• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ഇന്ത്യയെ മുഴുവന്‍ ബാധിക്കുമെന്ന് കനയ്യാ കുമാര്‍

cmsvideo
  Kanhaiya Kumar On Citizenship Act Protests | Oneindia Malayalam

  ദില്ലി: വിവാദ പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിദ്യാര്‍ത്ഥി നേതാവ് കനയ്യാകുമാര്‍. കൃത്യമായി അടയാളപ്പെടുത്താത്ത ഓരോ പാവപ്പെട്ട പൗരനും തടങ്കല്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുമെന്നതാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പ്രാബല്യത്തില്‍ വരുന്നതോടെ ഉയരുന്ന വെല്ലുവിളി. പൗരത്വ ഭേദജഗതി നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിക്കാനും കനയ്യ രംഗത്തുണ്ടായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചിരുന്ന കനയ്യ കുറച്ച് കാലങ്ങളായി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു.

  ഒരു മുസ്സൽമാൻ ഇല്ലാത്ത ഇന്ത്യയെ ചിന്തിക്കാനാകുമോ? വൈറലായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്!

   തിരിച്ചടി രേഖകളില്ലാത്ത പാവപ്പെട്ടവര്‍ക്ക്

  തിരിച്ചടി രേഖകളില്ലാത്ത പാവപ്പെട്ടവര്‍ക്ക്

  പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ മുസ്ലിം പൗരന്മാരെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ വൈരുധ്യം എന്താണെന്ന് വെച്ചാല്‍ എന്‍ആര്‍സി നടപ്പിലാക്കുമ്പോള്‍ ആവശ്യമായ രേഖകളില്ലാത്ത മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പൗരന്മാര്‍ക്കാണ് ഇരു നിയമങ്ങളും വെല്ലിവിളി സൃഷ്ടിക്കുക. ഇത് ഇന്ത്യയിലെ എല്ലായിടത്തേയും ബാധിക്കുമെന്നും കനയ്യ കുമാര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. ഭേദഗതി വരുത്തിയ പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററിനെയും രാജ്യത്തിനുള്ള സമ്പൂര്‍ണ ഭീഷണിയായി കണക്കാക്കേണ്ടതുണ്ടെന്നും സിപിഎം നേതാവ് ചൂണ്ടിക്കാണിക്കുന്നു.

   ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ്

  ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ്

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. അതില്‍ അസ്വസ്ഥതയുണ്ട്. സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള നയം ഉപേക്ഷിച്ചില്ലെങ്കില്‍ ഈ രാജ്യത്തേയും ഇന്ത്യന്‍ ഭരണഘടനയേയും സ്നേഹിക്കുന്ന ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും കനയ്യാകുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

   വര്‍ഗീയ നീക്കമെന്ന്

  വര്‍ഗീയ നീക്കമെന്ന്

  ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. ഭേദഗതി വരുത്തിയ പൗരത്വ നിയമം വര്‍ഗീയപരമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്കും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ അവകാശപ്പെടുന്നത്.

   ഉത്തരവാദിത്തമുള്ള പൗരന്‍

  ഉത്തരവാദിത്തമുള്ള പൗരന്‍

  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം തുടച്ചുനീക്കണമെന്ന വാദങ്ങളെ കനയ്യാകുമാര്‍ തള്ളിക്കളഞ്ഞു. പ്രധാമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാര്‍ത്ഥി നേതാക്കളില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിയവരാണ്. വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി മാറ്റേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തമുള്ള പൗരനെന്നാല്‍ ഭരണഘടനക്ക് മേലോ രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിന് മേലോ ആക്രമണമുണ്ടാകുമ്പോള്‍ പ്രതികരിക്കുന്ന വ്യക്തിയെന്നാണ്. ജനങ്ങളെ വിഭജിക്കുന്നതിനായി ഭരണഘടനാ വിരുദ്ധമായ ഒരു നിയമം പ്രാബല്യത്തില്‍ വരുമ്പോഴും എതിര്‍ക്കുന്നവരാണ് ഉത്തരവാദിത്തമുള്ള പൗരന്മാര്‍.

   ജനങ്ങളുടെ മനസ്സറിയുന്നില്ലെന്ന്

  ജനങ്ങളുടെ മനസ്സറിയുന്നില്ലെന്ന്

  പ്രാഥമികമായ പ്രശ്നം എന്താണെന്ന് വെച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ മനസ്സറിയാന്‍ തയ്യാറാവുന്നില്ല. ഒരു പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസ്സിലുള്ളത് മാത്രം സംസാരിക്കാന്‍ തയ്യാറാവുന്നത് എത്ര ദുഖകരമാണ്. എന്താണ് വിദ്യാര്‍ത്ഥികളുടെ മനസ്സിലുള്ളതെന്ന് അദ്ദേഹം കേള്‍ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ രാജ്യം ഇന്ന് ഈ സാഹചര്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വരില്ലായിരുന്നു. ഇത് സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദവും വാക്കുകളും കേള്‍ക്കാന്‍ തയ്യാറാവാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നതെന്നും കനയ്യാകുമാര്‍ പറയുന്നു.

  English summary
  Kanhaiya Kumar says Not Just Muslims, Citizenship Act And NRC Will Affect All Of India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more