• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആദ്യം പട്ടാളം കയറി ഇപ്പോഴിതാ അമിത് ഷായുടെ ഗുണ്ടാപ്പടയും'; ഏകലവ്യന്‍മാരാവില്ല ഈ വിദ്യാര്‍ത്ഥികള്‍

cmsvideo
  Protest Continues Against JNU @ttacks By ABVP | Oneindia Malayalam

  ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെ നേരെ നടന്ന അക്രമത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാവുന്നു. വിയോജിക്കുന്നവരെ സംഘ്പരിവാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അര്‍ധ രാത്രിയിലും പ്രതിഷേധവുമായി തെരുവിലിറങ്ങി.

  അലഗഢ് സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല, ജാദ്പൂര്‍ സര്‍വകലാശാല , കൊല്‍ക്കത്ത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, പൂണൈ ഫിലിം ഇന്‍സ്റ്റിറ്റ്യട്ട് തുടങ്ങിയ ഇടങ്ങളിലെ വിദ്യാര്‍ത്ഥികളും അര്‍ധരാത്രിയില്‍ ഒത്തുചേര്‍ന്നും പ്രതിഷേധിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായും നിരവധി നേതാക്കളും രംഗത്തെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ..

  കലഹം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ

  കലഹം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ

  മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബിജെപി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുകയാണെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനും സിപിഐ നേതാവുമായ കനയ്യ കുമാര്‍ വിമര്‍ശിച്ചു. അധികാരത്തില്‍ വന്ന നാള്‍ തൊട്ട് രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കലഹം തുടങ്ങിയതാണെന്നും കനയ്യ ഫേസ്ബുക്കില്‍ കുറിച്ചു.

  കള്ളങ്ങള്‍ പ്രചരിപ്പിച്ചോളൂ!

  കള്ളങ്ങള്‍ പ്രചരിപ്പിച്ചോളൂ!

  നിങ്ങളെ കൊണ്ട് കഴിയും വിധം കള്ളങ്ങള്‍ പ്രചരിപ്പിച്ചോളൂ! മതിയാവോളം ആക്ഷേപിച്ചോളു.. പക്ഷെ പാവപ്പെട്ടെ സാധാരണ ജനങ്ങളുടെ വായനക്ക് നിങ്ങളുടെ സര്‍ക്കാര്‍ എതിരായിരുന്നുവെന്ന് ചരിത്രം പറയും. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ നിങ്ങളുടെ ഗൂഡാലോചനയ്ക്ക് എതിരായി നലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

  വിരല്‍ മുറിച്ച് നല്‍കില്ല

  വിരല്‍ മുറിച്ച് നല്‍കില്ല

  കാരണം, ഗാന്ധിയുടെയും അംബേദ്കറുടെയും ഭഗത് സിംഗിന്റെയും രക്തമാണ് അവരുടെ സിരകളില്‍. ഇക്കാലത്തെ ദ്രോണാചാര്യര്‍ ആയി നിങ്ങള്‍ മാറിയിരിക്കാം. പക്ഷെ നിങ്ങല്‍ ഒന്നോര്‍ക്കണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏകലവ്യന്‍ വിരല്‍ മുറിച്ച് നല്‍കില്ല. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

  കനയ്യ കുമാര്‍

  കനയ്യകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  എംബി രാജേഷ്

  എംബി രാജേഷ്

  ആദ്യം പട്ടാളം കയറി കുട്ടികളെ ആക്രമിച്ചു. ഇപ്പോഴിതാ അമിത് ഷായുടെ ഗുണ്ടാപ്പട കാമ്പസിൽ കയറി ചോര വീഴ്ത്തിയിരിക്കുന്നുവെന്നാണ് സിപിഎം നേതാവ് എംബി രാജേഷ് പ്രതികരിച്ചത്. വ്യാജ ബിരുദക്കാരായ കള്ളനാണയങ്ങൾ രാജ്യത്തിന്റെ നേതൃത്വത്തിൽ കയറിയിരുന്ന് ഏറ്റവും മിടുക്കരായ കുട്ടികളുടെ ചോരയൊഴുക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എംബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങന..

  രാജ്യത്തിന് ഉറങ്ങാനാവില്ല

  രാജ്യത്തിന് ഉറങ്ങാനാവില്ല

  ഈ രാത്രി രാജ്യത്തിന് ഉറങ്ങാനാവില്ല. ജെഎൻയുവിന്റെ കലാലയ മുറ്റത്ത് നിറയെ ചോരയാണ്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഒയ്ഷി ഘോഷിന്റെ തല തകർന്ന് ചോരയൊലിച്ച് നിൽക്കുന്ന ഈ വീഡിയോ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.ഇരുമ്പുവടികൾ കൊണ്ടാണ് പെൺകുട്ടികളേയും അദ്ധ്യാപികമാരേയും ആക്രമിച്ചിരിക്കുന്നത്.

