കങ്കണ റാണട്ട് നിയമ നടപടിയ്ക്ക്... എന്താ കാര്യം!!!
മുംബൈ: നടി കങ്കണ റാണട്ട് ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. കാരണം, തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന പുത്തന്‍ സിനിമ നല്ല അഭിപ്രായം നേടി തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിയ്ക്കുന്നു. ശരിയ്ക്കും സന്തോഷിക്കേണ്ട സമയം തന്നെ... അല്ലേ.
എന്നിട്ടും കങ്കണ റാണട്ട് ഒരു കേസുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. അതും അടുത്ത കാലം വരെ സ്വന്തം പ്രചാരണ പരിപാടികള്‍ നോക്കി നടത്തിക്കൊണ്ടിരുന്ന പിആര്‍ കമ്പനിയ്‌ക്കെതിരെ.

തനിയ്‌ക്കെതിരെ മോശം വാര്‍ത്തകള്‍ പടച്ചുവിടുന്നു എന്നാക്ഷേപിച്ചാണ് കമ്പനിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിയ്ക്കുന്നത്. മൂന്ന് മാസം മുമ്പ് വരെ ഇവര്‍ കങ്കണയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്നു.
കങ്കണ റാണട്ടിന്റെ സല്‍പേരിനേയും ഇമേജിനേയും മോശമായി ബാധിയ്ക്കുന്ന നുണക്കഥകളാണ് പിആര്‍ കമ്പനി പ്രചരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. ഈ പ്രചാരണങ്ങളെല്ലാം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം എന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം മാനനഷ്ടത്തിന് കേസ് കൊടുക്കും.
പെട്ടെന്നൊരു ദിവസം തോന്നിയതല്ല കങ്കണയ്ക്ക് ഇക്കാര്യം. രണ്ട് തവണ പിആര്‍ കമ്പനിയ്ക്ക് കങ്കണ താക്കീത് നല്‍കിയിരുന്നതായും അഭിഭാഷകന്‍ പറയുന്നു.












Click it and Unblock the Notifications