കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്സല്‍ ഗുരുവിന്‍റെ ചിത്രവുമായി കനയ്യയും മുഹമ്മദ് മുഹ്സിനും; സംഘപരിവാര്‍ പ്രചരണം പൊളിഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

പട്ന: രാജ്യം ഉറ്റുനോക്കുന്ന മത്സരമാണ് ബീഹാറിലെ ബഗുസരായില്‍ ഇത്തവണ നടക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വമാണ് ബഗുസരായിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ബിഹാറിലെ മോസ്കോ എന്നറിയിപ്പെടുന്ന ബഗുസരായിയില്‍ കനയ്യകുമാറിന് വിജയം കാണാന്‍ കഴിയുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്.

<strong>ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും; കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും, സാധ്യതകള്‍ ഇങ്ങനെ</strong>ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും; കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും, സാധ്യതകള്‍ ഇങ്ങനെ

ജെഎന്‍യു സമരത്തില്‍ തങ്ങള്‍ക്കെതിരെ വലിയ എതിര്‍പ്പുയര്‍ത്തി കനയ്യ കുമാര്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ബഗുസരായിയിലെ മത്സരം ബിജെപിക്കും അഭിമാന പോരാട്ടമായി മാറി. രാജ്യദ്രോഹി എന്നതടക്കമുള്ള വന്‍ തോതിലുള്ള വ്യാജപ്രചരണങ്ങളും മണ്ഡ‍ലത്തില്‍ കനയ്യക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നു.. അത്തരിത്തിലുള്ളൊരു പ്രചരണം ഇപ്പോള്‍ പൊളിഞ്ഞു വീണിരിക്കുകയാണ്.

അഫ്സല്‍ ഗുരുവിന്‍റെ ചിത്രം

അഫ്സല്‍ ഗുരുവിന്‍റെ ചിത്രം

കനയ്യകുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ലമെന്‍റ് ആക്രമണ കേസില്‍ ഇന്ത്യ തൂക്കികൊന്ന അഫ്സല്‍ ഗുരുവിന്‍റെ ചിത്രം ഉപയോഗിച്ചുവെന്ന പ്രചരണം തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ ബഗുസരായിയില്‍ ശക്തമായിരുന്നു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമുപയോഗിച്ചായിരുന്നു പ്രചരണം.

പ്രചരിപ്പിച്ചത്

പ്രചരിപ്പിച്ചത്

ബിജെപി- സംഘപരിവാര്‍ അനുകൂലികളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കനയ്യ കുമാര്‍ അഫ്‌സല്‍ ഗുരുവിന്റെ ഫോട്ടോ പിടിച്ച് തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നതായി വ്യാപകമായി പ്രചരിപ്പിച്ചത്.

മുഹമ്മദ് മുഹ്സിനൊപ്പം

മുഹമ്മദ് മുഹ്സിനൊപ്പം

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനൊപ്പം പ്രചരണത്തില്‍ പങ്കെടുക്കുന്ന കനയ്യകുമാര്‍ അഫ്സല്‍ ഗുരുവിന്‍റെ ചിത്രം പിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ പ്രചരണായുധം. എന്നാല്‍ ഇതിലെ സത്യാവസ്ഥ ആള്‍ട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടു വന്നിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍

യഥാര്‍ത്ഥത്തില്‍

തന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാളും നെല്‍ക്കതിരും അലേഖനം ചെയത് പോസ്റ്ററായിരുന്നു യഥാര്‍ത്ഥത്തില്‍ കനയ്യ കുമാറും മുഹമ്മദ് മുഹ്സിനും പിടിച്ചു നിന്നിരുന്നത്. ഇതില്‍ പാര്‍ട്ടി ചിഹ്നം മായ്ച്ചു കളഞ്ഞ് അഫ്സല്‍ ഗുരുവിന്‍റെ ചിത്രം ചേര്‍ത്തു വെക്കുകയായിരുന്നു.

പ്രതിഷേധവും

പ്രതിഷേധവും

കനയ്യകുമാര്‍ നില്‍ക്കുന്നത് തന്‍റെ പാര്‍ട്ടി ചിഹ്നത്തിലാണ് നില്‍ക്കുന്നതെന്ന് യൂട്യൂബില്‍ വന്ന പ്രചാരണ വീഡിയിയോയിലും വ്യക്തമാണ്. ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതോടെ ഒട്ടേറെ പേര്‍ കനയ്യക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

വിജയത്തിന് തടയിടാന്‍ കഴിയില്ല

വിജയത്തിന് തടയിടാന്‍ കഴിയില്ല

ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ഇത്തരത്തില്‍ വലിയ വ്യാജ ആരോപണങ്ങള്‍ ബിജെപി അഴിച്ചു വിട്ടിട്ടുണ്ടെന്ന് മണ്ഡലത്തിലെ പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു. ഇതുകൊണ്ടൊന്നും ബഗുസരായിയിലെ കനയ്യയുടെ വിജയത്തിന് തടയിടാന്‍ ബിജെപിക്ക് കഴിയ്യില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 ത്രികോണ മത്സരം

ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും കനയ്യക്ക് വിജയം കാണാന്‍ കഴിയുമെന്നാണ് ഇടത് നേതൃത്വത്തിന്‍റെ ആത്മവിശ്വാസം. ബിജെപിക്ക് വേണ്ടി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി തന്‍വീറും ഹസ്സനും മണ്ഡലത്തില്‍ ജനവിധി തേടുന്നു.

ഗിരിരാജ സിംഗ്

ഗിരിരാജ സിംഗ്

ബിജെപിയിലെ ഡോ. ബോലാസിംഗ് 58,335 വോട്ടുകള്‍ക്കാണ് 2014 ല്‍ ബെഗുസരായിയില്‍ വിജയിച്ചത്. ബോലാ സിംഗ് മരിച്ചതോടെയാണ് നവാഡ മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ ഗിരിരാജ സിംഗിനെ ബിജെപി മണ്ഡലം നിലനിര്‍ത്താനായി നിയോഗിക്കുകയായിരുന്നു.

മുന്നണിയില്‍ എടുത്തില്ല

മുന്നണിയില്‍ എടുത്തില്ല

പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായി കനയ്യകുമാർ ബഗുസരായിയില്‍‌ ബിജെപിക്കെതിരെ മൽസരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട ആർജെഡി സിപിഐയെ മുന്നണയില്‍ എടുക്കാന്‍ തയാറായില്ല.

1967 ല്‍

1967 ല്‍

ഇതിനെ തുടർന്നു ബഗുസരായിൽ ഒറ്റയ്ക്ക് മൽസരിക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ 18 ശതമാനം വോട്ടാണ് ഈ മണ്ഡലത്തില്‍ സി പി ഐ നേടിയത്. 1967 ല്‍ യോഗോന്ദ്രശര്‍മ്മയെന്ന സിപിഐ നേതാവിനെ പാര്‍ലമെന്‍റില്‍ എത്തിച്ച ചരിത്രവും ബഗുസരായിക്കുണ്ട്.

ട്വീറ്റ്

കനയ്യക്കെതിരേയുള്ള വ്യാജ പ്രചരണം

English summary
Kanhaiya Kumar’s campaign vehicle photoshopped with image of Afzal Guru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X