India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പൂഫ് വീഡിയോ സീരിയസായി എടുത്ത് കങ്കണ; ഖത്തര്‍ എയര്‍വേസ് ചീഫ് വിഡ്ഢിയെന്ന് മറുപടി, ട്രോള്‍

Google Oneindia Malayalam News

ദില്ലി: സൂക്ഷിക്കാതെ സോഷ്യല്‍ മീഡിയ കമന്റ് ചെയ്ത് സെലിബ്രിറ്റികള്‍ പുലിവാല് പിടിക്കാറുണ്ട്. അങ്ങനെയൊന്ന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് കങ്കണ റനാവത്തിനാണ്. കങ്കണ വിഡ്ഢിയായ മനുഷ്യനെന്ന് ഖത്തര്‍ എയര്‍വേസ് സിഇഒയെ വിശേഷിപ്പിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന കങ്കണയ്ക്ക് പറ്റിയ വന്‍ അബദ്ധമായിരിക്കുകയാണ് ഈ പരാമര്‍ശം.

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബക്കറിനെ ഒരു പാരഡി ക്ലിപ്പിന്റെ പേരിലാണ് കങ്കണ പരിഹസിച്ചിരിക്കുന്നത്. നേരെ വാസുദേവ് എന്നയാള്‍ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധിമറിയിച്ചപ്പോള്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. അതേ ചൊല്ലിയാണ് വിവാദമുയര്‍ന്നത്.

1

ഖത്തര്‍ എയര്‍വേസ് ബഹിഷ്‌കരിക്കാനായിരുന്നു ഇയാളുടെ ആഹ്വാനം. ഹിന്ദു ദൈവങ്ങളുടെ നഗ്ന ഇമേജുകള്‍ വരച്ച എംഎഫ് ഹുസൈന് അഭയം നല്‍കിയവരാണ് ഖത്തര്‍. അവരാണ് നൂപുര്‍ ശര്‍മയുടെ പേരില്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ വരുന്നത്. ഖത്തറില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും ഖത്തര്‍ എയര്‍വേസും ബഹിഷ്‌കരിക്കാനായിരുന്നു വാസുദേവിന്റെ ആഹ്വാനം. പ്രവാചക നിന്ദാ പരാമര്‍ശത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് ഇന്ത്യക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് ഒരു ട്വിറ്റര്‍ യൂസര്‍ സ്പൂഫ് വീഡിയോ പുറത്തിരക്കിയിരുന്നു. ഇതില്‍ ഖത്തര്‍ എയര്‍വേസ് ചീഫിനെ അല്‍ജസീറ അഭിമുഖം ചെയ്യുന്നതായിട്ടായിരുന്നു ഉള്ളത്.

2

പരിഹാസ രൂപത്തില്‍ ഇറക്കിയ ഈ വീഡിയോയാണ് കങ്കണ സീരിയസായി എടുത്തിരിക്കുന്നത്. ഈ വീഡിയോയില്‍ അക്ബര്‍ അല്‍ ബക്കര്‍ വാസുദേവിനോട് ബഹിഷ്‌കരണ ആഹ്വാനം പിന്‍വലിക്കാന്‍ പറയുന്നതായിരുന്നു പരിഹാസ രൂപത്തില്‍ ഉള്ളത്. വാസുദേവ് ഈ കമ്പനിയുടെ ഏറ്റവും ഓഹരിയുടമയാണെന്നും, 624.50 രൂപ നിക്ഷേപമായിട്ടുണ്ടെന്നും ഇതില്‍ പരിഹസിക്കുന്നുണ്ട്. ബഹിഷ്‌കരണം വന്നതോടെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയില്ല. എല്ലാ വിമാനങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്. ഞങ്ങളുടെ പ്രവര്‍ത്തനം തന്നെ നിലച്ചിരിക്കുകയാണെന്നും, അക്ബര്‍ അല്‍ ബക്കറിന്റെ ശബ്ദത്തില്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്.

