Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രയേലിനെ പോലുള്ളവര്‍ സൈനിക പരിശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്; അഗ്നീപഥിനെ പിന്തുണച്ച് കങ്കണ

മുംബൈ: രാജ്യത്താകെ അഗ്നിപഥ് സ്‌കീമിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ ബോളിവുഡില്‍ നിന്ന് സര്‍ക്കാരിനും പദ്ധതിക്കും പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി കങ്കണ റനാവത്ത്. തൊഴില്‍ നല്‍കുന്നതിന് ഉപരിയായി ഒരു ആഴത്തിലുള്ള അര്‍ത്ഥം അഗ്നീപഥിന് ഉണ്ടെന്ന് കങ്കണ പറയുന്നു. തൊഴിലോ പണമോ മാത്രം ലക്ഷ്യമിട്ടുള്ള ഒരു സ്‌കീമല്ല അഗ്നിപഥ് എന്നും കങ്കണ റനാവത്ത് വ്യക്തമാക്കി. ഇസ്രയേലിനെ പോലുള്ള രാഷ്ട്രങ്ങള്‍ സൈനിക പരിശീലനം എല്ലാ യുവജനതയ്ക്കും നിര്‍ബന്ധമുള്ള കാര്യമാക്കി മാറ്റിയിട്ടുണ്ടെന്ന് കങ്കണ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരെയും കുറച്ച് വര്‍ഷം സൈന്യത്തിലെടുത്ത് ജീവിത മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ടെന്നും കങ്കണ പറഞ്ഞു.

1

അച്ചടക്കം, ദേശീയത, രാജ്യത്തിന്റെ അതിര്‍ത്തി കാക്കുക എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥമാക്കുന്നത് എന്നെല്ലാം സൈന്യത്തില്‍ നിന്ന് പഠിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അഗ്നിപഥിന്റെ അര്‍ത്ഥം ആഴമേറിയതാണ്. അത് കരിയര്‍ ഉണ്ടാക്കുന്നതിനേക്കാളും തൊഴിലിനേക്കാളും പണമുണ്ടാക്കുന്നതിനേക്കാളും മുകളിലാണെന്നും കങ്കണ വ്യക്തമാക്കി. അഗ്നിപഥ് സ്‌കീം പുരാതന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം പോലെയാണ്. മുമ്പ് എല്ലാവരും ഗുരുകുലത്തില്‍ പോയിരുന്നു.അതിലൂടെയായിരുന്നു അവര്‍ക്ക് പണം ലഭിച്ചിരുന്നത്. വലിയൊരു ശതമാനം യുവാക്കള്‍ മയക്കുമരുന്നിന്റെയും പബ്ജിയുടെയും അഡിക്ഷനില്‍ നശിക്കുന്നുണ്ട്. അവരെ തിരിച്ച് കൊണ്ടുവരാന്‍ ഇത്തരം കാര്യങ്ങളാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരിനെ അതിനായി മുന്‍കൈയ്യെടുത്തതില്‍ അഭിനന്ദിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

അതേസമയം അഗ്നിപഥില്‍ സംഘര്‍ഷാവസ്ഥ ശക്തമായി വരികയാണ്. പട്‌നയിലെ തദ്ദേശസ്ഥാപനങ്ങള്‍ പറയുന്നത് ആറ് കോച്ചിംഗ് സെന്ററുകള്‍ അക്രമത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ്. ദാനാപൂരിലും മസോറിയിലും ഉള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ ഇവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. 12 എഫ്‌ഐആറുകളാണ് ഇതുവരെ ഇട്ടത്. 190 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതികളെ കണ്ടെത്തുന്നത്. കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവും. ഭാരത് ബന്ദിന്റെ പേരില്‍ അക്രമം കാണിച്ചാല്‍ ശക്തമായി നടപടിയുണ്ടെന്ന് പട്‌ന ഭരണസമിതി പറഞ്ഞു. ഇത്രയും ദിവസത്തെ അക്രമം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അഗ്നിപഥ് സമരത്തില്‍ ജലന്ധര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് കേസ്. അതേസമയം പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സര്‍ക്കാരിനെയും പൊതുമദ്യത്തില്‍ അപമാനിക്കാനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യതാല്‍പര്യത്തിന് എതിരായി എന്ത് കാര്യമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. ഒരുപാട് മാറ്റങ്ങള്‍ ഇക്കാലയളവില്‍ വന്നു. അതാണ് പ്രതിപക്ഷത്തെ ബുദ്ധിമുട്ടിക്കുന്നതെന്നും അജയ് ഭട്ട് തുറന്നടിച്ചു. ജനങ്ങളുടെ പ്രതിഷേധം ന്യായമായതാണ്. അവര്‍ക്ക് വേണ്ടെങ്കില്‍ എന്തിനാണ് ഈ പദ്ധതിയെന്ന് സല്‍മാന്‍ ഖുര്‍ഷിദും ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+