കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയമുറപ്പിക്കാന്‍ കനയ്യ കേരളത്തിലെത്തും

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ എത്തും. നേരത്തെ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതിന് പിന്നാലയാണ് മെയ് 16ന് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും ഇടതുപക്ഷത്തിന് വേണ്ടി വോട്ട് പിടിക്കാനായി കനയ്യ എത്തുന്നത്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും ഐപിടിഎ സംഘത്തിനൊപ്പം മെയ് രണ്ടാം വാരം കനയ്യ കേരളത്തിലെത്തും. ക്യാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ കനയ്യയ്ക്ക് ജാമ്യം ലഭിച്ച് പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും താനൊരു വിദ്യാര്‍ത്ഥിയാണെന്നും സജീവരാഷ്ട്രീയത്തിലേക്കില്ലെന്നുമുള്ള നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു കനയ്യ.

kanhaiya-kumar

പിന്നീടാണ് പാലക്കാട്ടെ പട്ടാമ്പി സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് മുഹാസിന് വേണ്ടി പ്രചരണം നടത്താന്‍ കേരളത്തിലെത്തുമെന്ന് 29 കാരനായ കനയ്യ അറിയിച്ചത്. ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് എഐഎസ്എഫ് ജെഎന്‍യു യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് മുഹാസിന്‍. കനയ്യയെ മോചനം ആവശ്യപ്പെട്ട് നടത്തിയ സമരം നയിച്ചത് മുഹാസ്സിനായിരുന്നു.

സജീവരാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ കനയ്യ അധ്യാപകനാവുക എന്ന തന്റെ ലക്ഷ്യം നിറവേറ്റമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഹാസ്സിന് വേണ്ടി നിലകൊള്ളുകയെന്നത് തികച്ചും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാണിച്ച കനയ്യ മുഹാസിന്‍ ജെഎന്‍യുവിന് വേണ്ടിയും തനിക്ക് വേണ്ടിയും നിലകൊണ്ടിട്ടുള്ള ആളാണെന്നും ഓര്‍ക്കുന്നു. താന്‍ മാത്രമല്ല ജെഎന്‍യുവിലെ എഐഎസ്എഫ് മൊത്തമായി മുഹാസ്സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കനയ്യ പറയുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ എഐഎസ്എഫ് നേതാവാണ് കനയ്യ.

ജയില്‍മോചിതനായ ശേഷം കനയ്യ നടത്തിയ തീപാറുന്ന പ്രസംഗം കേട്ട സീതാറാം യെച്ചൂരിയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്താന്‍ കനയ്യ കേരളത്തിലെത്തുമെന്ന് നേരത്തെ പറഞ്ഞത്. പിന്നീട് ജാമ്യ വ്യവസ്ഥകളുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്താന്‍ കനയ്യയ്ക്ക് കഴിയില്ലെന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാമൊടുവിലാണ് കനയ്യയ്ക്ക് കേരളത്തിലേക്കുള്ള വഴിയൊരുങ്ങുന്നത്.

English summary
JNUSU president kanhiaya kumar to Kerala assembly election campaign for LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X