  ജെന്‍യുവിന്‍റെ ചരിത്രത്തിൽ

  ജെന്‍യുവിന്‍റെ ചരിത്രത്തിൽ

  ജെന്‍യുവിന്‍റെ ചരിത്രത്തിൽ മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ല. ദില്ലി പോലീസിന്റെ ഒത്താശയില്ലാതെ ഈ ആക്രമണം നടക്കില്ലെന്നുറപ്പ്. കാക്കിയിട്ടവരും കാക്കിയിടാത്ത മുഖം മറച്ചവരുമായ ഗുണ്ടകളുടെയും തലവൻ അമിത് ഷാ തന്നെ. അകത്തു കയറിയ ആര്‍എസ്എസ്-എബിവിപി ഗുണ്ടകൾക്ക് രക്ഷപ്പെടാൻ പോലീസ് സൗകര്യമൊരുക്കി.

  ആര്‍എസ്എസ് ഗുണ്ടകൾ

  ആര്‍എസ്എസ് ഗുണ്ടകൾ

  പുറത്ത് ആര്‍എസ്എസ് ഗുണ്ടകൾ തമ്പടിച്ചിരിക്കുന്നു. ആസൂത്രണം ഉന്നത തലത്തിൽ തന്നെയെന്ന് വ്യക്തം. മുതിർന്ന അദ്ധ്യാപികമാരുടെ പോലും തലയടിച്ചു തകർത്ത് എബിവിപി 'ഗുരുദക്ഷിണ' നൽകിയിരിക്കുന്നു. ആര്‍എസ്എസ് ന്റെ യഥാർത്ഥ മുഖം ഇനിയും തിരിച്ചറിഞ്ഞില്ലെന്ന് നടിക്കുന്നവരുണ്ടെങ്കിൽ തിരിച്ചറിയുക, അവർ നിഷ്കളങ്കരല്ല. അപകടകാരികളാണ്.

  ബൗദ്ധിക തലസ്ഥാനത്തിനു നേർക്ക്

  ബൗദ്ധിക തലസ്ഥാനത്തിനു നേർക്ക്

  ഇന്ത്യയുടെ ബൗദ്ധിക തലസ്ഥാനത്തിനു നേർക്കാണ് ആര്‍എസ്എസ് യുദ്ധം അഴിച്ചു വിട്ടിരിക്കുന്നത്.ആദ്യം പട്ടാളം കയറി കുട്ടികളെ ആക്രമിച്ചു. ഇപ്പോഴിതാ അമിത് ഷായുടെ ഗുണ്ടാപ്പട കാമ്പസിൽ കയറി ചോര വീഴ്ത്തിയിരിക്കുന്നു. വ്യാജ ബിരുദക്കാരായ കള്ളനാണയങ്ങൾ രാജ്യത്തിന്റെ നേതൃത്വത്തിൽ കയറിയിരുന്ന് ഏറ്റവും മിടുക്കരായ കുട്ടികളുടെ ചോരയൊഴുക്കുകയാണ്.രാജ്യം മുഴുവൻ പ്രതിഷേധത്താൽ ജ്വലിക്കണം.

  തിരിച്ചറിയും

  തിരിച്ചറിയും

  മുഖം മറച്ചാലും രാജ്യം അമിത് ഷായുടെ ഗുണ്ടകളെ തിരിച്ചറിയും.

  മുഖം മറച്ച ഭീരുക്കള പഴയൊരു മുദ്രാവാക്യം ഓർമിപ്പിക്കട്ടെ.

  അടിയും ഇടിയും സർവത്ര

  വീണു മരിച്ചു ചിലരെല്ലാം

  വെടിയും തീയും സർവത്ര

  വെന്തുമരിച്ചു ചിലരെല്ലാം

  ആ ഭീകരതയുടെ നടുവിൽപ്പോലും

  കൊടികൾ വിട്ടുകൊടുത്തിട്ടില്ല.

  കൊടികൾ വിട്ടുകൊടുക്കുകയുമില്ല.

  ഫേസ്ബുക്ക് പോസ്റ്റ്

  എംബി രാജേഷ്

  'നിങ്ങള്‍ ഇന്ത്യക്കാരനെങ്കില്‍ ഈ ഗുണ്ടാ വിളയാട്ടം സഹിക്കാനാവില്ല'; ആനന്ദ് മഹീന്ദ്ര

  ജെഎൻയു അക്രമത്തെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ, ഇടതു ജിഹാദി കോൺഗ്രസ്സ് സംഘമെന്ന് കെ സുരേന്ദ്രൻ!

  English summary
  kanhaiya kumar and mb rajesh say about jnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more