കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പൻ നീക്കം..രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യ കുമാർ..ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്?

Google Oneindia Malayalam News

ദില്ലി; സിപിഐ നേതാവും ജെഎൻയു സൿവ്വകലാശാല യൂണിയൻ മുൻ ചെയർമാനുമായ കനയ്യ കുമാർ ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന.
കനയ്യ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനയ്യ കോൺഗ്രസിൽ എത്തിക്കുന്നതിനായുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കേയാണ് ഇരുവരുടേയും കൂടിക്കാഴ്ച. അതേസമയം കോൺഗ്രസോ കനയ്യയോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.

1

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിച്ചതോടെ പൊതുവേദികളിൽ കനയ്യ സജീവമായിരുന്നില്ല. മണ്ഡലത്തിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിനോടായിരുന്നു കനയ്യ പരാജയപ്പെട്ടത്. സിംഗിന് 4.22 ലക്ഷം ഭൂരിപക്ഷമായിരുന്നു മണ്ഡലത്തിൽ ലഭിച്ചത്. കനത്ത തോൽവിക്ക് പിന്നാലെ പുതിയ രാഷ്ട്രീയ ഇന്നിംഗ്‌സ് ആരംഭിക്കാൻ കനയ്യ ഒരുങ്ങുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജെഡിയുവിലേക്ക് എന്ന തരത്തിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ജെഡിയു നേതാക്കളുമായുള്ള കൂടിക്കാഴ്ചയായിരുന്നു ചർച്ചകൾക്ക് വഴിവെച്ചത്.

2

ഇതിനിടയിൽ ഇക്കഴിഞ്ഞ ജനവരിയിൽ കനയ്യയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത് കനയയ്യും നേതൃത്വവും ഇടയാൻ കാരണമായി. നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളായിരുന്നു കാരണം. തിരഞ്ഞെടുപ്പിൽ കനയ്യയ്ക്ക് നേതൃത്വം സീറ്റ് അനുവദിക്കാത്തതിൽ അനുയായികൾ അതൃപ്തിയിലായിരുന്നു. തുടർന്ന് ഒരു വിഭാഗം നേതാക്കൾ സംസ്ഥാന ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണെ കയ്യേറ്റം ചെയ്തു. സംഭവം വിവാദമായതോടെ ഹൈദരാബാദിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ താക്കീത് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും നടപടി പിൻവലിക്കണമെന്നും കനയ്യ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

3

ഇതിന് പിന്നാലെയാണ് കനയ്യ സിപിഐ വിടാനുള്ള ആലോചനകൾ ശക്തമാക്കിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതോടെയാണ് കനയ്യ കോൺഗ്രസിലേക്കാണെന്നുള്ള അഭ്യൂഹങ്ങൾക്ക് ചൂട് പിടിച്ചത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരുന്നു കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. മാത്രമല്ല കോൺഗ്രസ് നേതാവ് നദീം ജാവേദിനൊപ്പമുള്ള കനയ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നദീം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

4

എന്നാൽ കനയ്യ അഭ്യൂഹങ്ങൾ തള്ളി രംഗത്തെത്തിയിരുന്നു. ാഷ്ട്രീയത്തിലായിരിക്കുമ്പോൾ നമ്മൾ നിരവധി നേതാക്കളുമായി ഇടപെടും. അതുപോലുള്ള കൂടിക്കാഴ്ചകളാണ് നടന്നത്. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടിവിൽ പങ്കെടുക്കാനായി താൻ ദില്ലിയിൽ എത്തിയിരിക്കുകയാണെന്നും കനയ്യ വിശദീകരിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോൺഗ്രസ് പ്രവേശം സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് വിവരം.അതേസമയം വാർത്തകളോട് പ്രതികരിക്കാൻ കനയ്യ ഇതുവരെ തയ്യാറായില്ല.

5

അതിനിടെ കനയ്യയുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് സിപിഐ നേതാവ് ഡി രാജ പ്രതികരിച്ചു. താനും ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിലൂടെയാണ് കേട്ടത്. കനയ്യ പാർട്ടി ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം യോഗത്തിൽ സജീവമായി തന്നെ ഇടപെട്ടിരുന്നു, ഡി രാജി പറഞ്ഞു.

