കമലയ്ക്ക് കയ്യടി: ബൈഡന് വിമർശനം, രണ്ട് വർഷത്തിലധികം പോകില്ലെന്ന് കങ്കണ റണൌട്ട്!!
മുംബൈ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെയും കമലാ ഹാരിസിന്റെുയും വിജയത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൌട്ട്. യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ മിന്നുന്ന വിജയമാണ് ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസും കാഴ്ചവെച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് ഇരുവരെയും പ്രശംസിച്ച് രംഗത്തെത്തിയത്.
ട്രംപിന്റെ നയങ്ങൾ ബൈഡൻ പൊളിച്ചെഴുതും? പരിഷ്കാരം ആറ് നിയമങ്ങളിൽ, കുടിയേറ്റ നിമയങ്ങളിലും പരിഷ്കാരം...

കമലയ്ക്ക് കയ്യടി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത കമലാ ഹാരിസിനെ അഭിനന്ദിച്ചാണ് കങ്കണ റണൌട്ട് രംഗത്തെത്തിയത്. അമേരിക്കയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥാനം വഹിക്കുന്ന ചരിത്രത്തിലെ ആദ്യ വനിതയെന്ന നിലയിൽ കമലയുടെ വിജയത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ തകരാറിലാകുന്ന 'ഗജ്നി' ബൈഡനെക്കുറിച്ച് ഉറപ്പില്ല.

പാത തെളിയുന്നു
കുത്തിവെച്ച മരുന്നുകൾ ഒരു വർഷത്തിൽ കൂടുതൽ നിലനിൽക്കില്ല. കമലാ ഹാരിസായിരിക്കും മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നാണ് കങ്കണയുടെ പ്രതികരണം. ഒരു സ്ത്രീ ഉയർന്നുവരുമ്പോൾ അവർ ഓരോ സ്ത്രീകൾക്കുമുള്ള പാതയാണ് തെളിക്കുന്നത്. ചരിത്രപരമായ ഈ ദിനത്തിലേക്ക് ആശംസകൾ" കങ്കണ ട്വിറ്ററിൽ കുറിച്ചു. അമേരിക്കയുടെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തുകയായിരുന്നു കങ്കണ. കമലാ ഹാരിസിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.

വ്യക്തിയെ അപമാനിക്കരുത്
കങ്കണ റണൌട്ടിന്റെ ട്വീറ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ജനങ്ങൾ ജോ ബൈഡനെ തിരഞ്ഞെടുത്തിട്ടുള്ളത് അദ്ദേഹത്തിന്റെ യോഗ്യത കണക്കിലെടുത്താണെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. അവർ ഇരുവരും ചേർന്ന് മികച്ച ഒരു ടീമിനെ സൃഷ്ടിക്കും. ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. എന്നാൽ അത്രയും ബഹുമാന്യനായ വ്യക്തിയെ അപമാനിക്കരുത്. ഇരുവരും ഒരേ പാർട്ടിയിൽ നിന്നുള്ളവരും ഒരേ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തത്ത്വചിന്തയും ഉദ്ദേശ്യങ്ങളും പുലർത്തുന്നവരാണ്. അവർ ഒരു സ്ത്രീയാണ്. നിങ്ങൾ അവരെ ഒരു റോൾമോഡലാക്കി. എന്നാൽ ജോ ബൈഡൻ ഗജനിയാണ്. അതെങ്ങനെ പ്രവർത്തിക്കും?

നിർണായക വിജയം
ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ അമരിക്കയുടെ 46ാമത്തെ പ്രസിഡന്റായാണ് ജോ ബൈഡനെ ഉയർത്തിക്കാണിക്കുന്നത്. പെൻസിൽവാനിയ, നെവാഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇലക്ടറൽ വോട്ടുകളാണ് ബൈഡന് അനൂകൂലമായിത്തീർന്നത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ചരിത്ര വിജയം ബൈഡനും കമലാ ഹാരിസും ചേർന്ന് ആഘോഷിച്ചു.

അംഗീകരിക്കാതെ ട്രംപ്
കോവിഡ് 19 പകർച്ചവ്യാധികൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ നിരവധി അമേരിക്കക്കാർ എത്തിയ തിരഞ്ഞെടുപ്പ് അംഗീകരിക്കാൻ ട്രംപ് ഇതുവരെയും തയ്യാറായിട്ടില്ല. ജോ ജനിച്ച പെൻസിൽവാനിയ പോലുള്ള പ്രധാന പോരാട്ടഭൂമികളിൽ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഒന്നിലധികം കേസുകൾ ഫയൽ ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ 270 ഇലക്ടറൽ വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാൽ നിർണായകമായ 20 ഇലക്ടറൽ വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.