Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യു സംഭവം; അഞ്ച് വിദ്യാര്‍ഥികളെ ബഹിഷ്‌കരിക്കാന്‍ ഉന്നതാധികാര സമിതി നിര്‍ദേശം

ദില്ലി: കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് അടക്കം അഞ്ച് വിദ്യാര്‍ഥികളെ ബഹിഷ്‌കരിക്കാന്‍ ജെഎന്‍യു ഉന്നതാധികാര സമിതി നിര്‍ദേശം. അഫ്‌സല്‍ ഗുരുവിന്റെ നുസ്മരണ ചടങ്ങില്‍ രാജ്യ ദ്രോഹ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപെട്ട റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിച്ച സര്‍വ്വ കലാശാല ഉന്നതാധികാര സമിതിയാണ് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ബഹിഷ്‌കരിക്കാന്‍ ശുപാര്‍ശ ചെയ്തത്.

എന്നാല്‍ വൈസ് ചാന്‍സിലര്‍ എം ജഗദീഷ് കുമാറാണ് അന്തിമ തീരുമാനം കൈകൊള്ളേണ്ടത്. 21 വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. വിസിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനമായത്.

Kanhaiya Kumar

സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കുമെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 16നുമുമ്പ് മറുപടി നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം.

അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെയും അനിര്‍ഭാന്‍ ഭട്ടാചാര്യയെയും ദില്ലി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ എസ്എആര്‍ ഗീലാനിയെയും വിട്ടയക്കണമെന്നാവശ്യപെട്ട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഫെബ്രുവരി ഒമ്പതിനാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നത്. അനുസ്മരണ പരിപാടിയില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് കനയ്യകുമാറടക്കമുള്ള വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+