Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ പുകഴ്ത്തി കങ്കണ റണാവത്ത്.. മോദി കിടിലൻ.. 2019ലും അധികാരത്തിൽ ബിജെപി തന്നെ!

ദില്ലി: 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് ബിജെപി. വന്‍ താരനിരയുമായിട്ടാണ് ഇത്തവണ മോദി പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അക്ഷയ് കുമാറും അനുപം ഖേറും അടക്കമുള്ള സെലിബ്രിറ്റികള്‍ ബിജെപി ടിക്കറ്റില്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍. ബോളിവുഡിലെ ക്വീന്‍ കങ്കണ റണാവത്തിനും ചായ്വ് ബിജെപിയിലേക്കാണ്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണോ കങ്കണ എന്ന് സംശയിക്കാവുന്ന തരത്തില്‍ മോദിയെ പുകഴ്തി രംഗത്ത് വന്നിരിക്കുകയാണ് താരം.

മോദിയെ പുകഴ്ത്തി നടി

മോദിയെ പുകഴ്ത്തി നടി

ദില്ലിയില്‍ ചലോ ജീത്തേ ഹേ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സംസാരിക്കവേയാണ് കങ്കണ റണാവത്ത് മോദിയെ പൊക്കിയടിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് മോദി. അദ്ദേഹം പ്രധാനമന്ത്രിയായത് മാതാപിതാക്കളുടെ പരിശ്രമം കൊണ്ടല്ല. ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് അദ്ദേഹം.

2019ലും മോദി തന്നെ

2019ലും മോദി തന്നെ

കഠിന പ്രയത്‌നത്തിലൂടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. 2019ലെ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷവും മോദി തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും കങ്കണ പറഞ്ഞു. അത് ജനങ്ങൾ തിരഞ്ഞെടുത്തതാണെന്നും ആര്‍ക്കും തിരുത്താനാവില്ലെന്നും കങ്കണ പറഞ്ഞു.

രാജ്യം കുഴിയിൽ

രാജ്യം കുഴിയിൽ

പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ സംശയിക്കേണ്ട സാഹചര്യമില്ല. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി 2019ലും മോദി തന്നെ പ്രധാനമന്ത്രിയാകണം. 5 വര്‍ഷം എന്നത് കുഴിയില്‍ കിടക്കുന്ന ഒരു രാജ്യത്തെ രക്ഷപ്പെടുത്തി എടുക്കാനുള്ള വളരെ കുറഞ്ഞ സമയമാണ്. കുഴിയിലായ രാജ്യത്തെ ഉയര്‍ത്തി എടുക്കേണ്ടതുണ്ട്.

ജീവൻ പോലും നൽകാം

ജീവൻ പോലും നൽകാം

ആവശ്യമെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചനയും കങ്കണ നല്‍കുന്നു. നമ്മുടെ രാജ്യത്തിന് നേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാല്‍, കണ്ണ് പോലും ചിമ്മാതെയും ജീവന്‍ ബലി കൊടുത്തും രക്ഷിക്കാന്‍ നമ്മുടെ സൈനികരുണ്ട്. എന്നാല്‍ രാജ്യത്തിന് തന്നെ ആവശ്യമുണ്ടെങ്കില്‍ ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണെന്നും കങ്കണ പറഞ്ഞു.

കങ്കണയ്ക്കും ടിക്കറ്റോ

കങ്കണയ്ക്കും ടിക്കറ്റോ

നിലവില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പ്രായമോ അറിവോ തനിക്കില്ല. എന്നാല്‍ സാഹചര്യങ്ങള്‍ അതാവശ്യപ്പെടുന്നുവെങ്കില്‍ രാജ്യത്തിന് വേണ്ടി അതിനും തയ്യാറാണെന്നും കങ്കണ റണാവത്ത് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളിലൊരാള്‍ കങ്കണ ആയിരിക്കുമോ എന്ന അഭ്യൂഹങ്ങളും പരന്ന് തുടങ്ങുന്നു.

മോദിയുടെ ജീവിതം

മോദിയുടെ ജീവിതം

നരേന്ദ്ര മോദിയുടെ ബാല്യകാല ജീവിതത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഹ്രസ്വ ചിത്രമാണ് ചലോ ജീത്തേ ഹേ. കുട്ടിയായിരിക്കുമ്പോള്‍ നിരവധി കഠിന ജീവിത ഘട്ടങ്ങളിലൂടെയാണ് മോദി കടന്ന് പോയതെന്ന് ചിത്രത്തിലൂടെ മനസ്സിലാകുന്നുവെന്ന് കങ്കണ അഭിപ്രായപ്പെട്ടു. മോദിയുടെ ജീവിത കഥ നമ്മുടേത് കൂടിയാണെന്നും കങ്കണ പറഞ്ഞു.

സമയമാകുമ്പോൾ നടക്കും

സമയമാകുമ്പോൾ നടക്കും

കങ്കണയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ ചെറുപ്പമാണെന്നും രാഷ്ട്രീയ പ്രവേശനം അതിന്റെ സമയമാകുമ്പോള്‍ നടക്കും എന്നുമായിരുന്നു നടി അന്ന് പ്രതികരിച്ചിരുന്നത്. മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപി സ്‌നേഹം തെളിയിച്ച കങ്കണയേയും അക്ഷയ് കുമാറിനും അനുപം ഖേറിനുമൊപ്പം തെരഞ്ഞെടുപ്പ് ഗോദയില്‍ കാണാനാകുമോ എന്ന ആകാംഷയിലാണ് ബോളിവുഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+