Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടുമടക്കാന്‍ തയ്യാറല്ല കങ്കണ!ബോളിവുഡിലെ ലിംഗ വിവേചനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ബോളിവുഡില്‍ ലിംഗ വിവേചനം ഉണ്ടെന്ന് കങ്കണ തുറന്ന് സമ്മതിക്കുന്നുണ്ട്. ആണ്‍പെണ്‍ താരങ്ങള്‍ എന്ന വേര്‍ തിരിവിനു പുറമെ തിരക്കഥയില്‍ പോലും ഈ വിവേചനം ഉണ്ടെന്നാണ് കങ്കണ പറയുന്നത്.

മുംബൈ: അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ വിവാദങ്ങളില്‍ ഇടം നേടിയ ബോളിവുഡ് താരമാണ് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ കങ്കണ റണാവത്ത്. വിവാദങ്ങളെ ഭയന്ന് മിണ്ടാതിരിക്കാനും കങ്കണ തയ്യാറല്ല. ബോളിവുഡിലെ ലിംഗ വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.

സിഎന്‍എന്‍ ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. ബോളിവുഡില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് കങ്കണ പറയുന്നത്. ഇന്‍ടസ്ട്രിയില്‍ മാത്രമല്ല സ്‌ക്രിപ്റ്റില്‍ പോലും ഈ വിവേചനം കാണാമെന്നാണ് കങ്കണ പറയുന്നത്.

 തിരക്കഥയില്‍ പോലും

തിരക്കഥയില്‍ പോലും

ബോളിവുഡില്‍ ലിംഗ വിവേചനം ഉണ്ടെന്ന് കങ്കണ തുറന്ന് സമ്മതിക്കുന്നുണ്ട്. ആണ്‍പെണ്‍ താരങ്ങള്‍ എന്ന വേര്‍ തിരിവിനു പുറമെ തിരക്കഥയില്‍ പോലും ഈ വിവേചനം ഉണ്ടെന്നാണ് കങ്കണ പറയുന്നത്.

 പുരുഷന്മാര്‍ക്ക് പ്രത്യേക പരിഗണന

പുരുഷന്മാര്‍ക്ക് പ്രത്യേക പരിഗണന

ബോളിവുഡ് സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നില്ലെന്നാണ് കങ്കണ പറയുന്നത്. പുരുഷന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും കങ്കണ വ്യക്തമാക്കുന്നു.

 സ്ത്രീകള്‍ സ്വാര്‍ഥര്‍

സ്ത്രീകള്‍ സ്വാര്‍ഥര്‍

മികച്ച കഥാപാത്രത്തെ പുരുഷന്മാര്‍ അവതരിപ്പിക്കുകയാണെങ്കില്‍ അവരെ ബഹുമുഖപ്രതിഭയെന്നൊക്കെ വാഴ്ത്തുമെന്നും എന്നാല്‍ സമാനമായ കഥാപാത്രത്തെ സ്ത്രീകള്‍ അവതരിപ്പിച്ചാല്‍ അവരെ സ്വാര്‍ഥര്‍ എന്നൊക്കെ വിളിക്കുമെന്നും കങ്കണ പറയുന്നു.

 സമൂഹത്തിന്റെ കൗശലം

സമൂഹത്തിന്റെ കൗശലം

ഇതൊക്കെ സമൂഹത്തിന്റെ കൗശലമെന്നാണ് കങ്കണ പറയുന്നത്. ഇതിനോടൊന്നും മുട്ടുമടക്കാന്‍ തയ്യാറല്ലെന്നും താരം വ്യക്തമാക്കുന്നു.

 ആത്യാര്‍ത്തി

ആത്യാര്‍ത്തി

താന്‍ അതിമോഹമുള്ള താരമാണെന്ന് കങ്കണ തുറന്ന് സമ്മതിക്കുന്നു. നേട്ടങ്ങളില്‍ താന്‍ പൊസസീവ് ആണെന്നും കങ്കണ തുറന്ന് പറയുന്നുണ്ട്. സാമ്പത്തികമായ നേട്ടമായാലും കലാപരമായ നേട്ടമായാലും ഒരു തരം അത്യാര്‍ത്തി ഉണ്ടെന്നാണ് കങ്കണ പറയുന്നത്.

 സ്വപ്നം

സ്വപ്നം

തന്‍റെ സ്വപ്നത്തെ കുറിച്ചും കങ്കണ പറയുന്നു. എല്ലാ അര്‍ഥത്തിലും സ്വയംഭരണാധികാരം നേടുന്നതാണ് തന്റെ സ്വപ്‌നമെന്ന് കങ്കണ പറയുന്നു. ഇതിലൂടെ സ്വയം പര്യാപ്തത നേടണമെന്നും കങ്കണ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+