കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യയ്ക്ക് കെണിയൊരുക്കി ദില്ലി പോലീസ്: ജാമ്യത്തിനായി കണ്ണുംനട്ട് ജനം, ഹൈക്കോടതി വിധി ബുധനാഴ്ച

  • By Siniya
Google Oneindia Malayalam News

ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി ബുധനാഴ്ച. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിസരത്ത് കര്‍ശന സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇതേ സമയം രാജ്യദ്രോഹം ആരോപിച്ച് കനയ്യ കുമാറിന്റേതെന്ന് പറയപ്പെടുന്ന വീഡിയോ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

ഫെബ്രുവരി ഒന്‍പതിന് ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചെന്നാണ് കനയ്യയെ അറസ്റ്റ് ചെയ്തത്. കനയ്യ രാജ്യദ്രോഹ കുറ്റം ചെയ്തിട്ടുണ്ടെന്ന് ദില്ലി പോലീസ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ കനയ്യുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ദില്ലി പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. രാജ്യദ്രോഹം എന്താണെന്നു പോലും നിങ്ങള്‍ക്കറിയില്ലെയെന്ന് വാദത്തിനിടെ കോടതി അഭിഭാഷകനോട് ചോദിച്ചിരുന്നു.

nusu-chief-kanhaiya-kumar

കനയ്യ കുമാറിന് ജാമ്യം നല്‍കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ദില്ലി പോലീസിന്റെയും വാദം. എന്നാല്‍ ഇതുവരെ കൃത്യമായ തെളിവുകള്‍ ഹാദരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് കനയ്യയുടെ വാദം. നേരത്തെ പാട്യാല കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ അഭിഭാഷകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സുരക്ഷ ഇല്ലെന്ന് കാരണത്താല്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലാണ് ജാമ്യത്തിനായി അപേക്ഷിക്കേണ്ടതെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. കനയ്യയ്ക്കു പുറമെ കുറ്റാരോപിതരായ ഉമര്‍ ഖാലിദ്, അനില്‍ബന്‍ ഭട്ടാചാര്യ എന്നിവരെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

English summary
Kanhaiya Kumar bail Delhi high court to decide today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X