കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയ്ക്ക് കനയ്യ കുമാറിന്റെ പരിഹാസം

  • By Pratheeksha
Google Oneindia Malayalam News

രാജ്യത്തെ മികച്ച സ്വകാര്യ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയപ്പോള്‍ മാനവ വിഭവശഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് കനയ്യകുമാര്‍. ലിസ്റ്റില്‍ മൂന്ന് നാല് സ്ഥാനങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ,ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്കാണ്. മാസങ്ങളായി ഈ രണ്ടു സര്‍വ്വകാലശാലകളുടെ നേര്‍ക്കുമുളള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ യുദ്ധം നിലനില്‍ക്കെ രണ്ടു സര്‍വ്വകലാശാലകളും ലിസ്റ്റില്‍ ഇടം പിടിച്ചത് വിരോധാഭാസമായേ കാണാന്‍ കഴിയൂ എന്ന് കനയ്യകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലിസ്റ്റില്‍ മികച്ച സ്ഥാനത്തെത്തിയത് അദ്ഭുതപ്പെടുത്തുന്നില്ലെന്നും ജെ.എന്‍.യു സര്‍വ്വകലാശാല എല്ലായ്‌പ്പോഴും ഒന്നാം സ്ഥാനത്താണെന്നും സര്‍വ്വകലാശാലകളുടെ സ്വയം ഭരണത്തിനെതിരായി മാസങ്ങളായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

kanhaiya-kumar

ഒരു ഭാഗത്ത് സര്‍ക്കാര്‍ തങ്ങളെ ആക്രമിക്കുമ്പോഴും മറു ഭാഗത്ത് ഈ ആനുകൂല്യം അനുവദിച്ചു തരുന്നതു മനസ്സിലാവുന്നില്ലെന്നും ജെ.എന്‍.യു.എസ്.യു ജനറല്‍ സെക്രട്ടറി രാമ നാഗ വ്യക്തമാക്കി.

ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വ്വകലാശാലയും രാജ്യദ്രോഹം കുറ്റം ചുമത്തി ഡെല്‍ഹി പോലീസ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും മാസങ്ങളായി വിവാദങ്ങളുടെ നിഴലിലാണ്.

English summary
The president of Jawaharlal Nehru University Students' Union (JNUSU), Kanhaiya Kumar, has once again attacked the Human Resource Development (HRD) Ministry, helmed by Smriti Irani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X