Get Updates
Get notified of breaking news, exclusive insights, and must-see stories!

ആൾത്താമസമില്ലാത്ത മണാലിയിലെ വീട്ടിൽ വൈദ്യുതി ബിൽ 1 ലക്ഷം, കോൺഗ്രസ് സർക്കാരിനെതിരെ കങ്കണ റണാവത്ത്

ന്യൂ ഡല്‍ഹി: മണാലിയിലെ തന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ 1 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചെന്ന ആരോപണവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഉന്നം വെച്ചാണ് കങ്കണയുടെ പരാതി. ഹിമാചല്‍ പ്രദേശില്‍ കുത്തഴിഞ്ഞ ഭരണമാണ് കോണ്‍ഗ്രസ് കാഴ്ച വെയ്ക്കുന്നത് എന്ന് കങ്കണ ആരോപിച്ചു. സ്വന്തം മണ്ഡലമായ മാണ്ഡിയിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ റണാവത്ത്.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വളരെ ദയനീയമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസം മണാലിയിലെ വീട്ടില്‍ തനിക്ക് ലഭിച്ചിരിക്കുന്നത് 1 ലക്ഷം രൂപയുടെ വൈദ്യുതി ബില്ലാണ്. ആ വീട്ടിലാകട്ടെ താന്‍ താമസിക്കുന്നത് പോലുമില്ല. ഒന്ന് ആലോചിച്ച് നോക്കൂ അവിടുത്തെ അവസ്ഥ, കങ്കണ പറഞ്ഞു. അതേസമയം കങ്കണയുടെ ആരോപണം തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

bjp

കങ്കണയുടെ ആരോപണം നിരുത്തരവാദപരമാണെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് ഘടകം പ്രതികരിച്ചു. ഇത്തരം പരാതികള്‍ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഉന്നയിക്കുകയാണ് ബിജെപി എംപി ചെയ്യേണ്ടിയിരുന്നത് എന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ''കങ്കണയുടെ ഭാഗത്ത് നിന്നുളള ഈ നീക്കം ന്യായമല്ല. അവര്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നത്. അവര്‍ ഉത്തരവാദപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കണമായിരുന്നു. കങ്കണയ്ക്ക് എതിരെ ബോധപൂര്‍വ്വമായി ഒരു നീക്കവും നടത്തിയില്ല'', കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഹിമാചല്‍ പ്രദേശ് എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥ കാണുന്നത് വേദനാജനകമാണെന്നും കങ്കണ റണാവത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ''രാജ്യമൊട്ടാകെ മോദി തരംഗവും കാവി തരംഗവും ഉണ്ടായപ്പോള്‍ ഹിമാചല്‍ പ്രദേശിന്റെ അവസ്ഥ കാണുന്നത് സങ്കടകരമാണ്. അവരുടെ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത് സമൂസകളെ കുറിച്ചാണ്. എന്താണ് നടക്കുന്നത് എന്ന് കാണുമ്പോള്‍ നമുക്ക് നാണക്കേട് തോന്നുകയാണ്. നിങ്ങള്‍ അടിത്തട്ടിലിറങ്ങി കഠിനപ്രവര്‍ത്തനം ചെയ്യുകയാണ്. നമ്മുടെ സംസ്ഥാനത്തെ പുരോഗമനത്തിന്റെ പാതയിലേക്ക് എത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അവര്‍ ഒരു തരം ചെന്നായകളാണ്. അവരുടെ കൈപ്പിടിയില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തെ മോചിപ്പിക്കേണ്ടതുണ്ട്'', കങ്കണ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+