കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' അവർ ജെഎൻയുവിൽ 3000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, പക്ഷെ നജീബിനെ കണ്ടെത്തിയില്ല' ; കനയ്യ കുമാർ

Google Oneindia Malayalam News

ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയെ ദുരുപയോഗം ചെയ്യുന്നതും കുറ്റപ്പെചുത്തുന്നതും രാജ്യത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് കനയ്യ കുമാർ. ജെഎൻയുവിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു കനയ്യ കുമാർ.

'ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽദാന ശസ്ത്രക്രിയയിലൂടെ',തിരിച്ചടിച്ച് സെൻകുമാർ'ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽദാന ശസ്ത്രക്രിയയിലൂടെ',തിരിച്ചടിച്ച് സെൻകുമാർ

' നിങ്ങൾക്ക് എത്രത്തോളം അപമാനിക്കാൻ കഴിയുമോ അത്രത്തോളം അപമാനിച്ചോളു, ഞങ്ങളെ ദേശദ്രോഹികൾ എന്ന് വിളിച്ചോളു, പക്ഷെ അത് നിങ്ങളുടെ കുട്ടികൾക്ക് ജോലി ലഭിക്കാൻ സഹായിക്കില്ല, അത് നിങ്ങൾക്ക് സുരക്ഷ നൽകില്ല, അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാൻ അത് നിങ്ങളെ സഹായിക്കില്ല, നിങ്ങളുടെ നിരാശ എനിക്ക് മനസിലാകും, ഇവിടെ പ്രവേശനം ലഭിക്കുക എളുപ്പമല്ല'' കനയ്യ കുമാർ പറഞ്ഞു.

kanayay

' പോലീസിന് കാണാതായ നജീബിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷെ ജെഎൻയുവിലെ ചവറ്റുകൊട്ടയിൽ നിന്നും 3000 ഗർഭനിരോധന ഉറകൾ കണ്ടെത്തി. അവർ എങ്ങനെയാണ് അത് എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും കനയ്യ കുമാർ പറഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ജെഎൻയു വിദ്യാർത്ഥിയായിരുന്ന നജീബിനെ കാണാതാകുന്നത്. ഈ കേസ് പിന്നീട് സിബിഐ അവസാനിപ്പിക്കുകയായിരുന്നു.

ജെഎൻയു ക്യാമ്പസിൽ മുഖംമൂടി ധാരികൾ ആക്രമണം നടത്തിയതിന് പിന്നാലെ സർവകലാശാലയ്ക്കും ജെഎൻയു വിദ്യാർത്ഥികൾക്കുമെതിയെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ജെഎൻയുവിലെ തുഡ്കെ- തുഡ്കെ ഗ്യാംഗ് ഈ ആക്രമണം അർഹിക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. അക്രമികൾക്ക് സഹായം നൽകുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കനയ്യ കുമാർ വിമർശിച്ചു.

Recommended Video

cmsvideo
Smriti Irani Says Deepika Padukone Sends A Wrong Message | Oneiondia Malayalam

ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിന്റെ തലവന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ തനിക്ക് അഭിമാനമേ ഉളളൂ എന്നും ജെഎന്‍യുവിനൊപ്പം നില്‍ക്കുകയാണെങ്കില്‍ നിങ്ങളെ ഇടതുപക്ഷക്കാരനെന്ന് അവര്‍ മുദ്ര കുത്തുമെന്നും കനയ്യ പറഞ്ഞു

English summary
Kanhaiya Kumar on JNU incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X