ലാലു പ്രസാദിന്റെ കാലില്‍ തൊട്ട് കനയ്യ കുമാര്‍, ട്വിറ്ററില്‍ കളിയാക്കി കൊല്ലുന്നു...
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് ട്വിറ്ററില്‍ ട്രോള്‍. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ കാലില്‍ തൊടുന്ന ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ കനയ്യ കുമാറിനെതിരെ തിരിഞ്ഞത്. അഴിമതിക്കെതിരായ പോരാട്ടം എന്നാണ് കനയ്യ, ലാലുവിന്റെ കാലില്‍ തൊടുന്ന ചിത്രത്തെ ആളുകള്‍ കളിയാക്കി വിളിക്കുന്നത്.
അഴിമതിവീരനായ ലാലു പ്രസാദ് യാദവിന്റെ കാലില്‍ തൊടുന്ന കനയ്യ കുമാറിന് എങ്ങനെയാണ് ഒരു അംബേദ്കര്‍ വാദി എന്ന് സ്വയം വിളിക്കാനാകുക - ട്വിറ്ററില്‍ ഉയരുന്ന ഒരു ചോദ്യം ഇതാണ്. ജംഗിള്‍രാജ് മിശിഹയായ ലാലുവിന്റെ മുന്നില്‍ കനയ്യ കീഴടങ്ങി, ആസാദി കൂട്ടം പുറത്തുവന്നു എന്ന് മറ്റ് ചിലര്‍ പറയുന്നു. ലാലു പ്രസാദ് യാദവിന്റെ കാലില്‍ തൊട്ട് കനയ്യ കുമാര്‍ അഴിമതി ഇല്ലാതാക്കുന്നു, ജെ എന്‍ യു ശുദ്ധീകരിക്കുന്നു എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

പട്‌നയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കനയ്യ കുമാറിനെതിരെ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് സ്വരാജ് എന്ന സംഘടനയുടെ ഭാഗമായ രണ്ട് ചെറുപ്പക്കാരാണ് കനയ്യ കുമാറിനെ കരിങ്കൊടി കാണിച്ചത്. ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവരെത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. എ ഐ എസ് എഫും എ ഐ വൈ എഫും ചേര്‍ന്ന് സംഘടിപ്പിച്ച ആസാദി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി പട്‌നയിലെത്തിയതായിരുന്നു കനയ്യ.












Click it and Unblock the Notifications