Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ടത് എന്റെ സംഭവത്തിന് ശേഷം, ഭയന്നിരുന്നു; വെളിപ്പെടുത്തലുമായി കങ്കണ

ഒരിടവേളയ്ക്കു ശേഷം ഹൃത്വിക് കങ്കണ പ്രശ്നം വീണ്ടും ചർച്ചയാകുന്നു. പ്രമുഖ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെ കങ്കണ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി സ്വന്തം അനുഭവത്തെ താരതമ്യപ്പെടുത്തുകയാണ് കങ്കണ. കങ്കണ ഋത്വിക് പ്രണയവും പിന്നീടുളള വിവാദങ്ങളും ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതിനിടെയാണ് കങ്കണ വീണ്ടും ഋത്വിക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഋത്വിക്ക് ഒളിച്ചോടുന്നു

ഋത്വിക്ക് ഒളിച്ചോടുന്നു

തന്നെ അപമാനിച്ചതിന് ഋത്വിക് പരസ്യമായി മാപ്പ് പറയണമെന്നാണ് കങ്കണ പറയുന്നത്. ഋത്വിക്കിനെ മുഖാമുഖം കാണാൻ കാത്തിരിക്കുകയാണെന്നും അതിനു ശേഷം ചിലത് അദ്ദേഹത്തോട് പറയണമെന്നും കങ്കണ പറയുന്നു. എന്നാല്‍ തനിക്ക് മുഖം നൽകാതെ ഋത്വിക് ഒളിച്ചോടുകയാണെന്നും കങ്കണ പറയുന്നു.

എല്ലാം വെളിപ്പെടുത്തും

എല്ലാം വെളിപ്പെടുത്തും

ഋത്വിക് റോഷനും പിതാവും സ്വയം വിഡ്ഢികളായിക്കൊണ്ടിരിക്കുകയാണെന്നാണ് കങ്കണ പറയുന്നത്. ഇരുവരും തന്നോട് പരസ്യമായി മാപ്പ് പറയണമെന്ന് കങ്കണ പറയുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയുമെന്നും കങ്കണ. കേസ് അവസാനിച്ചിട്ടില്ലെന്നും അവർക്ക് ഒന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കങ്കണ.

മെയിൽ അയച്ചത് ഋത്വിക്

മെയിൽ അയച്ചത് ഋത്വിക്

തൻറെ അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് വിവാദ മെയിലുകള്‍ അയച്ചത് ഋത്വിക് തന്നെയാണെന്നാണ് കങ്കണ പറയുന്നത്. തന്റെ പാസ് വേർഡ് ഋത്വിക്കിന് അറിയാമായിരുന്നുവെന്നും കങ്കണ പറയുന്നു.

മിണ്ടാതിരുന്നത്

മിണ്ടാതിരുന്നത്

താൻ ഇത്രയും കാലം മിണ്ടാതിരുന്നത് ഋത്വിക് റോഷനും പിതാവും എന്തൊക്കെ ചെയ്യുമെന്നറിയാൻ വേണ്ടിയായിരുനനുവെന്ന് കങ്കണ പറയുന്നു. അവർ പറഞ്ഞത് കള്ളമാണെന്നും കങ്കണ. എന്നാൽ അവർ എന്തൊക്കെ ചെയ്യുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കങ്കണ.

മലയാള നടിക്ക് സംഭവിച്ചത്

മലയാള നടിക്ക് സംഭവിച്ചത്

സ്വന്തം അവസ്ഥയെ മലയാള നടി ആക്രമിക്കപ്പെട്ട സംഭവവുമായി കങ്കണ താരതമ്യം ചെയ്യുന്നുണ്ട്. നടനെ കുറിച്ചുള്ള സത്യം പറഞ്ഞ മലയാള നടിക്ക് സംഭവിച്ചത് നമ്മൾ കണ്ടതല്ലേയെന്ന് കങ്കണ ചോദിക്കുന്നു. അവരെ ബലാത്സംഗം ചെയ്യാൻ നടൻ ക്വട്ടേഷൻ കൊടുക്കുകയായിരുനനുവന്ന് കങ്കണ. തന്റെ സംഭവത്തിനു ശേഷമാണ് ഇതൊക്കെ സംഭവിച്ചതെന്ന് കങ്കണ പറയുന്നു. സ്ത്രീകൾക്കെതിരെ പലതും സംഭവിക്കുന്നുണ്ടെന്നും കങ്കണ.

ഭയമുണ്ടെന്ന് താരം

ഭയമുണ്ടെന്ന് താരം

തനിക്ക് ഭയമുണ്ടെന്നും താരം പറയുന്നു. താനും സഹോദരിയും സൂക്ഷിക്കണമെന്ന് പലരും മുന്നറയിപ്പ് നല്കിയിരുന്നതായും കങ്കണ. സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും മാറണമെന്ന് ഇവർ പറഞ്ഞതായും കങ്കണ.

അസ്വസ്ഥയായിരുന്നു

അസ്വസ്ഥയായിരുന്നു

ഋത്വിക്കിന് കങ്കണ അയച്ച സ്വകാര്യ മെയിലുകളും ചിത്രങ്ങളും ചോർന്നതോടെയാണ് കങ്കണ ഋത്വിക് പ്രശ്നം ആരംഭിച്ചത്. ഋത്വിക് പുറത്തുവിട്ടതെന്നാണ് കങ്കണയുടെ ആരോപണം. ഇതിനു പിന്നാലെ കങ്കണ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിന് ഇത് തെളിയിക്കാനായില്ല. സംഭവത്തിൽ താൻ ഏറെ അസ്വസ്ഥയായിരുന്നുവെന്നാണ് കങ്കണ പറയുന്നത്.

മാനസികമായ പ്രശ്നം

മാനസികമായ പ്രശ്നം

ഹൃത്വിക്കുമായുള്ള പ്രശ്നം തന്നെ മാനസികമായി തകർത്തിരുന്നതായും കങ്കണ പറയുന്നു. പല രാത്രികളിലും ഉറങ്ങാതെ കരയാറുണ്ടായിരുന്നുവെന്നും കങ്കണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+