6

അതേസമയം ബിഹാറിൽ കനത്ത പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ സംബന്ധിച്ച് കനയ്യയുടെ വരവ് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിലും യാതൊരു ചലനവും ഉണ്ടാക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. 2020 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച 70 സീറ്റുകളിൽ വെറും 19 സീറ്റുകളായിരുന്നു പാർട്ടിക്ക് ജയിക്കാൻ സാധിച്ചത്. അതുകൊണ്ട് തന്നെ പാർട്ടിയുടെ തിരിച്ചുവരവിന് കനയ്യയെ പോലുള്ളൊരു നേതാവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു. ബിഹാറിൽ ഉന്നത പദവി തന്നെ കനയ്യയ്ക്കായി കോൺഗ്രസ് കരുതി വെച്ചിട്ടുണ്ടെന്നാണ് വിവരം. കനയ്യ കോണ്‍ഗ്രസിലേക്ക് എത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ദേശീയ നേതൃത്വത്തിനും ഉണഅട്.

7

അതിനിടെ ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. അദ്ദേഹം കോൺഗ്രസ് നേതാക്കളുമായി ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയാക്കിയെന്നുള്ള റിപ്പോർട്ടുകളാണ് പുഖത്തുവന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡ്ഗാം സീറ്റിൽ നിന്നായിരുന്നു ജിഗ്നേഷ് മത്സരിച്ച് വിജയിച്ചത്. ബിജെപിയുടെ വിജയ് ചക്രവർത്തിക്കെതിരെ 19696 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മേവാനിയുടെ വിജയം.അന്ന് ജിഗ്നേഷിനെതിരെ കോൺഗ്രസ് സ്ഥാനാർ്ഥിയെ മത്സരിപ്പിച്ചിരുന്നില്ല.

8

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മേവാനി കോൺഗ്രസിലെത്തിയാൽ അത് പാർട്ടിക്ക് വലിയ ബൂസ്റ്റാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമായ ഈ സാഹചര്യത്തിൽ. മേവാനിയിലൂടെ ദളിത് വോട്ടുകൾ പെട്ടിയിലാക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മേവാനി കോൺഗ്രസിലെത്തിയാൽ അത് പാർട്ടിക്ക് വലിയ ബൂസ്റ്റാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമായ ഈ സാഹചര്യത്തിൽ. മേവാനിയിലൂടെ ദളിത് വോട്ടുകൾ പെട്ടിയിലാക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്.

9

നിലവിൽ അഹമ്മദ് പട്ടേലിനെ പോലെ ശക്തനായൊരു നേതാവിന്റെ അഭാവം കോൺഗ്രസിന്റെ ആവേശം കെടുത്താൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മികച്ച നേതാക്കളെ അണിനിരത്തി സംസ്ഥാനത്ത് നേട്ടം കൊയ്യാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ നാട്ടില്‍ ബിജെപി പരാജയപ്പെടുത്താൻ സാധിച്ചാൽ അത് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തല് രാഹുൽ ഗാന്ധിക്കുണ്ട്. ഇത് കൂടി മുന്നിൽ കണ്ടാണ് ഗുജറാത്തിൽ കോൺഗ്രസിന്റെ നീക്കങ്ങൾ.

10

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകളായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് നേടിയത്. ഇത്തവണ സീറ്റുകൾ ഉയർത്താൻ സാധിക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. തിരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനയാൻ ഊർജ്വസ്വലനായ നേതാവിനെ ഗുജറാത്തിൽ ചുമതലപ്പെടുത്താനൊരുങ്ങുകയാണ് രാഹുൽ.നിലവിൽ ചത്തീസ്ഗഡ് മുഖ്യമന്ത്രിയായ ഭൂപേഷ് ഭാഗലിന്റെ പേരാണ് പരിഗണിക്കുന്നതെന്നാണ് സൂചന. രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റായി പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ച സച്ചിന്‍ പൈലറ്റിന്റെ പേരും ചർച്ചയാകുന്നുണ്ട്.

11

അതേസമയം ഹാർദ്ദിക്ക് പട്ടേലിന്റെ സാന്നിധ്യവും കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017 ലെ കോൺഗ്രസ് മുന്നേറ്റത്തിൽ നിർണായകമായിരുന്നു സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിന്റെ പിന്തുണ.പട്ടേൽ സംവരണ പ്രക്ഷോഭ നേതാവായിരുന്ന ഹർദിക്കിനെ പിന്തുണയ്ക്കാനുള്ള തിരുമാനമാണ് കോൺഗ്രസ് വലിയ രീതിയിൽ ഗുണം ചെയ്തത്.

നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്‍... പുതുയുഗ പിറവിയോ?നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്‍... പുതുയുഗ പിറവിയോ?

എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

English summary
Kanhaiya Kumar may soon join Congress;meets Rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X