രാഹുല്‍ ഗാന്ധിയും കനയ്യ കുമാറും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് പുറകില്‍?
ദില്ലി: ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടികാഴ്ച ചൊവ്വാഴ്ച നടക്കും. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് കൂടികാഴ്ച നടക്കുന്നത്.
കൂടികാഴ്ചയ്ക്ക് പുറകിലുള്ള ലക്ഷ്യം വ്യക്തമല്ല. ബിജെപി ആര്‍എസ്എസ് സര്‍ക്കാര്‍ കനയ്യ്ക്കുമേല്‍ സ്വാധീനം ചെലുത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസ് കൈകോര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും അഭ്യൂഹങ്ങളുണ്ട്.

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ പോകേണ്ടി വന്ന കനയ്യ അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. കനയ്യ ജയില്‍ പോയ സമയത്ത് രാഹുല്‍ ഗാന്ധി തന്റെ പൂര്‍ണ പിന്തുണ കനയ്യ്ക്കും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അറിയിച്ചിരുന്നു. കനയ്യ കുമാറിനെ ജയില്‍ മോചിതനാക്കാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് നടത്തിയ മാര്‍ച്ചില്‍ രാഹുലും പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം അവസാനത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ കനയ്യ കുമാറിനെയും പിഎച്ച്ഡി വിദ്യാര്‍ത്ഥികളായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മാസങ്ങളായി ജെഎന്‍യുവില്‍ വന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.












Click it and Unblock the Notifications