Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബാന ആസ്മി ദേശവിരുദ്ധയാണ്.... ബോളിവുഡില്‍ ഭൂരിഭാഗവും അത്തരക്കാരെന്ന് കങ്കണ!!

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡില്‍ വിവാദം കത്തുന്നു. പ്രമുഖ നടി കങ്കണ റനൗത്തിന്‍റെ വിവാദ പ്രസ്താവനകളാണ് ഇതിന് പിന്നില്‍. നടി ഷബാന ആസ്മിക്കെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ കങ്കണ ഉന്നയിച്ചിരിക്കുന്നത്. പാകിസ്താനിലെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന ഷബാന ആസ്മി ഭീകരാക്രമണത്തെ തുടര്‍ന്ന് അത് റദ്ദാക്കിയിരുന്നു. എന്നാല്‍ അതിനെതിരെയാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. ശബാന ആസ്മി ദേശവിരുദ്ധയാണെന്ന് കങ്കണ ആരോപിച്ചു. ശബാനയെ പോലുള്ളവര്‍ പാകിസ്താനില്‍ സാംസ്‌കാരിക ചടങ്ങുകള്‍ സംഘടിപ്പിച്ച് എതിരാളികളുടെ വീര്യം വര്‍ധിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചു.

1

രാജ്യത്തെ തകര്‍ക്കുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ശബാനയ്ക്ക് താല്‍പര്യം. ബോളിവുഡില്‍ മുഴുവന്‍ അത്തരം ആളുകളാണ് ഉള്ളത്. ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്താനില്‍ നിന്നുള്ള ആര്‍ടിസ്റ്റുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതാണ്. എന്നിട്ടും ഇത്തരമൊരു പരിപാടിയില്‍ അവര്‍ എന്തിനാണ് സംഘടിപ്പിച്ചത്. ബോളിവുഡാണ് അവരെ വലര്‍ത്തുന്നത്. ഇപ്പോള്‍ വേണ്ടത് കടുത്ത തിരിച്ചടിയാണ്. പാകിസ്താനെതിരായ വിലക്കല്ല പ്രധാനം. പാകിസ്താനെ തകര്‍ക്കലാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും കങ്കണ പറഞ്ഞു. പാകിസ്താന്‍ നമ്മുടെ അഭിമാനത്തെയാണ് ആക്രമിച്ചതെന്നും, പരസ്യമായി അപമാനിക്കുമെന്ന് വെല്ലുവിളിച്ചെന്നും, കങ്കണ വ്യക്തമാക്കി

പാകിസ്താന്റെ നയത്തോട് മിണ്ടാരിക്കാന്‍ ഇന്ത്യക്കാവില്ല. അത് തെറ്റിദ്ധരിക്കപ്പെടും. നമ്മള്‍ ഭീരുക്കളാണെന്ന് അവര്‍ കരുതും. രാജ്യം ചോര ചിന്തിയിരിക്കുകയാണ്. ഈ സമയത്ത് അഹിംസയെയും സമാധാനത്തെയും കുറിച്ച് സംസാരിക്കുന്നവരെ കറുത്ത് ചായം തേച്ച് കഴുതപ്പുറത്ത് ഇരുത്തി ചാട്ടവാര്‍ കൊണ്ടടിക്കണമെന്നും കങ്കണ പറഞ്ഞു. അതേസമയം കങ്കണയുടെ ആരോപണങ്ങള്‍ക്ക് ശബാന ആസ്മി മറുപടി നല്‍കിയിട്ടുണ്ട്. രാജ്യം മുഴുവന്‍ ദു:ഖിക്കുമ്പോള്‍ എനിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതിന് വല്ല കാര്യവുമുണ്ടോ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും ശബാന ആസ്മി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+