• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വികാസ് ബാഹലിന് പിന്നാലെ ഹൃത്വിക് റോഷൻ; മീ ടു ക്യാംപെയിനിൽ തുറന്നടിച്ച് വീണ്ടും കങ്കണ

  • By Goury Viswanath

മുംബൈ: മീ ടു ക്യാംപെയിൻ രാജ്യത്ത് തരംഗമാവുകയാണ്. തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു ബോളിവുഡിൽ മീ ടുവിന് തുടക്കം കുറിച്ചത്. നാനാ പടേക്കറിന്റെ സ്വഭാവത്തെ പറ്റി ഇന്ഡസ്ട്രിയിലെ പല പ്രമുഖർക്കും അറിയാമെങ്കിലും മൗനം പാലിക്കുകയാണെന്നായിരുന്നു തനുശ്രീയുടെ ആരോപണം.

എന്നാൽ മീ ടു ക്യാംപെയിൻ തരംഗമായതോടെ ആരോപണവിധേയർക്കെതിരെ ശക്തമായ നടപടിയാണ് മുംബൈ സിനിമാ ലോകവും സ്വീകരിച്ചത്. ബോളിവുഡ് നടൻ വികാസ് ബാഹലിനെതിരായ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ നടൻ ഹൃത്വിക് റോഷനെകുറിച്ചുള്ള നടി കങ്കണ റണൗട്ടിന്റെ വെളിപ്പെടുത്തലുകളിൽ നടുങ്ങിയിരിക്കുകയാണ് ബോളിവുഡ്.

ഹൃത്വികിനെതിരെ

ഹൃത്വികിനെതിരെ

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൃത്വിക് റോഷനെതിരെ കങ്കണ പരാമർശങ്ങൾ നടത്തിയത്. ഹൃത്വിക് റോഷനെതിരെ ജോലി ചെയ്യാൻ ആരും തയാറാകരുതെന്ന് അഭിമുഖത്തിൽ കങ്കണ പറയുന്നു. മീ ടു ക്യാംപെയിന്റെ പശ്ചാത്തലത്തിൽ ഹൃത്വിക്കും ശിക്ഷിക്കപ്പെടണമെന്ന് കങ്കണ തുറന്നടിച്ചു.

വിമർശനം

വിമർശനം

ഭാര്യമാരെ ട്രോഫികളായും ചെറുപ്പക്കാരികളെ വെപ്പാട്ടികളായും കൊണ്ടു നടക്കുന്നവർ ശിക്ഷിക്കപ്പെടണം. ഹൃത്വിക് റോഷനെകുറിച്ചാണ് ഞാൻ പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്. സംവിധായകൻ വികാസ് ബാഹലിനെതിരെയുള്ള ആരോപണങ്ങളോടുള്ള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഹൃത്വികിനെതിരെയും കങ്കണ ആഞ്ഞടിച്ചത്.

മുൻപും

മുൻപും

ഹൃത്വിക് റോഷനെതിരെ മുൻപും കങ്കണ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. താനും ഹൃത്വിക് റോഷനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും തന്റെ ഇ-മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കങ്കണ മുംബൈ പോലീസിന് പരാതി നൽകിയിരുന്നു. പൊതുപരിപാടികളും അഭിമുഖത്തിലും ഹൃത്വികിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

നിഷേധിച്ച്

നിഷേധിച്ച്

എന്നാൽ കങ്കണയുടെ ആരോപണങ്ങൾ നിഷേധിച്ച് ഹൃത്വിക് റോഷൻ രംഗത്തെത്തിയിരുന്നു. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചതാകാമെന്നും കങ്കണയ്ക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി ഹൃത്വിക് റോഷനും പരാതി നൽകിയിരുന്നു.

ചിത്രങ്ങൾ

ചിത്രങ്ങൾ

കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന ഹൃത്വികിന്റെ വാദങ്ങൾക്ക് പിന്നാലെ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തു വന്നു. ഒരു പാർട്ടിക്കിടെ ഇരുവരും ചുംബിക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന വാദവുമായി ഹൃത്വികിന്റെ വക്താവ് രംഗത്ത് വന്നു.

 ക്വീൻ സംവിധായകനെതിരെ

ക്വീൻ സംവിധായകനെതിരെ

ഗോവയിൽ ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വികാസ് ബാഹൽ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി ഒരു യുവതി രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് കങ്കണയും ബാഹലിനെതിരെ തുറന്നടിച്ചത്. ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് വികാസിന് പങ്കാളിത്തമുള്ള ഫാന്റം ഫിലിം കമ്പനി പിരിച്ചുവിട്ടിരുന്നു.

മോശം പെരുമാറ്റം

മോശം പെരുമാറ്റം

വികാസ് ബാഹൽ തന്നോട് വളരെ മോശം പെരുമാറ്റമാണ് നടത്തിയിരുന്നത്. കാണുമ്പോഴൊക്കെ അയാൽ എന്റെ കഴുത്തിൽ മുഖം അമർത്തും. എന്റെ മുടിയിൽ പിടിച്ചിട്ട് നിന്റെ ഗന്ധം എനിക്കിഷ്ടമാണെന്ന് പറയും. വികാസ് ബാഹലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചിരുന്നു.

അഭിനയിക്കില്ല

അഭിനയിക്കില്ല

ബാഹലിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ വികാസ് ബാഹലിന്റെ ചിത്രങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്നറിയിച്ച് ഹൃത്വിക് റോഷൻ രംഗത്തെത്തുകയായിരുന്നു. റിലീസിനൊരുങ്ങന്ന ഹൃത്വികിന്റെ പുതിയ ചിത്രം സൂപ്പർ 30 ഒരുക്കിയത് വികാസ് ബാഹലാണ്. സംവിധായകനോട് നിലപാട് കടുപ്പിക്കണമെന്ന് നിർമാതാക്കളോട് ആവശ്യപ്പെട്ടതായും തെറ്റ് ചെയ്തവർക്ക് തക്ക ശിക്ഷ കിട്ടണമെന്നും ഹൃത്വിക് ട്വീറ്റ് ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു; ബോളിവുഡിനെ കണ്ടുപഠിക്കണമെന്ന് അഞ്ജലി മേനോൻ

കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു!! സംഗീത സംവിധായകൻ കുമ്പസരിക്കുന്നു, മീ ടുനു ഫലം കണ്ടു

English summary
kangana ranaut attacks hrithik roshan says punish those who keep young women as mistress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more