കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു സമരനായകന്‍ കനയ്യ ലോക്സഭയിലേക്ക് മത്സരിക്കും! പിന്തുണയുമായി കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി യൂണിയന്‍റെ മുന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. നേരത്തേ തന്നെ കനയ്യ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ലോക്സഭയിലേക്ക് ഇല്ലെന്നും അക്കാദമിക് തലത്തിലേക്ക് നീങ്ങാനാണ് താത്പര്യം എന്നുമായിരുന്നു കനയ്യ പറഞ്ഞിരുന്നത്.

എന്നാല്‍ ലോക്സഭയിലേക്ക് കനയ്യ ബിഹാറില്‍ നിന്ന് മത്സരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കനയ്യയെ കോണ്‍ഗ്രസും ആര്‍ജെഡിയും പിന്തുണയ്ക്കും. മാര്‍ച്ച് ആദ്യവാരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

സമരനായകന്‍

സമരനായകന്‍

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെയാണ് കനയ്യ രാജ്യ ശ്രദ്ധനേടുന്നത്. 2016 ല്‍ കനയ്യയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ടു. പാര്‍ലമെന്‍റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്‍റെ അനുസ്മരണ പരിപാടി ജെഎന്‍യു കാമ്പസില്‍ നടന്നതിന് പിന്നാലെയായിരുന്നു കേസ്.

രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍

രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍

കനയ്യയ്ക്കൊപ്പം ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയ സ്റ്റുഡന്‍സ് യൂണിയന്‍ നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.യോഗത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നായിരുന്നു കനയ്യക്കും കൂട്ടര്‍ക്കുമെതിരെ എബിവിപിയുടെ ആരോപണം.

തെരുവിലിറങ്ങി

തെരുവിലിറങ്ങി

എന്നാല്‍ കനയ്യ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതോടെ രാജ്യത്തെ കാമ്പസുകളില്‍ മോദി സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങി.

തിഹാര്‍ ജയിലില്‍ നിന്ന്

തിഹാര്‍ ജയിലില്‍ നിന്ന്

കനയ്യയ്ക്കെതിരായ എബിവിപി നല്‍കിയ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞതോടെ മൂവരേയും കോടതി വെറുതെ വിടുകയായിരുന്നു. എന്നാല്‍ തിഹാര്‍ ജയിലില്‍ നിന്ന് മോചിതനായ പിന്നാലെ കനയ്യ നടത്തിയ പ്രസംഗം കനയ്യയെന്ന സമരനായകന്‍റെ വീര്യം വെളിപ്പെടുത്തുന്നതായിരുന്നു.

മോദി വിമര്‍ശകന്‍

മോദി വിമര്‍ശകന്‍

പിന്നീടങ്ങോട്ട് മോദിയുടെ നിരന്തര വിമര്‍ശകനായി പല വേദികളിലും കനയ്യ ഓടി നടന്ന് പ്രസംഗിച്ച് യുവജന പ്രക്ഷോഭങ്ങളില്‍ സ്ഥിരം സാന്നിധ്യമായി മാറി. ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ബിഹാറിലെ ബെഗുസരയ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായാണ് കനയ്യ മത്സരത്തിനിറങ്ങുന്നത്.

ജനതാദള്‍

ജനതാദള്‍

ഇടുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമാണ് ബെഗുസരയ് കനയ്യയുടെ ജന്‍മസ്ഥലം കൂടിയാണ്. 2004 ലും 2009 ലും ഇവിടെ നിതീഷ് കുമാറിന്‍റെ ജനതാദള്‍ ആയിരുന്നു മത്സരിച്ച് ജയിച്ചത്.

ബിജെപി ജയിച്ചു

ബിജെപി ജയിച്ചു

2014 ല്‍ ജയം ബിജെപിക്കൊപ്പമായിരുന്നു. ബിജെപി ചിഹ്നത്തില്‍ മത്സരിച്ച മുന്‍ കമ്മ്യൂണിസ്റ്റ് ആക്റ്റിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ ബോല സിങ്ങായിരുന്നു ഇവിടെ വിജയിച്ചത്.ബോലോ സിങ്ങ് ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനെ 58,000 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

നഷ്ടപ്പെട്ട സ്വാധീനം

നഷ്ടപ്പെട്ട സ്വാധീനം

സിപിഐ സ്ഥാനാരര്‍ത്ഥിയായിരുന്ന രാജേന്ദ്ര പ്രസാദ് സിങ്ങിന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിരുന്നുള്ളു. ബൂമിഹര്‍ വിഭാഗത്തിന് സ്വാധീനമുളള മണ്ഡലം കൂടിയായ ബെഗുസരയില്‍ ഇത്തവണ കനയ്യയെ മത്സരിപ്പിക്കുന്നതോടെ മണ്ഡലത്തില്‍ സിപിഐക്ക് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

കോണ്‍ഗ്രസ് പിന്തുണ

കോണ്‍ഗ്രസ് പിന്തുണ

സിപിഐ ദേശീയ നേതൃത്വത്തിനും അനുകൂല നിലപാടാണ്. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം കനയ്യയെ പിന്തുണയ്ക്കും. ആര്‍ജഡി സീറ്റിനായി ആവശ്യം ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് കനയ്യയെ പിന്തുണയ്ക്കാന്‍ തിരുമാനിക്കുകയായിരുന്നു.

പ്രതിസന്ധി

പ്രതിസന്ധി

നിലവില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം വലിയ പ്രതിസന്ധിയാണ് ബിജെപിക്ക് തീര്‍ത്തിരിക്കുന്നത്. കനയ്യ കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 സീറ്റ് വിഭജനം

സീറ്റ് വിഭജനം

ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. എന്‍ഡിഎ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തുല്യവീതം സീറ്റുകളിലാണ് മല്‍സരിക്കുക. 17 സീറ്റുകളില്‍ ഇരു പാര്‍ട്ടികളും മല്‍സരിക്കും. ബാക്കി ആറ് സീറ്റുകള്‍ രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് വിട്ടുകൊടുത്തു.

English summary
Kanhaiya Kumar to contest from Begusarai seat in 2019 Lok Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X