കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു ആക്രമണം വെറും ഗ്യാംഗ് വാര്‍... ദേശീയ വിഷയമാക്കരുത്, കങ്കണ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു ആക്രമണത്തെ നിസാരവത്കരിച്ച് ബോളിവുഡ് നടി കങ്കണ റനൗത്ത്. ജെഎന്‍യുവിലുണ്ടായത് വെറും ഗ്യാംഗ് വാറാണെന്നും, അതൊരിക്കലും ദേശീയ, രാഷ്ട്രീയ വിഷയമാക്കരുതെന്നും കങ്കണ പറഞ്ഞു. പോലീസ് അക്രമികളെ പിടികൂടുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. അക്രമികളെ പോലീസ് തല്ലിച്ചതയ്ക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. ജെഎന്‍യുവിലെ ആക്രമണത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു.

1

ജെഎന്‍യുവില്‍ രണ്ട് വിഭാഗങ്ങളുണ്ട്. ജെഎന്‍യു, എബിവിപി എന്നിവര്‍ തമ്മിലുള്ള പോരാട്ടം വെറും ഗ്യാംഗ് വാര്‍ മാത്രമാണ്. താന്‍ ചണ്ഡീഗഡില്‍ കോളേജില്‍ പഠിക്കുന്ന കാലത്തും ഇത്തരം കാര്യങ്ങളുണ്ടായിരുന്നു. രണ്ട് കൂട്ടം തമ്മിലുള്ള പോരാട്ടം കോളേജുകളില്‍ സര്‍വസാധാരണമാണ്. അക്കാലത്ത് ഞാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലായിരുന്നു താമസിച്ചത്. സമീപം തന്നെ ആണ്‍കുട്ടികളുടെ ഹോസ്റ്റലും ഉണ്ടായിരുന്നു. അവിടെ അടിയുണ്ടാവുന്നതും ആളെ കൊല്ലുന്നതും വരെ നടക്കാറുണ്ടായിരുന്നുവെന്നും കങ്കണ പറഞ്ഞു.

ഒരിക്കല്‍ ഒരു ആണ്‍കുട്ടി മതില്‍ ചാടി പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വന്നിരുന്നു. ഇയാളെ ഒരു കൂട്ടം കൊലപ്പെടുത്താന്‍ വന്നതായിരുന്നു. അത് ഹോസ്റ്റല്‍ മാനേജരാണ് അയാളെ രക്ഷിച്ചത്. ഇത്തരം ഗ്യാംഗ് വാറുകള്‍ വളരെ ശക്തരും അപകടകാരികളുമായ ആളുകളാണ് നിയന്ത്രിക്കുന്നത്. രണ്ട് പക്ഷത്തുമുള്ളവര്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. അത് ഒരിക്കലും ദേശീയ വിഷയമാക്കാന്‍ പാടില്ല. കുറ്റവാളികളെ കസ്റ്റഡിയില്‍ എടുത്ത ശേഷം അവര്‍ക്ക് നല്ല മര്‍ദനം കിട്ടിയാല്‍ മാത്രമേ ഇതിന് പരിഹാരമുണ്ടാകൂ എന്നും കങ്കണ പറഞ്ഞു.

ഗ്യാംഗ് വാറുകള്‍ എല്ലാ തെരുവിലും ഉണ്ടാവും. കോളേജുകളിലും ഇത് ആവര്‍ത്തിക്കുന്നു. അത്തരം വിഷയങ്ങളെ ദേശീയ തലത്തിലേക്ക് കൊണ്ടുവരരുത്. അതിനുള്ള നിലവാരം ആ പ്രശ്‌നങ്ങള്‍ക്കില്ലെന്നും കങ്കണ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുക്കോണ്‍ എത്തിയിരുന്നു. എന്നാല്‍ ദീപികയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അവരുടെ പുതിയ ചിത്രം ഛപ്പാക്കിനെ ബഹിഷ്‌കരിക്കണമെന്ന് വരെ ആവശ്യമുയര്‍ന്നിരുന്നു.

 ഇത് ഭയപ്പെടുത്താനുള്ള ശ്രമം, സിനിമയെ സമ്മര്‍ദത്തിലാക്കുന്നു, ദീപികയെ പിന്തുണച്ച് വരുണ്‍ ധവാന്‍!! ഇത് ഭയപ്പെടുത്താനുള്ള ശ്രമം, സിനിമയെ സമ്മര്‍ദത്തിലാക്കുന്നു, ദീപികയെ പിന്തുണച്ച് വരുണ്‍ ധവാന്‍!!

English summary
kangana ranaut says jnu violence is like gang war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X