• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി എന്നെ ശിവസേനാ ഗുണ്ടകൾക്ക് വിട്ടുകൊടുക്കണമായിരുന്നോ? റാവത്തിനെതിരെ കങ്കണ റണൌട്ട്

മുംബൈ: കങ്കണ റണൌട്ടിന് പിന്തുണ പ്രഖ്യാപിച്ചതിൽ ബിജെപി വിമർശിച്ച ശിവസേന എംപി സഞ്ജയ് റാവത്തിനെതിരെ കങ്കണ റണൌട്ട്. സംരക്ഷിക്കുകയല്ലാതെ തന്നെ കയ്യേറ്റം ചെയ്യാനും ബലാത്സംഗം ചെയ്യാനും ശിവസേനയുടെ ഗുണ്ടകളെ അനുവദിക്കുകയായിരുന്നോ ബിജെപി ചെയ്യേണ്ടിയിരുന്നതെന്നാണ് കങ്കണയുടെ ചോദ്യം. ട്വിറ്ററിലാണ് സഞ്ജയ് റാവത്തിനെതിരെ കങ്കണ രംഗത്തെത്തിയത്.

നീതി കിട്ടുമെന്ന് ഉറപ്പുണ്ട്; മഹാരാഷ്ട്ര ഗവര്‍ണറെ കണ്ട കങ്കണ ഹിമാചലിലേക്ക്, 45 മിനുട്ട് ചര്‍ച്ച

വോട്ടിനുള്ള തന്ത്രം?

വോട്ടിനുള്ള തന്ത്രം?

മുംബൈയെ പാക് അധീന കശ്മീരിനോടും ബിഎംസിയെ ബാബർ ആർമിയോടും താരതമ്യപ്പെടുത്തിയ കങ്കണയെ ബിജെപി പിന്തുണയ്ക്കുന്ന ദൌർഭാഗ്യകരമാണെന്നായിരുന്നു റാവത്തിന്റെ ആരോപണം. ശിവസേന മുഖപത്രമായ സാമ്നയിലൂടെയാണ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. ഇത് ബീഹാറിനെ ഉന്നത സമുദായമായ രാജ്പുത്ത്, ക്ഷത്രിയ വിഭാഗങ്ങളുടെ വോട്ട് നേടാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും റാവത്ത് ആരോപിക്കുന്നു. അതേസമയം മഹാരാഷ്ട്രയെ അപമാനിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഒരൊറ്റ നേതാവ് പോലും രംഗത്തെത്തിയില്ലെന്നും റാവത്ത് ആരോപിക്കുന്നു.

 ലക്ഷ്യം തിരഞ്ഞെടുപ്പ്?

ലക്ഷ്യം തിരഞ്ഞെടുപ്പ്?

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീങ്ങുന്നതെന്നും മുംബൈ നഗരത്തെ അപകീർത്തിപ്പെടുത്താനും പ്രാധാന്യം നടക്കുന്നുണ്ടെന്നും അത് ഗുഢാലോചനയുടെ ഭാഗമാണെന്നും സഞ്ജയ് റാവത്ത് സാമ്നയിൽ ആരോപിച്ചിരുന്നു. ശിവസേന മുഖപത്രത്തിലെ വാരാന്ത്യ കോളമായ രോഖ്തോക്കിലാണ് അടുത്തിടെയുണ്ടായ വിവാദങ്ങളിൽ നടി കങ്കണയെ പിന്തുണച്ച ബിജെപിയെ രൂക്ഷമായി വിമർശിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷമായ ബിജെപി കങ്കണയെ പിന്തുണച്ചത് ദൌർഭാഗ്യകരമാണെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയിട്ടുള്ളത്.

ബിജെപി ചെയ്യേണ്ടിയിരുന്നത്

ബിജെപി ചെയ്യേണ്ടിയിരുന്നത്

മയക്കുമരുന്ന് മാഫിയ റാക്കറ്റിനെ തകർത്ത ഒരാളെ ബിജെപി സംരക്ഷിക്കുന്നത് ദൌർഭാഗ്യകരമാണ്.! പകരമം എന്നെ ആക്രമിക്കാനോ, പരസ്യമായി ബലാത്സംഗം ചെയ്യാനോ കയ്യേറ്റം ചെയ്യാനോ ബിജെപി ശിവസേന ഗുണ്ടകളെ അനുവദിക്കണമായിരുന്നു- കങ്കണ ട്വീറ്റിൽ പറയുന്നു.

