• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബാബർ രാമക്ഷേത്രം തകർത്ത പോലെ': തന്റെ ഓഫീസ് തകർത്തതിൽ ആഞ്ഞടിച്ച് കങ്കണ, ചരിത്രം ആവർത്തിക്കുമെന്ന്!!

മുംബൈ: ബോളിവുഡ് നടി കങ്കണ റണൌട്ടും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള രൂക്ഷമായി തുടരുന്നതിനിടെയാണ് ബിഎംസി അധികൃതർ മുംബൈ പാലി ഹില്ലിലുള്ള കങ്കണയുടെ മണികർണിക ഫിലിംസിന്റെ ഓഫീസ് പൊളിക്കുന്നത്. ശിവസേന എംപി സഞ്ജയ് റാവത്തുമായി ഇടഞ്ഞതിന് പിന്നാലെയാണ് മുംബൈയിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ബിഎംസി നടിയ്ക്ക് നോട്ടീസ് അയയ്ക്കുന്നത്. ചൊവ്വാഴ്ച അയച്ച നോട്ടീസിന് അഭിഭാഷകൻ മുഖേന മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം പൊളിക്കുന്ന നടപടികളിലേക്ക് ബിഎംസി കടക്കുന്നത്. മുംബൈ ബാന്ദ്രയിലെ പാലി ഹിൽസിലുള്ള നർഗീസ് ദത്ത് റോഡിൽ ബംഗ്ലാവിനോട് ചേർന്നാണ് മണികർണിക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കങ്കണയുടെ നിർമാണ കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചുവന്നിരുന്നത്.

സ്വർണക്കടത്ത്, മയക്കുമരുന്ന് കേസ്; വഴിത്തിരിവിലേക്ക്..! മലയാളസിനിമയിലേക്ക് അന്വേഷണം,സംഘടനക്ക് കത്ത്

രാമക്ഷേത്രം പൊളിച്ചതിന് സമാനം

രാമക്ഷേത്രം പൊളിച്ചതിന് സമാനം

ബിഎംസിയുടെ നീക്കത്തെ രാമക്ഷേത്രം ബാബർ പൊളിക്കുന്നതിനോട് താരതമ്യപ്പെടുത്തിക്കൊണ്ടാണ് കങ്കണ സംഭവത്തോട് പ്രതികരിച്ചിട്ടുള്ളത്. ബിഎംസി ഉദ്യോഗസ്ഥരെ ബാബർ ആർമിയായി ചിത്രീകരിച്ച കങ്കണ ചരിത്രം ആവർത്തിക്കുമെന്നും തന്റെ രാമക്ഷേത്രം പുനർനിർമിക്കുമെന്നും ട്വീറ്റിൽ കുറിക്കുകയും ചെയ്തു. മുംബൈയെ പാകിസ്താനോട് താരതമ്യപ്പെടുത്തുകയും ചെയ്തുു. താൻ ഒരിക്കലും തെറ്റുകാരിയല്ലെന്ന് ശത്രുക്കൾ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേർത്തു.

 പൊളിക്കാൻ നോട്ടീസ്

പൊളിക്കാൻ നോട്ടീസ്

എംഎംസി ആക്ടിലെ 351ാം വകുപ്പ് പ്രകാരം ചൊവ്വാഴ്ചയാണ് കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് കങ്കണയ്ക്ക് നോട്ടീസ് നൽകുന്നത്. നോട്ടീസിൽ പ്രതികരണം അറിയിക്കാൻ 24 മണിക്കൂർ സമയവും അനുവദിച്ചിരുന്നു. തുടർന്ന് നോട്ടീസിന് തന്റെ അഭിഭാഷകൻ റിസ്വാൻ സിദ്ധിഖി നൽകിയ മറുപടിയുടെ പകർപ്പുൾപ്പെടെ കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബർ ഒമ്പതിന് ബിഎംസി അധികൃതരെത്തി കെട്ടിടം പൊളിക്കുന്നത്.

 ഹൈക്കോടതി സ്റ്റേ

ഹൈക്കോടതി സ്റ്റേ

ബോളിവുഡ് നടി കങ്കണ റണൌട്ടിന്റെ മുംബൈയിലെ ബംഗ്ലാവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഓഫീസാണ് ബിഎംസി അധികൃതർ പൊളിച്ച് നീക്കാൻ ആരംഭിച്ചത്. എന്നാൽ ഉച്ചയോടെ ഇത് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. കങ്കണ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. സംഭവത്തിൽ ബിഎംസിയിൽ നിന്ന് പ്രതികരണം തേടുകയും ചെയ്തിട്ടുണ്ട്. കോർപ്പറേഷന്റെ കൂടി തീരുമാനം കേട്ട ശേഷമായിരിക്കും കൂടുതൽ തീരുമാനം ഉണ്ടാകുക.

നടിയ്ക്ക് ഭീഷണി

നടിയ്ക്ക് ഭീഷണി

ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഭീഷണിക്കെതിരെ കങ്കണ റണാവത്ത് ട്വിറ്ററിൽ പാക് അധിനിവേശ കശ്മീർ പ്രയോഗം നടത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിനെ ചൊടിപ്പിക്കുന്നത്.. മുംബൈ പോലീസിൽ വിശ്വാസമില്ലെങ്കിൽ മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് കാണിച്ച് റാവത്ത് തന്നെ ഭീഷണിപ്പെടുത്തിയതായി കങ്കണ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

cmsvideo
  BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam
   വൈ കാറ്റഗറി സുരക്ഷ

  വൈ കാറ്റഗറി സുരക്ഷ

  മഹാരാഷ്ട്ര സർക്കാരും കങ്കണ റണാവത്തും തമ്മിലുള്ള വാക്പോരിനിടെ തിങ്കളാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കങ്കണ റണാവത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത്. ഏഴ് പോലീസ് ഉദ്യോഗസ്ഥരെയാണ് നടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. സിആർപിഎഫ്, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്ക് പുറമേ ഹിമാചൽ പ്രദേശ് പോലീസിലെ ഉദ്യോഗസ്ഥരും കങ്കണയുടെ മണാലിയുടെ വസതിയിലെത്തിയിട്ടുണ്ട്. സെപ്തംബർ 9ന് മുംബൈ സന്ദർശിക്കുന്നതിന്റെ ഭാഗമായി മുംബൈയിലും സുരക്ഷയൊരുക്കിയിട്ടുണ്ട്.

  English summary
  Kangana ranaut compared her mumbai office demolition to how babar destroyed ram mandir
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X