Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാമ്പിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കായി കനയ്യകുമാര്‍ പ്രചരണം നടത്തും

ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ പ്രചരണം നടത്തുമെന്നു സൂചന. സഹപാഠിയും പട്ടാമ്പി സിപിഐ സ്ഥാനാര്‍ത്ഥിയുമായ മുഹസ്സിനു വേണ്ടിയായിരിക്കും കനയ്യകുമാര്‍ പ്രചരണം നടത്തുക. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തനിക്കൊപ്പം നിന്ന സുഹൃത്തു കൂടിയാണ് മുഹസ്സിന്‍ എന്നു കനയ്യ കുമാര്‍ പറഞ്ഞു. അഡല്‍ട്ട് എഡ്യുക്കേഷനില്‍ ഗവേഷണം നടത്തുന്ന മുഹസ്സിന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റു കൂടിയാണ് .

രാഷ്ട്രീയത്തിലിറങ്ങാതെ അധ്യാപകവൃത്തി സ്വീകരിക്കാനായിരുന്നു തന്റെ ആഗ്രഹം.പക്ഷേ മുഹസ്സിനു രാഷ്ട്രീയത്തിലിറങ്ങാനായിരുന്നു താത്പര്യം. സുഹൃത്തിന്റെ അഭ്യര്‍ത്ഥന നിരസിക്കില്ലെന്നും മെയ് രണ്ടാം വാരം പട്ടാമ്പിയിലെത്തുമെന്നും കനയ്യ കുമാര്‍ വ്യക്തമാക്കി. തനിക്കൊപ്പം ജെഎന്‍യു വിലെ ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ അംഗങ്ങളും (ഐപിടിഎ) മുഹസ്സിനു വേണ്ടി പ്രചരണം നടത്താന്‍ കേരളത്തിലെത്തുമെന്ന് കനയ്യ കുമാര്‍ അറിയിച്ചു.

kanhaiyakumar

ജെ.എന്‍.യുവിലെ വിവാദ സംഭവങ്ങള്‍ക്കു ശേഷം ജയിലിലായിരുന്ന കനയ്യ കുമാര്‍ ജാമ്യം ലഭിച്ചതിനു ശേഷം കാമ്പസിലെത്തിയപ്പോള്‍ ഇടതുപക്ഷത്തിനായി ബംഗാള്‍, കേരള നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ കനയ്യ പ്രചരണം നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ജാമ്യ നിബന്ധനകളുളളതിനാല്‍ കനയ്യ പ്രചരണം നടത്തില്ലെന്ന് അദ്ദേഹം പിന്നീട് അറിയിക്കുകയായിരുന്നു

ജെ.എന്‍.യു കാമ്പസില്‍ ദേശ വിരുദ്ധമുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തില്‍ ഫെബ്രുവരി 12 നാണ്‌
ബീഹാര്‍ സ്വദേശിയായ കനയ്യ കുമാര്‍ അറസ്റ്റിലായത്‌. മാര്‍ച്ച് രണ്ടിനു ജാമ്യം ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+