കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കങ്കണറാവത്തും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുകയാണ്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമീപിച്ചിരിക്കുകയാണ് കങ്കണ. വിഷയത്തില്‍ സോണിയ ഗാന്ധിയുടെ ഇടപെടലാണ് കങ്കണ തേടുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സോണിയാ ഗാന്ധി അറിയില്ലേയെന്ന് കങ്കണ ചോദിക്കുന്നു. ഡോ: ബി ആര്‍ അംബേദ്ക്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയുടെ മുല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ നിങ്ങളുടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേയെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു.

കങ്കണ

കങ്കണ

കഴിഞ്ഞ ദിവസമായിരുന്നു കങ്കണ റണാവത്തിന്റെ ഓഫീസ് കെട്ടിടം ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത്. കങ്കണ അനധികൃതമായാണ് കെട്ടിടം നിര്‍മ്മിച്ചതെന്നായിരുന്നു ബിഎംസി പറഞ്ഞത്. കഴിഞ്ഞ കുറച്ച് നാളായി കങ്കണയും മഹാരാഷ്ട സര്‍ക്കാരും തമ്മിലുള്ള വാക്ക്‌പോര് തുടരുകയായിരുന്നു. പിന്നാലെയാണ് കെട്ടിടം പൊളിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഇടപെടല്‍

കോണ്‍ഗ്രസിന്റെ ഇടപെടല്‍

തനിക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിലെ സഖ്യ കക്ഷിയായ കോണ്‍ഗ്രസിന്റെ ഇടപെടല്‍ കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് കങ്കണ. ഒരു സ്ത്രീയെന്ന നിലക്ക് സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തെക്കുറിച്ച് സോണിയാഗാന്ധി അറിയില്ലേയെന്ന് കങ്കണ ചോദിക്കുന്നു. ' പ്രിയപ്പെട്ട, ബഹുമാനപ്പെട്ട സോണിയാ ജീ, ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളുടെ സര്‍ക്കാര്‍ എന്നോട് കാണിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ വ്യാകുലപ്പെടുന്നില്ലേ?.ഭരണഘടനയുടെ തത്വങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ നിങ്ങളുടെ സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ? ' കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ഇടപെടുമെന്നാണ് പ്രതീക്ഷ

ഇടപെടുമെന്നാണ് പ്രതീക്ഷ

'നിങ്ങള്‍ പാശ്ചാത്യ രാജ്യത്ത് ജനിക്കുകയും ഇന്ത്യയില്‍ ജീവിക്കുകയുമായിരുന്നു. സ്ത്രീകളുടെ പോരാട്ടത്തെകുറിച്ച് നിങ്ങള്‍ ബേധവതിയായിരിക്കും, നിങ്ങളുടെ സര്‍ക്കാര്‍ സ്ത്രീകളെ ഉപദ്രവിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ പാലിക്കുന്ന നിശബ്ദതയും വിലയിരുത്തപ്പെടും.നിങ്ങള്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.' എന്നും കങ്കണ കൂട്ടി ചേര്‍ത്തു.

ബിജെപി

ബിജെപി

വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇടപെടലാണ് കങ്കണ പ്രതീക്ഷിക്കുന്നത്. ബിജെപി നേതാക്കള്‍ നിരയായി കങ്കണക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇവര്‍ സോണിയാഗാന്ധിയുടെ ഇടപെടല്‍ തേടുന്നത്. വിഷയത്തില്‍ സോണിയാഗാന്ധി ഇതുവരേയും പ്രതികരിച്ചിട്ടില്ല. കെട്ടിടം പൊളിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനും ശിവസേനക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബിജെപി മഹിള മോര്‍ച്ച.

ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ

കെട്ടിടം പൊളിച്ചതിന് പിന്നാലെ താക്കറെയുടെ പേരെടുത്ത് തന്നെ കങ്കണ വിമര്‍ശിച്ചിരുന്നു. ഇന്ന് എന്റെ വീടാണ് നിങ്ങളുടെ വീടാണ് തകര്‍ന്നതെങ്കില്‍ നാളെ നിങ്ങളുടെ അഹങ്കാരമായിരിക്കും തകരുകയെന്നായിരുന്നു എന്നായിരുന്നു കങ്കണ പ്രതികരിച്ചത്. അതേസമയം കെട്ടിടം പൊൡച്ച സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

Recommended Video

cmsvideo
BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam
ബിഎംസി

ബിഎംസി

ബിഎംസി ഒരു സ്വതന്ത്രസ്ഥാപനമാണെന്നായിരുന്നു താക്കറെ പറഞ്ഞത്. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശറദ് പവാര്‍ വിഷയത്തില്‍ ഉദ്ധവ് താക്കറെയുമായി നേരിട്ട് കൂടികാഴ്ച്ച നടത്തിയിരുന്നു. കങ്കണയെ ശ്രദ്ധിക്കേണ്ടിയിരുന്നില്ലായെന്നായിരുന്നു പവാറിന്റെ പക്ഷം.

'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?

സോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടുംസോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടും

English summary
Kangana Ranaut asks Congress president Sonia Gandhi to intervene the problem with Maharashtra government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X