'സർക്കാർ ഒരു തെറ്റ് ചെയ്തു, ഇക്കുറി ശത്രുക്കളാക്കിയിരിക്കുന്നത് ബുദ്ധിയും വിവരവും ഉളളവരെയെന്ന് കനയ്യ
ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല ക്യാംപസ്സില്‍ വീണ്ടും ആസാദി മുദ്രാവാക്യവുമായി കനയ്യ കുമാര്‍. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് കൂടിയായ കനയ്യ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് ക്യാംപസില്‍ എത്തിയത്.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വിഷയങ്ങള്‍ ജെഎന്‍യു എന്നും ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നുവെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കനയ്യ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരു തെറ്റ് ചെയ്തിരിക്കുകയാണ്. ഇക്കുറി അവര്‍ തിരഞ്ഞെടുത്തിരിക്കുന്ന ശത്രുക്കള്‍ ബുദ്ധിയും വിവരവും ഉളളവരാണ് എന്നും കനയ്യ പറഞ്ഞു.

ജെഎന്യുവിനോടുളള വെറുപ്പ് ഒരു സര്വ്വകലാശാലയോടൊ ഒരു ആശയത്തോടൊ ഉളള വെറുപ്പല്ല. മറിച്ച് ഒരു രാജ്യം എങ്ങനെ ആയിരിക്കണം എന്നതിനോടുളള വെറുപ്പാണ്. ജെഎന്‍യുവില്‍ ഒരു പെണ്‍കുട്ടിക്ക് രാത്രി ലൈബ്രറിയില്‍ നിന്നിറങ്ങി തനിച്ച് നടക്കാം. ഈ ക്യാംപസ്സില്‍ 40 ശതമാനം പേരും ആദിവാസി വിഭാഗത്തില്‍ നിന്നുളളവരോ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുളളവരോ ആണെന്നും കനയ്യ പറഞ്ഞു.
ടുക്ഡേ ടുക്ഡേ ഗ്യാംഗിന്റെ തലവന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ തനിക്ക് അഭിമാനമേ ഉളളൂ എന്നും ജെഎന്‍യുവിനൊപ്പം നില്ക്കുകയാണെങ്കില് നിങ്ങളെ ഇടതുപക്ഷക്കാരനെന്ന് അവര്‍ മുദ്ര കുത്തുമെന്നും കനയ്യ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നടി ദീപിക പദുക്കോണ്‍ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ക്യാംപസ്സില്‍ എത്തിയിരുന്നു. ഭരണഘടനയെ തകര്‍ക്കാനായി ശ്രമിക്കുന്ന സര്‍ക്കാര്‍ ആണ് രാജ്യദ്രോഹികള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications