ്പറേഷൻ അധികൃതർ കെട്ടിടം പൊളിച്ചതിന് നൽകുന്ന വിശദീകരണം.

 വിശദീകരണം തേടി

വിശദീകരണം തേടി

അനധികൃ നിർമാണ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മണികർണിക ഫിലിംസിന് മുമ്പിൽ നോട്ടീസ് പതിച്ച് 24 മണിക്കൂറിനുള്ളിലാണ് കെട്ടിടം പൊളിക്കാൻ ആരംഭിച്ചത്. ഒരു ഭാഗമാണ് ഇതിനകം പൊളിച്ച് നീക്കിയത്. ഹൈക്കോടതി ഇടപെട്ട് വിധി പുറപ്പെടുവിച്ചതോടെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് ഹിമാചലിലായിരുന്ന കങ്കണ രണ്ട് ദിവസത്തിന് ശേഷമാണ് അതീവ സുരക്ഷയിൽ മുംബൈയിൽ മടങ്ങിയെത്തുന്നത്.

പോരിന്റെ തുടക്കം

പോരിന്റെ തുടക്കം

മഹാരാഷ്ട്ര സർക്കാരിനെതിരെയുള്ള തന്റെ പ്രതികരണങ്ങളെ തുടർന്നാണ് തന്റെ ഓഫീസ് കെട്ടിടം മുംബൈ കോർപ്പറേഷൻ തകർത്തിട്ടുള്ളതെന്നും കങ്കണ റണൌട്ട് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഒരേ പാർട്ടിയാണ് ബിഎംസി ഭരിക്കുന്നതെന്നും ശിവസേനയെ പേരെടുത്ത് പരാമർശിക്കാതെ കങ്കണ ഹർജിയിൽ പറയുന്നു. തനിക്ക് മുംബൈയിൽ താമസിക്കാൻ ഭയമാകുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. ഇതോടെയാണ് കങ്കണയോട് മുംബൈ വിട്ട് പോകാൻ ശിവസേന എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചിരുന്നു. ഇതാണ് മഹാരാഷ്ട്ര സർക്കാരും കങ്കണയും തമ്മിലുള്ള പരസ്യ പോരിലേക്ക് നയിച്ചത്. മുംബൈ കോർപ്പറേഷൻ തന്റെ ഓഫീസ് കെട്ടിടം തകർത്തപ്പോഴും ഇതേ പ്രതികരണമാണ് കങ്കണ ആവർത്തിച്ചത്.

 കോർപ്പറേഷനെതിരെ

കോർപ്പറേഷനെതിരെ

കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് സെപ്തംബർ ഏഴിനാണ് 24 മണിക്കൂറിനിടെ മറുപടി നൽകണമെന്നാവശ്യപ്പെട്ട് ബിഎംസി അധികൃതർ തനിക്ക് നോട്ടീസ് അയയ്ക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ താൻ ആ സമയത്ത് മണാലിയിലായിരുന്നുവെന്നും കങ്കണ ആരോപിക്കുന്നു. കേന്ദ്രസർക്കാർ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയതിന് പിന്നാലെയാണ് കങ്കണ മുംബൈയിലേക്ക് മടങ്ങിയെത്തുന്നത്. തനിക്ക് ഭീഷണി സന്ദേശങ്ങളുണ്ടെന്ന പരാതിയെത്തുടർന്നാണ് കേന്ദ്രനീക്കം. മുംബൈയിലെത്തിയ കങ്കണയ്ക്കെതിരെ ശിവസേന പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സെപ്തംബർ 22നാണ് കങ്കണയുടെ കേസ് വീണ്ടും ബോംബെ ഹൈക്കോടതി പരിഗണിക്കും.

English summary
Kangana Ranaut approaches Bombay high court Kangana ₹ 2 Crore Damages For Demolition At Mumbai Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X