3

ഇത് പരിഹാസമാണെന്ന് എല്ലാവര്‍ക്ക് മനസ്സിലായെങ്കിലും കങ്കണയ്ക്ക് മനസ്സിലായിട്ടില്ല. സത്യമാണെന്ന് കരുതി ചൂടോടെ മറുപടിയും വന്നു. ഇയാളെ പോലൊരു ശല്യക്കാരന് വേണ്ടിയാണല്ലോ ആളുകള്‍ ആര്‍പ്പുവിളിച്ചതെന്നും കങ്കണ ചോദിച്ചു. ഇന്ത്യക്കാരെന്ന പറയുന്നവര്‍ ഈ പാവപ്പെട്ടയാളെ കളിയാക്കുന്ന ഈ ബുള്ളിക്ക് വേണ്ടിയാണ് ആര്‍പ്പുവിളിക്കുന്നത്. അതുകൊണ്ടാണ് ജനസംഖ്യാ രൂക്ഷതയുള്ള ഈ നാട്ടില്‍ നിങ്ങളെല്ലാം വലിയ ഭാരമാണെന്ന് പറയുന്നതെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ വിഡ്ഢിയായ മനുഷ്യന് ആ പാവപ്പെട്ടവനെ പരിഹസിക്കുകയാണ്. ഈ ലോകത്ത് അവന്‍ അപ്രസക്തനാണെന്ന് പറയുകയാണ് അയാള്‍.

4

വാസുദേവ് ഒരു പാവമാണ്. ഇയാളെ പോലുള്ള ഒരു പണക്കാരന്റെ മുന്നില്‍ അവന്‍ അപ്രസക്തനായിരിക്കും. എന്നാല്‍ അയാളുടെ മനസ്സിലെ വിഷമവും, ദു:ഖവും നിരാശയും പറയാനുള്ള അവകാശം അവനുണ്ട്. അത് എന്ത് സാഹചര്യത്തിലായാലും. ഈ ലോകത്തിന് അപ്പുറം ഒരു ലോകമുണ്ട്, അവിടെ നമ്മളെല്ലാം ഒന്നാണെന്ന് ഓര്‍ത്തുവെച്ചോളൂ എന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. അതേസമയം പരിഹാസങ്ങള്‍ വര്‍ധിച്ചതോടെ കങ്കണ ഈ സ്‌റ്റോറികളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. കങ്കണയ്ക്ക് ട്രോളുകളും ഇതിന് പിന്നാലെ വന്നു. പൊട്ടന്‍ എന്ന വാക്കിന് പകരം കങ്കണ എന്ന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി ചേര്‍ത്തുവെന്നായിരുന്നു പ്രധാന പരിഹാസം.

5

സംഘികള്‍ക്ക് തലയ്ക്കുള്ളില്‍ ഒന്നുമുണ്ടാവില്ലെന്ന് കങ്കണ തെളിയിച്ച് കൊണ്ടേയിരിക്കുന്നുവെന്നാണ് ഷദാബ് ഖാന്‍ എന്ന യൂസര്‍ കുറിച്ചു. പൊട്ടന്‍ എന്ന വാക്ക് കങ്കണയ്‌ക്കൊപ്പം ഉപയോഗിക്കുന്നത് ആ വാക്കിന് തന്നെ അപമാനമാണെന്നും റെയ്ഹാന്‍ എന്നയാള്‍ പറഞ്ഞു. ഖത്തര്‍ എയര്‍ലൈന്‍ സിഇഒ തന്നെയാണ് ആ കാര്യങ്ങള്‍ പറഞ്ഞതെന്നാണ് കങ്കണ കരുതിയത്. ആളുകള്‍ക്ക് ഇത്രയും മണ്ടന്‍മാരാകാന്‍ കഴിയുമോ എന്ന് ട്വിറ്റര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം നൂപുര്‍ ശര്‍മയെയും കങ്കണ പിന്തുണച്ചിരുന്നു. അവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും എതിര്‍പ്പുള്ളവര്‍ കോടതിയില്‍ പോകട്ടെ. ആരും ഡോണ്‍ കളിക്കാന്‍ നില്‍ക്കരുത്. ഇത് അഫ്ഗാനിസ്ഥാനല്ലെന്നും കങ്കണ പറഞ്ഞിരുന്നു.

'ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും''ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും'

cmsvideo
  ഇദ്ദേഹമാണ് നമ്മുടെ സുരക്ഷാ കവചം, യോഗിയെ ജയിപ്പിക്കാനിറങ്ങി കങ്കണ | Oneindia Malayalam
  English summary
  kangana ranaut trolled heavily after she called qatar airways chief idiot over spoof video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X