 വാക്പോരിന് തുടക്കം

വാക്പോരിന് തുടക്കം

മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് താരതമ്യം ചെയ്തതോടെയാണ് കങ്കണ റണൌട്ടും മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന ശിവസേനയും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്. സിനിമാ മാഫിയെക്കാൾ താൻ മുംബൈ പോലീസിനെ ഭയപ്പെടുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. ഇതോടെ മുംബൈ പോലീസിനെ ഭയക്കുന്നുവെങ്കിൽ മുംബൈയിലേക്ക് മടങ്ങിവരേണ്ടതില്ലെന്നാണ് സഞ്ജയ് റാവത്ത് നൽകിയ മറുപടി.

ഗവർണറുമായി കൂടിക്കാഴ്ച

ഗവർണറുമായി കൂടിക്കാഴ്ച

മഹാരാഷ്ട്രയിലെ അടുത്തകാലത്തുണ്ടായ വിവാദങ്ങൾക്കിടെ ഹിമാചലിൽ നിന്ന് തിരിച്ചെത്തിയ കങ്കണ റണൌട്ട് മഹാരാഷ്ട്ര ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു കൂടിക്കാഴ്ച. കങ്കണയുടെ മുംബൈയിലെ പാലി ഹിൽസിലെ ബംഗ്ലാവിനോട് ചേർന്നുള്ള ഓഫീസ് കെട്ടിടം ബോംബെ കോർപ്പറേഷൻ പൊളിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി നടി കൂടിക്കാഴ്ച നടത്തുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അനധികൃത നിർമാണമാണെന്ന് നോട്ടീസ് നൽകിയ ബിഎംസി കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കുന്നത്.

 ഞാനും വിശ്വസിക്കുന്നു

ഞാനും വിശ്വസിക്കുന്നു

എനിക്ക് നേരിടേണ്ടിവന്ന അനീതിയെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് നീതി ലഭിക്കുമെന്ന് എല്ലാം പൌരന്മാരെയും പെൺകുട്ടികളെയും പോലെ ഞാനും വിശ്വസിക്കുന്നു. സ്വന്തം മകളെപ്പോലെ ഗവർണർ എന്റെ വാക്കുകൾ കേട്ടിരുന്നതിൽ ഞാൻ സന്തോഷവതിയാണെന്നും കങ്കണ എഎൻഐയോട് പ്രതികരിച്ചു. സഹോദരി രംഗോലിക്കൊപ്പമാണ് ഗവർണറെ കാണാനെത്തിയത്. കങ്കണയുടെ മണികർണിക ഫിലിംസിന്റെ ഓഫീസ് തകർത്ത വിഷയത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകനുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ കോർപ്പറേഷന്റെ നീക്കത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുംബൈ ഹൈക്കോടതി ഇടപെട്ടാണ് കെട്ടിടം പൊളിക്കൽ പിന്നീട് നിർത്തിവെച്ചത്. കങ്കണയുടെ ഹർജി പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. കേസിൽ സെപ്തംബർ 22 ന് വീണ്ടും കോടതി ചേർന്ന് വാദം കേൾക്കും.

കൊവിഡിന്റെ പൊടിപോലുമില്ലാത്ത ഇന്ത്യയിലെ ഏക പ്രദേശം, കയ്യടിക്കാം ഈ ലക്ഷദ്വീപ് മാതൃകയ്ക്ക്..!!

കങ്കണയെ പരിഹസിച്ച് പ്രകാശ് രാജ്.... ബിജെപിയെ വിടാതെ ശിവസേന, മുംബൈയെ അപമാനിച്ചവരെ പിന്തുണച്ചു

English summary
Kangana Ranaut slam Sanjay Raut over comments in Saamna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X