കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾ കാണിച്ച ധൈര്യത്തിന്റെ പേരിൽ ചരിത്രം നിങ്ങളെ ഓർക്കും, ദീപികയോട് കനയ്യ കുമാർ

Google Oneindia Malayalam News

Recommended Video

cmsvideo
Kanhaiya Praises Deepika Padukone For Showing Solidarity With JNU Students | Oneindia Malayalam

ദില്ലി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയ ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. മറുവശത്ത് ദീപികയ്ക്ക് വലിയ തോതില്‍ പിന്തുണയും ലഭിക്കുന്നു. ദീപികയെ പിന്തുണച്ചും എതിര്‍ത്തും ട്വിറ്ററില്‍ ഹാഷ് ടാഗുകള്‍ ട്രെന്‍ഡിംഗ് ആണ്.

ദീപികയുടെ നീക്കത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഐ നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യകുമാര്‍. ''നിങ്ങള്‍ കൂടുതല്‍ കരുത്തയാകട്ടെ ദീപിക പദുക്കോണ്‍. താങ്കളുടെ ഐക്യപ്പെടലിനും പിന്തുണയ്ക്കും നന്ദി. ഇന്ന് നിങ്ങള്‍ക്ക് നേരെ ആക്ഷേപങ്ങളുണ്ടാവുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യാം. എന്നാല്‍ ഇന്ത്യയെന്ന ആശയത്തിനൊപ്പം നിന്ന നിങ്ങളുടെ ധൈര്യത്തിന്റെ പേരില്‍ ചരിത്രം നിങ്ങളെ ഓര്‍ക്കും''- കനയ്യ ട്വീറ്റ് ചെയ്തു.

jnu

ദീപിക ജെഎന്‍യുവില്‍ എത്തുമ്പോള്‍ കനയ്യ അടക്കമുളളവര്‍ അവിടെ ഉണ്ടായിരുന്നു. കനയ്യ സുപ്രസിദ്ധമായ ആസാദി മുദ്രാവാക്യം മുഴക്കുമ്പോള്‍ ദീപികയുടെ സാന്നിദ്യമുണ്ടായിരുന്നു. ദീപികയെ പിന്തുണച്ച് ഡിഎംകെ നേതാവ് കനിമൊഴി രംഗത്ത് എത്തി. താന്‍ ഹിന്ദി സിനിമകള്‍ കാണാത്ത ആളാണെന്നും എന്നാല്‍ ദീപിക തന്നെ അവരുടെ സിനിമകള്‍ പോയിക്കാണാന്‍ പ്രേരിപ്പിക്കുകയാണ് എന്നാണ് കനിമൊഴി പ്രതികരിച്ചത്.

ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടക്കമുളളവര്‍ ദീപികയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ജെഎന്‍യുവില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് ദീപികയ്ക്ക് ഒപ്പമുളള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് നന്ദി അറിയിച്ചു. ''എല്ലാ അനീതികള്‍ക്കെതിരെയും പ്രതികരിക്കൂ, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു ദീപിക'' എന്നാണ് ഐഷി ഘോഷ് കുറിച്ചത്. ജെഎന്‍യു സന്ദര്‍ശിച്ച ദീപികയെ കുറ്റപ്പെടുത്തുന്ന ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ജെഎന്‍യു അല്ലാതെ ദീപിക പിന്നെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമാണോ സന്ദര്‍ശിക്കേണ്ടിയിരുന്നത് എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.

English summary
Kanhaiya Kumar thanks Deepika Padukone for standing by the idea of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X