കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിക്കൊപ്പമാണോ അദ്ദേഹത്തെ കൊന്ന ഗോഡ്സെയ്ക്ക് ഒപ്പമാണോ? ആഞ്ഞടിച്ച് കനയ്യ കുമാർ

Google Oneindia Malayalam News

പട്‌ന: പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും ജനസംഖ്യാ രജിസ്റ്ററിനുമെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ ജെഎന്‍യു പ്രസിഡണ്ടുമായ കനയ്യ കുമാര്‍. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് എന്‍പിആര്‍ അല്ല തൊഴിലാണെന്ന് കനയ്യ പറഞ്ഞു. സിഎഎ-എന്‍ആര്‍എസി-എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ ബീഹാറിലെ എല്ലാ ജില്ലകളിലും പ്രചാരണ പരിപാടി സംഘടിപ്പിച്ച് വരികയാണ് കനയ്യ കുമാര്‍. ജനുവരി 30 മുതല്‍ കനയ്യ സംസ്ഥാന വ്യാപകമായി റാലികളക്കം നടത്തുന്നുണ്ട്.

Recommended Video

cmsvideo
We need freedom from rioters,Says Kanhaiya Kumar | Oneindia Malayalam

മഹാത്മാ ഗാന്ധിക്കൊപ്പമാണോ അതോ അദ്ദേഹത്തെ കൊലപ്പെടുത്തി ഗോഡ്‌സെയ്ക്ക് ഒപ്പമാണോ നില്‍ക്കേണ്ടത് എന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ട സമയം വന്നിരിക്കുന്നു. ഗോഡ്‌സെയുടെ അനുയായികളില്‍ നിന്ന് ഈ രാജ്യത്തെ രക്ഷപ്പെടുത്തേണ്ടതുണ്ട്. അതിന് അംബേദ്കര്‍ മുന്നോട്ട് വെച്ച സമത്വം എന്ന ആശയവും ഗാന്ധി മുന്നോട്ട് വെച്ച ഐക്യം എന്ന ആശയവും ഭഗത് സിംഗിന്റെ ധീരതയും ആവശ്യമാണെന്ന് കനയ്യ പറഞ്ഞു.

caa

''പൗരത്വ ഭേദഗതി നിയമമായി മാറിക്കഴിഞ്ഞതിന് ശേഷം എന്തിനാണ് സിഎഎ അനുകൂല റാലികള്‍ സംഘടിപ്പിക്കപ്പെടുന്നത് ? അവരുടെ ലക്ഷ്യം ധ്രുവീകരണമുണ്ടാക്കുക എന്നത് മാത്രമാണ്. ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ബീഹാറില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും കുടിയേറിയ തൊഴിലാളികളാണ്. അവരുടെ സംസ്ഥാനത്തിന് പുറത്ത് വന്ന് ജോലി ചെയ്ത് ജീവിക്കാന്‍ ശ്രമിച്ചവരാണവര്‍. അവരുടെ മതം നോക്കേണ്ടതില്ല'', കനയ്യ പറഞ്ഞു.

എന്‍ആര്‍സിക്കെതിരെ പ്രമേയം പാസ്സാക്കിയ ബീഹാര്‍ സര്‍ക്കാരിനെ കനയ്യ അഭിനന്ദിച്ചു. അതേസമയം എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാനും നിതീഷ് കുമാര്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കനയ്യ ആവശ്യപ്പെട്ടു. ഈ റാലി ഏതെങ്കിലുമൊരു നേതാവിന് വേണ്ടിയുളളതല്ല. രാജ്യത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാനുളളതാണെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. ഗാന്ധി മൈതാനില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് പേര്‍ക്ക് കനയ്യ ദേശീയ ഗാനം ചൊല്ലിക്കൊടുത്തു. മേധാ പട്കര്‍, കണ്ണന്‍ ഗോപിനാഥന്‍, ഐഷി ഘോഷ് അടക്കമുളളവര്‍ പരിപാടിയില്‍ കനയ്യയ്‌ക്കൊപ്പം പങ്കെടുത്തു.

English summary
Kanhaiya Kumar demands withdrawal of NPR notification by Bihar Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X